മരം മുറിക്കുന്നതിനിടെ അപകടം; മരത്തിന്‍റെ കൊമ്പ് ദേഹത്ത് വീണ് നാല്‍പത്തിരണ്ടുകാരന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Palakkad
1 min read
19

മരം മുറിക്കുന്നതിനിടെ അപകടം; മരത്തിന്‍റെ കൊമ്പ് ദേഹത്ത് വീണ് നാല്‍പത്തിരണ്ടുകാരന് ദാരുണാന്ത്യം

May 16, 2024
0

  പാലക്കാട്: മണ്ണാർക്കാട് നൊട്ടമ്മലയിൽ മരം മുറിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ നാല്‍പത്തിരണ്ടുകാരന് മരണം. നൊട്ടമ്മല ചീളിപ്പാടം പൊന്നയത്ത് സലീം ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. നൊട്ടമല ചേലേങ്കര പച്ചക്കാട്ടിൽ മരംമുറിക്കുന്നിതിനിടെ മരത്തിന്‍റെ കൊമ്പ് ദേഹത്ത് വീഴുകയായിരുന്നു. ഉടൻ തന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്കാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും

Continue Reading
മൈക്രോ ഫിനാന്‍സ് സംഘത്തിന്റെ ഭീഷണിയിൽ വീണ്ടും ആത്മഹത്യ : പാലക്കാട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍
Crime Kerala Kerala Mex Kerala mx Palakkad
1 min read
29

മൈക്രോ ഫിനാന്‍സ് സംഘത്തിന്റെ ഭീഷണിയിൽ വീണ്ടും ആത്മഹത്യ : പാലക്കാട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

May 16, 2024
0

പാലക്കാട്: മൈക്രോ ഫിനാന്‍സ് സംഘത്തിന്റെ ഭീഷണിയെ തുടർന്ന് വീണ്ടും ആത്മഹത്യ. പാലക്കാട് ഉപ്പുംപാടം സ്വദേശി ശിവദാസാണ് ആത്മഹത്യ ചെയ്തത്. ശിവദാസന്റെ ഭാര്യ ‘ഇസാഫി’ല്‍ നിന്നും ലോണ്‍ എടുത്തിരുന്നു. ലോണ്‍ തുക തിരിച്ചടയ്ക്കുന്നില്ലയെന്ന് ചോദിച്ച് ഏജന്റുകള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നു . ഇതില്‍ മനം നൊന്താണ് മനസികമായി വിഷമിച്ച ശിവദാസന്‍ ആത്മഹത്യചെയ്യുകയായിരുന്നു വെന്നാണ് കുടുബാംഗങ്ങൾ ആരോപിക്കുന്നത് . ഇന്ന് രാവിലെയായിരുന്നു ശിവദാസന്‍ ആത്മഹത്യ ചെയ്തത്. ശിവദാസന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍

Continue Reading
ഭക്ഷണം കാറിലേക്കെത്തിച്ചില്ല, ഹോട്ടലുടമയെ മര്‍ദ്ദിച്ച് ഹോട്ടൽ അടിച്ചുതകർത്തു; സംഭവത്തിൽ 10 പേർക്കെതിരെ കേസ്
Kerala Kerala Mex Kerala mx Palakkad
1 min read
26

ഭക്ഷണം കാറിലേക്കെത്തിച്ചില്ല, ഹോട്ടലുടമയെ മര്‍ദ്ദിച്ച് ഹോട്ടൽ അടിച്ചുതകർത്തു; സംഭവത്തിൽ 10 പേർക്കെതിരെ കേസ്

May 16, 2024
0

പാലക്കാട്: ഭക്ഷണം കാറിലേക്കെത്തിച്ചു നൽകാത്തതിന് ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം. പാലക്കാട് നാട്ടുകല്ലിലെ യാസ് കഫേ ഉടമ സല്‍സലിനാണ് മര്‍ദ്ദനമേറ്റത്. പുറത്ത് നിര്‍ത്തിയ കാറിലേക്ക് ഭക്ഷണം എത്തിച്ച് നല്‍കാനാകില്ലെന്ന് പറഞ്ഞതാണ് പ്രകോപിപ്പിച്ചത്. മൂന്നുദിവസം മുൻപാണ് സംഭവം. കടയിലെ ഫര്‍ണ്ണിച്ചറും ഗ്ലാസുകളും സംഘം തകർത്തു. 50000 രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു. 10 പേർക്കെതിരെ നാട്ടുകാർ പൊലീസ് കേസെടുത്തു. നാട്ടുകാർ സ്വദേശിയായ യൂസഫ്, ശിഹാബ്, ഷുക്കൂർ, റാഷിദ്, ബാദുഷ എന്നിവർക്കെതിരെയും കണ്ടാൽ അറിയുന്ന അഞ്ചു

Continue Reading
വീണ്ടും ട്രെയിൻ ടിടിഇമാർക്ക് നേരെ ആക്രമണം; രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx Palakkad
1 min read
15

വീണ്ടും ട്രെയിൻ ടിടിഇമാർക്ക് നേരെ ആക്രമണം; രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ

May 16, 2024
0

പാലക്കാട്: ട്രെയിനിൽ ടിടിഇമാർക്ക് നേരേ വീണ്ടും ആക്രമണം. ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവാവ് ടിടിഇമാരെ ആക്രമിച്ചത് .  ബെംഗളുരു – കന്യാകുമാരി ഐലൻ്റ് എക്സ്പ്രസിലായിരുന്നു ആക്രമണം പുലർച്ചെ അഞ്ചരയോടെ ഒറ്റപ്പാലത്ത് വച്ചായിരുന്നു ആക്രമണം നടന്നത് . കൊല്ലം സ്വദേശി അശ്വിനാണ് ടിടിഇമാരെ ആക്രമിച്ചത്. മനോജ് വർമ്മ, ഷമ്മി എന്നിവർക്ക് നേരെയാണ് അശ്വിൻ ആക്രമണം നടത്തിയത് . അതേസമയം അശ്വിന്റെ കുടെയുണ്ടായിരുന്ന സുഹൃത്തായ ആഷിക്കിൻ്റെ കയ്യിൽ നിന്ന് പൊലീസ് കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്

Continue Reading
ഓർഡർ ചെയ്ത ഭക്ഷണം കാറിൽ എത്തിക്കാത്തതിൽ കടയുടമയ്ക്ക് ക്രൂര മർദ്ദനം, ആറ് പേർക്കെതിരെ കേസ് കേസെടുത്തു
Kerala Kerala Mex Kerala mx Palakkad
1 min read
20

ഓർഡർ ചെയ്ത ഭക്ഷണം കാറിൽ എത്തിക്കാത്തതിൽ കടയുടമയ്ക്ക് ക്രൂര മർദ്ദനം, ആറ് പേർക്കെതിരെ കേസ് കേസെടുത്തു

May 15, 2024
0

പാലക്കാട്: മണ്ണാർക്കാട് ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ച് കൊടുത്തില്ല എന്നാരോപിച്ചു ഹോട്ടലുടമയേയും തൊഴിലാളികളേയും മർദിച്ചുവെന്ന് പരാതി . റോഡരികിൽ കഫേ നടത്തുന്ന സൽജലി യെന്നയാൾക്കാണ് യുവാക്കളുടെ മർദനമേറ്റത്. സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട് . നാട്ടുകൽ സ്വദേശികളായ യൂസഫ്, ഷുക്കൂർ, ഷിഹാബ്, റാഷിദ്, ബാദുഷ, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത് . ആക്രമണത്തിൽ കടയക്ക് 50000 രൂപയുടെ നാശ നഷ്ടങ്ങൾ സംഭവിച്ചതായി പരാതിയിൽ പറയുന്നു.

Continue Reading
ജനവാസമേഖല വിറപ്പിക്കാൻ വീണ്ടും ചില്ലിക്കൊമ്പൻ
Kerala Kerala Mex Kerala mx Palakkad
1 min read
33

ജനവാസമേഖല വിറപ്പിക്കാൻ വീണ്ടും ചില്ലിക്കൊമ്പൻ

May 15, 2024
0

നെല്ലിയാമ്പതി : ജനവാസ മേഖലയിൽ ഭീതി പടർത്തി വീണ്ടും ചില്ലിക്കൊമ്പൻ എത്തി . ഇന്നലെ രാവിലെ ആറരയോടെ എവിടി മണലാരു എസ്‌റ്റേറ്റ് കൂനംപാലം റൗണ്ട് പാഡിക്കു സമീപമാണു ചില്ലിക്കൊമ്പനെ കണ്ടത്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന മേഖലയായതിനാൽ ഇന്നലെ രാത്രി വൈകിയും ചില്ലിക്കൊമ്പൻ സമീപത്തു തന്നെയുണ്ടെന്ന് നാട്ടുകാർ പറഞ്ഞത് . മുൻപും ഈ ഭാഗത്തു ചില്ലിക്കൊമ്പനെ കാണുന്നത് പതിവായിരിന്നു . നേരത്തേ ഈ പ്രദേശത്തെ വിളക്കുകൾ തകർത്ത് ചില്ലിക്കൊമ്പൻ നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്

Continue Reading
പാലക്കാടൻ കർഷകർക്ക് ആശ്വാസം; ശക്തമായ വേനൽമഴ ലഭിച്ചതോടെ പാടങ്ങൾ വീണ്ടും സജീവം, കൃഷിയൊരുക്കം തുടങ്ങി
Kerala Kerala Mex Kerala mx Palakkad
0 min read
27

പാലക്കാടൻ കർഷകർക്ക് ആശ്വാസം; ശക്തമായ വേനൽമഴ ലഭിച്ചതോടെ പാടങ്ങൾ വീണ്ടും സജീവം, കൃഷിയൊരുക്കം തുടങ്ങി

May 13, 2024
0

പാലക്കാട്: ശക്തമായ വേനൽമഴ ലഭിച്ചതോടെ പാലക്കാടൻ പാടങ്ങൾ വീണ്ടും സജീവമായി. ഒന്നാം വിള നെൽ കൃഷിക്കുള്ള ഒരുക്കത്തിലാണ് കർഷകർ. പാടങ്ങളിൽ ആദ്യഘട്ട ഉഴുതുമറിക്കലാണ് നടക്കുന്നത്. കടുത്ത വേനലിൽ വിണ്ടുകീറിയ പാടങ്ങളിലേക്കാണ് വേനൽമഴ പെയ്തിറങ്ങിയത്. കർഷകർക്ക് ആശ്വാസം. വേനൽ മഴയെത്തിയതോടെ കൃഷിയൊരുക്കം തുടങ്ങി. ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കുന്ന പ്രവൃത്തിയുടെ ആദ്യഘട്ടത്തിലേക്ക് കർഷകർ കടന്നു. ഒന്നാം വിള നെൽകൃഷിയ്ക്ക് ഒരുങ്ങേണ്ട സമയം വൈകി. അതിനാൽ ഇത്തവണ വിതയ്ക്കുന്നതിന് പകരം ഞാറ്റടി ഒരുക്കി നടാനാണ്

Continue Reading
പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചു പൂട്ടുന്നുവെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി റെയില്‍വെ
Kerala Kerala Mex Kerala mx Palakkad
1 min read
24

പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചു പൂട്ടുന്നുവെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി റെയില്‍വെ

May 13, 2024
0

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചു പൂട്ടുന്നുവെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി റെയില്‍വെ. പാലക്കാട് റെയില്‍വെ ഡിവിഷൻ അടച്ചുപൂട്ടുന്നുവെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് റെയില്‍വെ അറിയിച്ചു. പാലക്കാട് ഡിവിഷൻ അടച്ചുപൂട്ടുന്നതോ, വിഭജിക്കുന്നതോ സംബന്ധിച്ച് ചർച്ച പോലും നടന്നിട്ടില്ലെന്ന് പാലക്കാട് ഡിവിഷനല്‍ റെയില്‍വെ മാനേജർ അരുൺ കുമാർ ചതുർവേദി പറഞ്ഞു. വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിവിഷൻ അടച്ചുപൂട്ടുന്നുവെന്ന വാർത്ത ജനങ്ങളിൽ തെറ്റിദ്ധരണ ഉണ്ടാകിയിട്ടുണ്ടെന്നും ഡിവിഷൻ മാനേജർ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പാലക്കാട്

Continue Reading
കനത്ത വേനൽ മഴയെ തുടർന്ന് മരം വീണ് വീടു തകർന്നു
Kerala Kerala Mex Kerala mx Palakkad
0 min read
30

കനത്ത വേനൽ മഴയെ തുടർന്ന് മരം വീണ് വീടു തകർന്നു

May 13, 2024
0

കാഞ്ഞിരപ്പുഴ : കനത്ത വേനൽ മഴയിലും കാറ്റിലും മാവു പൊട്ടിവീണ് വീടു തകർന്നു. പൊറ്റശ്ശേരി കുമ്പളംചോല കുത്തനൂർ വീട്ടിൽ കാർത്യായനിയുടെ (65) വീടാണ് കനത്ത മഴയിലും കാറ്റിലും പെട്ട് തകർന്നത് .കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. മരം പൊട്ടിവീഴുന്ന സമയം വീട്ടുകാർ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ടു പുറത്തിറങ്ങിയതിനാൽ ജീവൻ രക്ഷപ്പെട്ടു. പിന്നീട് വീട്ടുകാരെ സുരക്ഷിതസ്ഥലത്തേയ്ക്കു മാറ്റിപ്പാർപ്പിച്ചു. കനത്തമഴയിൽ വീടിനു സമീപത്തെ മാവു മരമാണു വീടിന്റെ ചിമ്മിനിയുടെ മുകളിലൂടെ വീണത്. ചിമ്മിനി തകർന്നത്

Continue Reading
റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധിക്ക് ദാരുണാന്ത്യo
Crime Kerala Kerala Mex Kerala mx Palakkad
1 min read
27

റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധിക്ക് ദാരുണാന്ത്യo

May 13, 2024
0

പാലക്കാട്∙ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധിക്ക് ദാരുണാന്ത്യo .കൊടുവായൂർ എത്തനൂർ മരുതിക്കാവ് സ്വദേശിനി പാറു (65) ആണ് കാറിടിച്ചത് മരിച്ചത് . ഇന്ന് രാവിലെ 11നായിരുന്നു സംഭവം . കണ്ണാടി ചെല്ലിക്കാടിലെ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ്‌ അപകടം ഉണ്ടായത് . സംഭവസ്ഥലത്തു വച്ച് തന്നെ മരണപ്പെട്ടു

Continue Reading