Your Image Description Your Image Description

പാലക്കാട്: ട്രെയിനിൽ ടിടിഇമാർക്ക് നേരേ വീണ്ടും ആക്രമണം. ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവാവ് ടിടിഇമാരെ ആക്രമിച്ചത് .  ബെംഗളുരു – കന്യാകുമാരി ഐലൻ്റ് എക്സ്പ്രസിലായിരുന്നു ആക്രമണം പുലർച്ചെ അഞ്ചരയോടെ ഒറ്റപ്പാലത്ത് വച്ചായിരുന്നു ആക്രമണം നടന്നത് . കൊല്ലം സ്വദേശി അശ്വിനാണ് ടിടിഇമാരെ ആക്രമിച്ചത്. മനോജ് വർമ്മ, ഷമ്മി എന്നിവർക്ക് നേരെയാണ് അശ്വിൻ ആക്രമണം നടത്തിയത് . അതേസമയം അശ്വിന്റെ കുടെയുണ്ടായിരുന്ന സുഹൃത്തായ ആഷിക്കിൻ്റെ കയ്യിൽ നിന്ന് പൊലീസ് കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട് . ഇരുവരേയും റെയിൽവേ പൊലീസാണ് കസ്റ്റഡിയിലെടുത്തത് .

തൃശ്ശൂര്‍ വെളപ്പായയില്‍ വച്ച് ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ടു കൊന്നതിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് വീണ്ടും ടിടിഇമാ‍ർ‌ക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത് . അതിഥി തൊഴിലാളിയായ യാത്രക്കാരനോട് ടിടിഇ കെ വിനോദ് ടിക്കറ്റ് ചോദിച്ചതിന്റെ പകയാണ്
ഏപ്രിൽ 2നാണ് ട്രെയിനില്‍ നിന്ന് തള്ളിയിട്ട് വിനോദിനെ കൊന്നത്. എറണാകുളം-പാട്‌ന ട്രെയിനിലായിരുന്നു സംഭവം.

തിരുവനന്തപുരം-കോഴിക്കോട് ജനശദാബ്ദി എക്സ്പ്രസിൽ കഴിഞ്ഞദിവസം ടിടിഇ ജയ്സന് നേരെ ആക്രമണമുണ്ടായിരുന്നു. ഇയാളെ ആക്രമിച്ച ഭിക്ഷാടകന്‍ അപ്പോൾ അവിടുന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാരുന്നു സംഭവം. സംഭവത്തിൽ മുഖത്തിനടിയേറ്റ ജയ്സന്റെ കണ്ണിന് ആ സമയത്ത് പരിക്കേറ്റിരുന്നു. ഭിക്ഷക്കാരൻ ട്രെയിനില്‍ കയറുന്നത് തടയാന്‍ വേണ്ടി ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം ഉണ്ടായത് . അതിനുശേഷം ഭക്ഷണ വില്‍പ്പനക്കാരെയും ആക്രമിച്ച ഇയാള്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇതേ രീതിയിൽ ബിലാസ്പൂര്‍ -എറണാകുളം എക്‌സ്പ്രസിലും കഴിഞ്ഞ ദിവസം സംഭവം നടന്നിരുന്നു. ക്ലീനിംഗ് സ്റ്റാഫാണ് ടിടിഇ ആക്രമിച്ചത്. വൈകീട്ട് ആറ് മണിയോടെ കോയമ്പത്തൂരില്‍ വെച്ചായിരുന്നു സംഭവo നടന്നത് . സംഭവത്തിൽ പരുക്കേറ്റ ടിടിഇ അരുണ്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *