Your Image Description Your Image Description

പാലക്കാട്: മൈക്രോ ഫിനാന്‍സ് സംഘത്തിന്റെ ഭീഷണിയെ തുടർന്ന് വീണ്ടും ആത്മഹത്യ. പാലക്കാട് ഉപ്പുംപാടം സ്വദേശി ശിവദാസാണ് ആത്മഹത്യ ചെയ്തത്. ശിവദാസന്റെ ഭാര്യ ‘ഇസാഫി’ല്‍ നിന്നും ലോണ്‍ എടുത്തിരുന്നു. ലോണ്‍ തുക തിരിച്ചടയ്ക്കുന്നില്ലയെന്ന് ചോദിച്ച് ഏജന്റുകള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നു . ഇതില്‍ മനം നൊന്താണ് മനസികമായി വിഷമിച്ച ശിവദാസന്‍ ആത്മഹത്യചെയ്യുകയായിരുന്നു വെന്നാണ് കുടുബാംഗങ്ങൾ ആരോപിക്കുന്നത് .

ഇന്ന് രാവിലെയായിരുന്നു ശിവദാസന്‍ ആത്മഹത്യ ചെയ്തത്. ശിവദാസന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുയാണ്. മുമ്പും സമാനരീതിയിൽ പാലക്കാട് ചിറ്റൂരില്‍ നാലുപേര്‍ ജീവനൊടുക്കാന്‍ കാരണമായത് ഈ മൈക്രോ ഫിനാന്‍സ് സംഘത്തിന്റെ ഭീഷണിയിലാണെന്നാണ് പോലീസിന്റെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയിരുന്നത് . വീട്ടമ്മമാരാണ് ഇത്തരം സംഘങ്ങളുടെ ഇരകളായി മാറുന്നത് . ഇതിനിടയിലാണ് പാലക്കാട് ഉപ്പുമപാടം സ്വദേശി ഇതേ രീതിയിൽ ആത്മഹത്യ ചെയ്തത്

 

Leave a Reply

Your email address will not be published. Required fields are marked *