ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവര്‍ത്തനവും’: മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു
Kerala Kerala Mex Kerala mx Malappuram
1 min read
47

ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവര്‍ത്തനവും’: മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു

December 24, 2023
0

കേരള മീഡിയ അക്കാദമിയും യൂനിസെഫും സംയുക്തമായി സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി മൂന്ന് മേഖലകളിലായി ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവര്‍ത്തനവും എന്ന വിഷയത്തില്‍ ദ്വിദിന മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു.  കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി മൂന്നാം മേഖലാ ശില്‍പശാല കണ്ണൂര്‍ ഹോട്ടല്‍ സ്‌കൈ പാലസില്‍ 2024 ജനുവരി 10, 11  തിയതികളില്‍ നടക്കും. ബാലനീതി സംബന്ധിച്ച അന്തര്‍ദേശീയ, ദേശീയ നിയമങ്ങള്‍ സംബന്ധിച്ച് ശില്‍പശാലയില്‍ വിദഗ്ധര്‍ സംസാരിക്കും. കൂടാതെ

Continue Reading
അധ്യാപക നിയമനം
Kerala Kerala Mex Kerala mx Malappuram
1 min read
42

അധ്യാപക നിയമനം

December 23, 2023
0

മഞ്ചേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുളള എച്ച്.എസ്.ടി. മാത്തമാറ്റിക്‌സ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലേക്കാണ് നിയമനം. ജനുവരി ഒന്നിന് (തിങ്കള്‍) രാവിലെ 10.30 ന് ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. താത്പര്യമുളള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാവണം. ഫോണ്‍ : 0483 2766185, 9447320560, e-mail : thsmji@gmail.com.

Continue Reading
സ്ത്രീധന പീഡന പരാതിയുമായി യുവതി, ഭർത്താവ് രണ്ടാമത് വിവാഹം ചെയ്തെന്നും ആരോപണം; കേസെടുത്തു
Kerala Kerala Mex Kerala mx Malappuram
1 min read
41

സ്ത്രീധന പീഡന പരാതിയുമായി യുവതി, ഭർത്താവ് രണ്ടാമത് വിവാഹം ചെയ്തെന്നും ആരോപണം; കേസെടുത്തു

December 23, 2023
0

സുൽത്താൻ ബത്തേരി: ഭര്‍ത്താവിന്‍റെ കുടുംബത്തില്‍ നിന്നും സ്ത്രീധന പീഡനം നേരിട്ടുവെന്ന പരാതിയുമായി യുവതി. വയനാട് നായ്ക്കട്ടി സ്വദേശിനി ഷഹാന ബാനുവാണ് പരാതിയുമായി ബത്തേരി പൊലീസിനെ സമീപിച്ചത്. വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാമത് വിവാഹം കഴിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഷഹാന ബാനു 11കാരി മകളുമായി ഭര്‍തൃവീടിനു മുന്നില്‍ ബഹളം വെച്ചിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. ഒന്നര വര്‍ഷമായി മാറി താമസിക്കുന്നതിനിടെ ഭര്‍ത്താവ് ഏകപക്ഷീയമായി വിവാഹമോചന നടപടികള്‍

Continue Reading
ക്രിസ്മസ്-പുതുവത്സരാഘോഷം:  പരിശോധന ശക്തമാക്കും
Kerala Kerala Mex Kerala mx Malappuram
1 min read
46

ക്രിസ്മസ്-പുതുവത്സരാഘോഷം: പരിശോധന ശക്തമാക്കും

December 22, 2023
0

ജില്ലയിലെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിലെ ലഹരിക്കടത്തും വ്യാജ വാറ്റും നിരോധിത ലഹരി ഉപയോഗവും തടയുന്നതിന് ശക്തമായ പരശോധനയുമായി എക്സൈസ് വകുപ്പ്.  ഇതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനയും പട്രോളിങും ശക്തമാക്കും. വനംമേഖലകള്‍, മദ്യശാലകള്‍, പൊതുസ്ഥലങ്ങള്‍, സ്‌കൂള്‍ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ശക്തമായ പരിശോധനകളും പട്രോളിളും നടത്തും. പാസഞ്ചര്‍ ട്രെയിനുകളിലും പരിശോധന നടത്തും. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ പി. അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു.

Continue Reading
തിരൂരിലെ നോര്‍ക്ക-കേരളാബാങ്ക് വായ്‌പ്പാനിർണ്ണയ ക്യാമ്പില്‍ 4.99 കോടി യുടെ വായ്പകള്‍ക്ക് ശുപാർശ
Kerala Kerala Mex Kerala mx Malappuram
1 min read
43

തിരൂരിലെ നോര്‍ക്ക-കേരളാബാങ്ക് വായ്‌പ്പാനിർണ്ണയ ക്യാമ്പില്‍ 4.99 കോടി യുടെ വായ്പകള്‍ക്ക് ശുപാർശ

December 22, 2023
0

പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി മലപ്പുറം തിരൂരില്‍ സംഘടിപ്പിച്ച വായ്‌പ്പാനിർണയ ക്യാമ്പിൽ 4.99 കോടി രൂപയുടെ വായ്പകൾക്ക് ശുപാർശ നൽകി. 56 പ്രവാസി സംരംഭങ്ങൾക്കായാണ് ഈ തുക ലഭിക്കുക. നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിപ്രകാരമാണ് വായ്പകള്‍ അനുവദിക്കുക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നമുറയ്ക്ക് വായ്പ ലഭ്യമാക്കും. താഴേപ്പാലം ചേമ്പര്‍ ഓഫ് കോമേഴ്സ് ബില്‍ഡിംഗില്‍ നടന്ന ചടങ്ങിൽ വളളിക്കുന്ന് എം.എല്‍.എ യും കേരളാബാങ്ക് ഡയറക്ടറുമായ അബ്ദുള്‍

Continue Reading
കൈത്തറി മേഖലയില്‍ ഉല്പാദന യൂണിറ്റുകള്‍: സ്വയംതൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം
Kerala Kerala Mex Kerala mx Malappuram
1 min read
51

കൈത്തറി മേഖലയില്‍ ഉല്പാദന യൂണിറ്റുകള്‍: സ്വയംതൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം

December 22, 2023
0

തൊഴില്‍ രഹിതരായ അഭ്യസ്ഥവിദ്യര്‍ക്ക് കൈത്തറി മേഖലയില്‍ ഉല്പാദന യൂണിറ്റുകള്‍ തുടങ്ങുന്നതിനുള്ള സര്‍ക്കാരിന്റെ സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രവും, കൈത്തറി ആന്റ് ടെക്‌സ്റ്റെയില്‍സ് വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പത്താം തരം വരെ പഠിച്ച കൈത്തറി നെയ്ത്തില്‍ 10 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍, കൈത്തറി അല്ലെങ്കില്‍ ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രിയുള്ളവര്‍, കണ്ണൂര്‍ ഐ.ഐ.എച്ച്.ടിയുടെ ദ്വിവത്സര സര്‍ട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കില്‍ ഡിപ്ലോമയുള്ളവര്‍ എന്നിവര്‍ക്ക്

Continue Reading
ഹൃദയാഘാതത്തെതുടര്‍ന്ന് ശബരിമലയില്‍ തീര്‍ത്ഥാടകന്‍ മരിച്ചു
Malappuram
1 min read
55

ഹൃദയാഘാതത്തെതുടര്‍ന്ന് ശബരിമലയില്‍ തീര്‍ത്ഥാടകന്‍ മരിച്ചു

December 21, 2023
0

ഹൃദയാഘാതത്തെതുടര്‍ന്ന് ശബരിമലയില്‍ തീര്‍ത്ഥാടകന്‍ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി രാമകൃഷ്ണൻ (60) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അപ്പാച്ചിമേട്ടിലാണ് സംഭവം നടന്നത്. തുടർന്ന് പമ്പ ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ പമ്പ ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Continue Reading