Your Image Description Your Image Description
Your Image Alt Text

 

പ​ല​മു (ഝാ​ർ​ഖ​ണ്ഡ്): ത​ന്റെ സ​ർ​ക്കാ​റി​ന്റെ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ൽ പാ​കി​സ്താ​ൻ വി​റ​ച്ചു​വെ​ന്നും അ​വി​ടെ​യു​ള്ള നേ​താ​ക്ക​ൾ കോ​ൺ​ഗ്ര​സി​ന്റെ രാ​ജ​കു​മാ​ര​ൻ (രാ​ഹു​ൽ ഗാ​ന്ധി) ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ പ്രാ​ർ​ഥി​ക്കു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ക്കാ​തെ​യാ​യി​രു​ന്നു ഝാ​ർ​ഖ​ണ്ഡി​ലെ പ​ല​മു​വി​ൽ മോ​ദി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലെ പ്ര​സം​ഗം. പാ​കി​സ്താ​ൻ അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ശ​ക്ത​മാ​യ ഇ​ന്ത്യ​ക്ക് ക​രു​ത്തു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് വേ​ണ്ട​തെ​ന്ന് ​േമാ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ൽ പാ​കി​സ്താ​ൻ ഇ​ന്ത്യ​യി​ൽ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​ന് പി​ന്തു​ണ ന​ൽ​കു​ക​യാ​യി​രു​ന്നു. പു​തി​യ ഇ​ന്ത്യ​ക്ക് ശ​ത്രു​വി​ന്റെ ഭൂ​മി​യി​ൽ എ​ങ്ങ​നെ ക​ട​ന്നു​ക​യ​റാ​മെ​ന്നും ആ​ക്ര​മി​ക്കാ​മെ​ന്നും അ​റി​യാം. എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ളു​ടെ സം​വ​ര​ണ ​േക്വാ​ട്ട മു​സ്‍ലിം​ക​ൾ​ക്ക് ന​ൽ​കാ​ൻ താ​ൻ ജീ​വി​ച്ചി​രി​ക്കു​ന്ന കാ​ല​ത്തോ​ളം അ​നു​വ​ദി​ക്കി​ല്ലെ​ന്നും മോ​ദി ആ​വ​ർ​ത്തി​ച്ചു.എ​ന്നാ​ൽ, രാ​ഹു​ൽ ഗാ​ന്ധി ഷെ​ഹ്സാ​ദ (രാ​ജ​കു​മാ​ര​ൻ) അ​ല്ലെ​ന്നും ഷാ​ഹി​ദ്സാ​ദ (ര​ക്ത​സാ​ക്ഷി​യു​ടെ മ​ക​ൻ) ആ​ണെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​തി​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *