Your Image Description Your Image Description
Your Image Alt Text

ജില്ലയിലെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിലെ ലഹരിക്കടത്തും വ്യാജ വാറ്റും നിരോധിത ലഹരി ഉപയോഗവും തടയുന്നതിന് ശക്തമായ പരശോധനയുമായി എക്സൈസ് വകുപ്പ്.  ഇതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനയും പട്രോളിങും ശക്തമാക്കും.

വനംമേഖലകള്‍, മദ്യശാലകള്‍, പൊതുസ്ഥലങ്ങള്‍, സ്‌കൂള്‍ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ശക്തമായ പരിശോധനകളും പട്രോളിളും നടത്തും. പാസഞ്ചര്‍ ട്രെയിനുകളിലും പരിശോധന നടത്തും. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ പി. അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ വൈ. ഷിബു സ്വാഗതം പറഞ്ഞു. റവന്യൂ, എക്‌സൈസ്, ഫോറസ്റ്റ്, പൊലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും  രാഷ്ട്രീയ സാമൂഹിക മേഖലകളിലെ നേതാക്കളും പങ്കെടുത്തു.

_കണ്‍ട്രോള്‍ റൂം തുറന്നു_

ക്രിസ്മസ്, പുതുവത്സരാഘോഷ സമയങ്ങളിലെ വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും മറ്റു ലഹരി പദാര്‍ഥങ്ങളുടെയും ഉല്‍പാദനവും വിപണനവും ഉപയോഗവും തടയുന്നതിനായി മലപ്പുറം എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന  കണ്‍ട്രോള്‍ റൂം (0483 2734886) തുറന്നു.  വ്യാജ മദ്യ, മയക്കുമരുന്നുകളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ക്ക് വിവിധ സര്‍ക്കിള്‍ ഓഫീസുകളിലും വിവരം നല്‍കാവുന്നതാണ്.  വിവരം അറിയിക്കേണ്ട നമ്പറുകള്‍: സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പെരിന്തല്‍മണ്ണ(ഓഫീസ് നമ്പര്‍-04933227653, മൊബൈല്‍-9400069645), സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിലമ്പൂര്‍ (ഓഫീസ്- 04931226323, മൊബൈല്‍-9400069646), സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മഞ്ചേരി (04832766184, 9400069643), സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തിരൂരങ്ങാടി (0494 2410222, 9400069642), സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തിരൂര്‍ (0494 2424180, 9400069640), സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പൊന്നാനി (0494 2664590, 9400069639), സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഇ.ഇ ആന്‍ഡ് എ.എന്‍.എസ്.എസ് മലപ്പുറം(04832 735431, 9400069648), അസി. എക്‌സൈസ് കമ്മീഷണര്‍ മലപ്പുറം (04832 735431, 9496002870).

Leave a Reply

Your email address will not be published. Required fields are marked *