Your Image Description Your Image Description

കൊച്ചി:  ബോംബെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി (ഐഐടി ബോംബെ) ധാരണാപത്രത്തില്‍ (എംഒയു) ഒപ്പുവച്ച് നോയ്ഡയിലെ സാംസങ്ങ് ആര്‍&ഡി ഇന്‍സ്റ്റിറ്റ്യൂട്ട്. നിര്‍മ്മിതബുദ്ധി, ഡിജിറ്റല്‍ ഹെല്‍ത്ത് തുടങ്ങിയ മേഖലകളില്‍ പുതിയ ഗവേഷണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ധാരണാപത്രം ഒപ്പുവച്ചിരിക്കുന്നത്. സംയുക്ത ഗവേഷണ പദ്ധതികള്‍ക്കായി അഞ്ച് വര്‍ഷത്തെക്കാണ് ഈ പങ്കാളിത്തം. ഐഐടി മുംബൈയിലെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സാംസങ്ങിലെ എഞ്ചിനീയര്‍മാരുമായി ഒരുമിച്ചു പ്രവര്‍ത്തിക്കുവാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.

സാംസങ്ങിലെ എഞ്ചിനീയര്‍മാര്‍ക്ക് ഐഐടി ബോംബെയില്‍ നിന്നും ലഭിക്കുന്ന പ്രത്യേക പരിശീലനവും സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകളും  അവരെ ഡിജിറ്റല്‍ ഹെല്‍ത്ത്, എഐ പോലുള്ള നവീന സാങ്കേതിക വിദ്യകള്‍ കൈകാര്യം ചെയ്യുവാന്‍ പ്രാപ്തിയുള്ളവരാക്കുകയും ചെയ്യും. എസ്ആര്‍ഐ-നോയിഡ മാനേജിങ്ങ് ഡയറക്ടര്‍ ക്യുംങ്യുന്‍ റൂ, ഐഐടി മുംബൈയിലെ റിസര്‍ച്ച് ആന്റ് ഡവലപ്പ്മെന്റിലെ അസോസിയേറ്റ് ഡീനായ പ്രൊഫസര്‍ ഉപേന്ദ്ര വി ഭണ്ഡാര്‍ക്കര്‍ എന്നിവര്‍ ഈ ധാരണാപത്രത്തില്‍ ഔദ്യോഗികമായി ഒപ്പുവച്ചു. ഐഐടി മുംബൈയില്‍ നടന്ന ചടങ്ങില്‍ കെസിഡിഎച്ച്  ഹെഡ്ഡ് പ്രൊഫസര്‍ രഞ്ജിത് പടിഞ്ഞാറ്റേരി, പ്രൊഫസര്‍ നിര്‍മ്മല്‍ പഞ്ചാബി, ഡോക്ടര്‍ രാഘവേന്ദ്രന്‍ ലക്ഷ്മി നാരായണന്‍ എന്നിവരടക്കമുള്ള കോയിറ്റ സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഹെല്‍ത്തിലെ (കെസിഡിഎച്ച്) ഫാക്വല്‍റ്റി അംഗങ്ങളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *