Your Image Description Your Image Description

ബെംഗളൂരു: കുവെംപു ഭാഷാ ഭാരതി പ്രാധികാറയുടെ പുരസ്കാരത്തിന് മലയാളി എഴുത്തുകാരൻ വിനയ ചൈതന്യ അർഹനായി. കന്നഡ ഭാഷയിലെ കൃതികൾ മറ്റ് ഭാഷയിലേക്കും മറ്റ് ഭാഷ കൃതികൾ കന്നഡയിലേക്കും വിവർത്തനം ചെയ്യുന്നതിന് നൽകി വരുന്ന കന്നട ഭാഷാ പുരസ്കാരമാണ് വിനയ ചൈതന്യയ്ക്ക് ലഭിച്ചത്. 50000 രൂപയാണ് പുരസ്കാരത്തുക. ഓരോ വർഷവും അഞ്ച് പേർക്കാണ് ഈ പുരസ്കാരം നൽകാറുള്ളത്. സോംഗ് ഫോർ ശിവ, എ ക്രൈ ഇൻ ദി വൈൽഡർനെസ് എന്നീ വിവർത്തന കൃതികളാണ് വിനയ ചൈതന്യയെ പുരസ്കാരത്തിന് അർഹനാക്കിയത്.

ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളുടെ പ്രചാരണത്തിനായി നാരായണ ഗുരുകുലം സ്ഥാപിച്ച നടരാജ ഗുരുവിന്റെ ശിഷ്യനാണ് വിനയ ചൈതന്യ. നാരായണ ഗുരുവിന്റെ കവിതകൾ ഇംഗ്ലീഷ്, തമിഴ്, സംസ്കൃത ഭാഷകളിലേക്ക് വിനയ ചൈതന്യ വിവർത്തനം ചെയ്തിട്ടുണ്ട്. എച്ച്എസ് രാഘവേന്ദ്രറാവു, ഡോ നടരാജ് ഹുലിയർ, സരസ്വതി, ഡോ എച്ച്എം കുമാരസ്വാമി എന്നിവരാണ് 2023ലെ ഭാഷാ പുരസ്കാരത്തിന് വിനയ ചൈതന്യയ്ക്ക് ഒപ്പം അർഹരായവർ.

Leave a Reply

Your email address will not be published. Required fields are marked *