Kerala Kerala Mex Kerala mx Kozhikode
1 min read
58

സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം

4 months ago
0

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് യു​വാവ് മരിച്ചു. വ​ട​ക​ര മു​ക്കാ​ളി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കു​ഞ്ഞി​പ്പ​ള്ളി​യി​ൽ സ്റ്റേ​ഷ​ന​റി ക​ട ന​ട​ത്തു​ന്ന വി​ന​യ നാ​ഥ് ആ​ണ് മരണപ്പെട്ടത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. ക​ണ്ണൂ​രി​ൽ നി​ന്നും കോ​ഴി​ക്കോ​ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഗ്ലേ​ഷ്യ​ര്‍ എ​ന്ന ബ​സാ​ണ് സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ച്ച​ത്. സം​ഭ​വം ന​ട​ന്ന ഉ​ട​ൻ ത​ന്നെ വി​ന​യ നാ​ഥി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
84

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സ്റ്റാഫ് കുഴഞ്ഞുവീണു മരിച്ചു

4 months ago
0

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സ്റ്റാഫിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇഖ്റ ആശുപത്രിയിലെ ജീവനക്കാരനായ തളിപ്പറമ്പ് കുപ്പം സ്വദേശി അല്‍ അമീന്‍ ആണ് മരിച്ചത്. 24 വയസ്സായിരുന്നു. കുഴഞ്ഞുവീണു മരിച്ചു എന്നാണ് പ്രാഥമിക നിഗമനം. നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
44

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ; രാജീവ് ചന്ദ്രശേഖറും എം.ടി രമേശും പരിഗണനയില്‍

4 months ago
0

കോഴിക്കോട്: കേരളത്തില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാന്‍ നടപടികള്‍ വേഗത്തിലാക്കി ദേശീയ നേതൃത്വം. മാര്‍ച്ച് മാസത്തിനകം പുതിയ സംസ്ഥാന അധ്യക്ഷനെ ചുമതലപ്പെടുത്താനും അതുപോലെ എല്ലാ ജില്ലകളിലും പുതിയ അധ്യക്ഷന്‍മാരെ കൊണ്ടുവരാനുമാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. അഞ്ചു വര്‍ഷമായി ഭാരവാഹിത്വത്തില്‍ തുടരുന്നവര്‍ സ്ഥാനം ഒഴിയണമെന്ന നിര്‍ദേശം നടപ്പാക്കാനാണ് നിലവിലെ തീരുമാനം. അങ്ങനെയെങ്കില്‍ കെ.സുരേന്ദ്രന് അധ്യക്ഷസ്ഥാനത്ത് തുടരാനാവില്ല. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എം.ടി. രമേശ് എന്നിവരുടെ

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
45

​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

4 months ago
0

കോ​ഴി​ക്കോ​ട്: പ​യ്യോ​ളി​യി​ൽ ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​റി​ൽ എം​ഡി​എം​എ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്. തി​ക്കോ​ടി പ​ള്ളി​ത്താ​ഴ ഹാ​ഷിം ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്, ഇ​ന്നോ​വ കാ​റി​ലാ​ണ് 13 ഗ്രാം എം​ഡി​എം​എ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. പ​യ്യോ​ളി പൊ​ലീ​സ് എ​സ്‌​ഐ പി ​റ​ഫീ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഐ​പി​സി റോ​ഡി​ൽ‌ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എം​എ​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്.ഹാ​ഷി​മി​നെ പ​യ്യോ​ളി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
40

ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനകളിൽ 7.75 ലക്ഷം രൂപ പിഴ ഈടാക്കി

4 months ago
0

കോഴിക്കോട് : 2024 ഒക്ടോബർ മുതൽ ഡിസംബർ വരെ ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ 1928 പരിശോധനകളിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നിർദ്ദേശങ്ങൾ പാലിക്കാത്ത 233 സ്ഥാപനങ്ങളിൽ നിന്ന് 7,75,500 രൂപ പിഴ ചുമത്തി. ഇക്കാലയളവിൽ 300 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 1033 സർവെയ്ലൻസ് സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. വിധിയായ 34 അഡ്ജുഡിക്കേഷൻ കേസുകൾക്ക് 7.65 ലക്ഷം രൂപയും 17 പ്രോസിക്യൂഷൻ കേസുകൾക്ക്

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
89

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷം

4 months ago
0

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ രൂക്ഷമായ മരുന്ന് ക്ഷാമം നേരിടുകയാണ്. സാമ്പത്തിക കുടിശിക കാരണമാണ് മെഡിക്കൽ കോളേജിലേക്കുള്ള മരുന്ന് വിതരണം നിലച്ചത്. ഇതോടെ മരുന്നിനായി രോഗികള്‍ നെട്ടോട്ടത്തിലാണ്. മെഡിക്കല്‍ കോളേജിലെ ന്യായ വില മെഡിക്കല്‍ ഷോപ്പുകളില്‍ പല മരുന്നുകളും കിട്ടാനില്ല. മരുന്ന് ലഭിക്കാതായതോടെ വലിയ ബുദ്ധിമുട്ടാണ് ഡയാലിസിസ് രോഗികൾ നേരിടുന്നത്. ബീച്ച് ആശുപത്രിയിലും കഴിഞ്ഞ മൂന്നു മാസമായി ഡയാലിസിനു ആവശ്യമായ മരുന്നില്ല. പരാതിയുമായി രോഗികളും ബന്ധുക്കളും ഡി എം ഓ

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
51

കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ ഇന്ന് ഹർത്താൽ

4 months ago
0

കോഴിക്കോട് : അഴിയൂർ പഞ്ചായത്തിൽ ഇന്ന് ഹർത്താൽ. ദേശീയപാതയിൽ കുഞ്ഞിപ്പള്ളി ടൗണിൽ സഞ്ചാര സ്വാത്രന്ത്ര്യം നിഷേധിക്കുന്ന ദേശീയപാത അതോറിറ്റിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താൽ ആചരിക്കുന്നത്. നാലുമണിവരെയുളള ഹർത്താലിന് രാഷ്ട്രീയ പാർട്ടികളും വ്യാപാരി സംഘടനകളും, മഹൽ കോ ഓഡിനേഷൻ കമ്മിറ്റിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു.അതേസമയം, ഹര്‍ത്താലിനെ പിന്തുണക്കില്ലെന്ന് ബി.ജെ.പി. അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
51

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി ജീ​വ​നൊ​ടു​ക്കി

4 months ago
0

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​രു​ന്ന രോ​ഗി ജീ​വ​നൊ​ടു​ക്കി. ത​ല​ശേ​രി സ്വ​ദേ​ശി അ​സ്‌​ക​ര്‍ ആ​ണ് ആത്മഹത്യ ചെയ്‌തത്‌. ഇ​ന്ന് പു​ല​ര്‍​ച്ചെ 1.15നാ​ണ് സം​ഭ​വം ഉണ്ടായത്. വാ​ര്‍​ഡി​ലെ ജ​ന​ലി​ല്‍ കൂ​ടി ഇ​യാ​ൾ പു​റ​ത്തേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഉ​ട​നെ കാ​ഷ്വാ​ലി​റ്റി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.പാ​ന്‍​ക്രി​യാ​സ് സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തേ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
43

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഹെ​ഡ് സ​ർ​വേ​യർ അറസ്റ്റിൽ

4 months ago
0

കോ​ഴി​ക്കോ​ട്: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഹെ​ഡ് സ​ർ​വേ​യർ അറസ്റ്റിൽ. ഉ​ള്ളി​യേ​രി​യ മു​ണ്ടോ​ത്ത് ഡി​ജി​റ്റ​ൽ സ​ർ​വേ ക്യാ​മ്പ് ഓ​ഫീ​സി​ലെ ഹെ​ഡ് സ​ർ​വേ​യ​ർ എ​ൻ.​കെ. മു​ഹ​മ്മ​ദ് ആ​ണ് വി​ജി​ല​ൻ​സ് പി​ടി​യി​ലാ​യ​ത്. പ​രാ​തി​ക്കാ​ര​ന് അ​നു​കൂ​ല​മാ​യ രീ​തി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് 10,000 രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ൻ പണം ന​ൽ​കാ​മെ​ന്ന് സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ പ​രാ​തി​ക്കാ​ര​ൻ വി​ജി​ല​ൻ​സി​നെ അ​റി​യി​ക്കു​ക​യും വി​ജി​ല​ൻ​സി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഉ​ള്ളി​യേ​രി​ലെ ഹോ​ട്ട​ലി​ൽ എ​ത്തി പ​ണം കൈ​മാ​റു​ന്ന​തി​നി​ടെ​ പ്രതിയെ അറസ്റ്റിലാക്കുകയായിരുന്നു.

Continue Reading
Kerala Kerala Mex Kerala mx Kozhikode
0 min read
56

ബൈക്കുമായി യുവാക്കളുടെ അഭ്യാസപ്രകടനം; വിവാഹ വാഹനത്തിലുള്ളവർക്ക് നേരെ കയ്യേറ്റം

4 months ago
0

കോഴിക്കോട്: ബൈക്കിൽ എത്തി യുവാക്കളുടെ അഭ്യാസ പ്രകടനം കയ്യാംകളിയിൽ അവസാനിച്ചു. വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങുന്ന സംഘത്തിൻ്റെ വാഹനങ്ങൾക്ക് മുന്നിലായാണ് ബൈക്കിലെത്തിയ യുവാക്കൾ തടസം സൃഷ്ട്ടിച്ചത്. താമരശ്ശേരി – ബാലുശ്ശേരി റോഡിൽ ചുങ്കത്ത് വെച്ചായിരുന്നു സംഭവം. ഇവർതമ്മിലുണ്ടായ വാക്കേറ്റം ഒടുവിൽ കയ്യാംകളിയിൽ കലാശിക്കുകയായിരുന്നു. താമരശ്ശേരിയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വരനും കുടുംബക്കാർക്കും മുന്നിൽ മൂന്ന് ബൈക്കുകളിലായി എത്തിയ ആറ് യുവാക്കളാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഒടുക്കം റോഡിന് മധ്യത്തിൽ വെച്ച്

Continue Reading