Kerala Kerala Mex Kerala mx Kozhikode
1 min read
60

കഞ്ചാവിനോടുള്ള താത്പര്യം കുറഞ്ഞു; വിദ്യാർത്ഥികൾക്ക് പോലും ലഹരിക്കായി ഇപ്പോൾ എംഡിഎംഎ

4 months ago
0

രാസലഹരി വിൽപ്പനയും ഉപയോഗവും കോഴിക്കോട് ജില്ലയിൽ വർധിക്കുന്നെന്ന് റിപ്പോർട്ട്. എം.ഡി.എം.എ, ബ്രൗൺഷുഗർ, ഹാഷിഷ് ഓയിൽ, ഹെറോയിൻ തുടങ്ങിയ ലഹരി വസ്തുക്കൾ ജില്ലയുടെ ​ഗ്രാമപ്രദേശങ്ങളിൽ പോലും ലഭ്യമാകുന്ന സാ​ഹചര്യമാണ്. മുൻവർഷങ്ങളെക്കാൾ വലിയ വർധനവാണ് ജില്ലയിൽ ലഹരി കേസുകളിൽ ഉണ്ടായിട്ടുള്ളത്. കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന ലഹരികേസുകളിൽ കൂടുതലും എംഡിഎംഎയുമായി ബന്ധപ്പെട്ടവയാണ്. കഴിഞ്ഞ വർഷം കോഴിക്കോട് ജില്ലയിൽ മാത്രം പിടികൂടിയത് 3 107.525 ​ഗ്രാം എംഡിഎംഎയാണ്. 2023ൽ 2116 ഗ്രാം എംഡിഎംഎയായിരുന്നു ജില്ലയിൽ

Continue Reading
Kerala Kerala Mex Kerala mx Kozhikode
0 min read
58

ചെത്തുകടവിൽ അടച്ചിട്ട വീട്ടിൽ മോഷണം

4 months ago
0

കുന്ദമംഗലം : ചെത്തുകടവിൽ അടച്ചിട്ട വീട്ടിൽ മോഷണം. പരാറമ്പത്ത് ശ്രീരാഗം വീട്ടിലാണ് കഴിഞ്ഞദിവസം പുലർച്ചെ മോഷണം നടന്നത്. മുൻവശത്തെ വാതിൽ പൊളിച്ച്‌ അകത്തുകടന്ന മോഷ്ടാക്കൾ ടി.വി., സ്റ്റെബിലൈസർ എന്നിവയും മറ്റു അനുബന്ധസാധനങ്ങളും മോഷ്ടാവ് കൊണ്ടുപോയി. മോഷ്ടാക്കളുടെ മുഖം മറച്ച ദൃശ്യങ്ങൾ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
84

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

4 months ago
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പു​തു​പ്പാ​ടി കാ​ക്ക​വ​യ​ല്‍ സ്വ​ദേ​ശി പ​റ​ക്കു​ന്നു​മ്മ​ല്‍ മു​ഹ​മ്മ​ദ് അ​ജ്‌​സ​ല്‍ (19) ആ​ണ് മ​രി​ച്ച​ത്. താ​മ​ര​ശേ​രി പൂ​നൂ​ര്‍ കോ​ളി​ക്ക​ലി​ല്‍ വെ​ച്ച് അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ഥാ​ര്‍ ജീ​പ്പ് അ​ജ്‌​സ​ലും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ച ബൈ​ക്കി​ല്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ച്ചോ​റി​ലും ക​ര​ളി​ലും ക്ഷ​ത​മേ​റ്റ അ​ജ്‌​സ​ല്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
73

കാരവനിലെ യുവാക്കളുടെ മരണം: കാരണം കണ്ടെത്തി കോഴിക്കോട് എന്‍.ഐ.ടി വിദഗ്ധ സംഘം

4 months ago
0

കോഴിക്കോട്: കാരവനില്‍ യുവാക്കള്‍ മരിച്ചുകിടന്ന സംഭവത്തിൽ നിർണായക കണ്ടെത്തൽ. യുവാക്കളുടെ മരണം കാര്‍ബണ്‍ മോണോക്‌സൈഡ് കാരണമെന്ന് കണ്ടെത്തൽ. കോഴിക്കോട് എന്‍.ഐ.ടി വിദഗ്ധ സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.വാഹനത്തിലെ ജനറേറ്ററിൽ നിന്നാണ് വിഷവാതകം അകത്തേക്ക് വമിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. പ്ലാറ്റ്ഫോമിലെ ദ്വാരം വഴിയാണ് വാതകം കാരവാനിന് അകത്തെത്തിയത്. രണ്ട് മണിക്കൂറിനകം 957 PPM അളവ് കാർബൺ മോണോക്സൈഡാണ് പടർന്നത് എന്ന് ശാസ്ത്രപരിശോധനയിൽ വ്യക്തമായി.കഴിഞ്ഞ ഡിസംബർ 23- നാണ് വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ട

Continue Reading
Kerala Kerala Mex Kerala mx Kozhikode
0 min read
94

കാൽ ഇരുമ്പ് കൈവരികൾക്കിടയിൽ കുടുങ്ങി; വയോധികയെ രക്ഷിച്ച് ഫയർഫോഴ്സ്

4 months ago
0

കോഴിക്കോട്: വടകരയിലെ സ്വകാര്യ കെട്ടിടത്തിൽ ശുചീകരണ ജോലിക്കിടെ വയോധികയുടെ കാൽ ഇരുമ്പ് കൈവരികൾക്കിടയിൽ കുടുങ്ങി. ഒഞ്ചിയം സ്വദേശിനി 72 വയസുള്ള ചന്ദ്രിയാണ് വടകരയിലെ സ്വകാര്യ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ശുചീകരണ ജോലിക്കിടെ കുടുങ്ങിയത്. 2 മണിക്കൂർ നേരം കെട്ടിടത്തിൽ കുടുങ്ങിയ വയോധികയെ അഗ്നിരക്ഷാ സേന അംഗങ്ങളെത്തിയാണ് രക്ഷപ്പെടുത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കൈവരികൾ മുറിച്ചാണ് പരിക്കുകൾ ഇല്ലാതെ വീട്ടമ്മയെ രക്ഷിച്ചത്

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
62

ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്തു

4 months ago
0

കോഴിക്കോട് : ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്തു. ബസ്സോടിക്കുന്നതിനിടയിൽ മൊബൈൽഫോണിൽ സംസാരിച്ച ഡ്രൈവറുടെ ലൈസൻസ് മൂന്നുമാസത്തേക്കാണ് സസ്പെൻഡ്‌ ചെയ്‌തിരിക്കുന്നത്‌.കൂടാതെ അഞ്ചുദിവസത്തെ നിർബന്ധിത ഡ്രൈവിങ്‌ പരിശീലനത്തിന് നിർദ്ദേശിച്ചിട്ടുണ്ട്. കെ.കെ. മുഹമ്മദ് ഹാരിസിന്റെ ലൈസൻസാണ് സസ്പെൻഡ്‌ ചെയ്തത്. നരിക്കുനി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഫാമിലി ബസിലെ ഡ്രൈവറാണ് ഇയാൾ.മലബാർ ക്രിസ്ത്യൻ കോളേജിന് സമീപമാണ് സംഭവം ഉണ്ടായത്. ബസിലെ യാത്രക്കാർ നൽകിയ വീഡിയോ തെളിവായി സ്വീകരിച്ചുകൊണ്ടാണ് ചൊവ്വാഴ്ച കോഴിക്കോട് ആർ.ടി.ഒ. നടപടി സ്വീകരിച്ചത്.

Continue Reading