Your Image Description Your Image Description

കോഴിക്കോട്: കാരവനില്‍ യുവാക്കള്‍ മരിച്ചുകിടന്ന സംഭവത്തിൽ നിർണായക കണ്ടെത്തൽ. യുവാക്കളുടെ മരണം കാര്‍ബണ്‍ മോണോക്‌സൈഡ് കാരണമെന്ന് കണ്ടെത്തൽ. കോഴിക്കോട് എന്‍.ഐ.ടി വിദഗ്ധ സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.വാഹനത്തിലെ ജനറേറ്ററിൽ നിന്നാണ് വിഷവാതകം അകത്തേക്ക് വമിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. പ്ലാറ്റ്ഫോമിലെ ദ്വാരം വഴിയാണ് വാതകം കാരവാനിന് അകത്തെത്തിയത്.

രണ്ട് മണിക്കൂറിനകം 957 PPM അളവ് കാർബൺ മോണോക്സൈഡാണ് പടർന്നത് എന്ന് ശാസ്ത്രപരിശോധനയിൽ വ്യക്തമായി.കഴിഞ്ഞ ഡിസംബർ 23- നാണ് വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ട വാഹനത്തിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം സ്വദേശി മനോജ്, കാസർകോട് സ്വദേശി ജോയൽ എന്നിവരാണ് മരണപ്പെട്ടത്. ഒരാൾ കാരവന്റെ സ്റ്റെപ്പിലും മറ്റൊരാൾ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
പൊന്നാനിയിൽ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ. എരമംഗലം സ്വദേശിയുടേതാണ് കാരവൻ.
തലശ്ശേരിയിൽ വിവാഹത്തിന് ആളുകളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങിയ വാഹനത്തിലാണ് മനോജിനെയും ജോയലിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനം ഏറെ നേരമായി റോഡിൽ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഞായറാഴ്ച്ച റോഡരികിൽ വാഹനം നിർത്തിയ ശേഷമാണ് മരണം സംഭവിച്ചതെന്നും എ.സിയിൽ നിന്നുള്ള വാതകചോർച്ചയാകാം മരണ കാരണമെന്നും നേരത്തേ അന്വേഷണസംഘം സംശയിച്ചിരുന്നു

 

Leave a Reply

Your email address will not be published. Required fields are marked *