റാപ്പർ വേടനെതിരായ കെ.പി ശശികലയുടെ അധിക്ഷേപ പരാമർശം; കേസെടുക്കണമെന്ന് പി.ജയരാജൻ
Kerala Kerala Mex Kerala mx Top News
1 min read
54

റാപ്പർ വേടനെതിരായ കെ.പി ശശികലയുടെ അധിക്ഷേപ പരാമർശം; കേസെടുക്കണമെന്ന് പി.ജയരാജൻ

1 day ago
0

റാപ്പർ വേടനെതിരായ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയുടെ പരാമർശത്തിൽ പ്രതികരണവുമായി പി ജയരാജൻ. വർഗീയ വിഷപ്പാമ്പുകളുടെ വായിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നും ശശികലക്കെതിരെ പൊലീസ് കേസെടുക്കുമെന്നാണ് പ്രതീക്ഷയെന്നും പി ജയരാജൻ പ്രതികരിച്ചു. വേടനെതിരായത് ജാതീയമായ അധിക്ഷേപമാണെന്നും സംഘപരിവാർ ആവശ്യത്തിന് പട്ടികജാതിക്കാരെ ഉപയോഗിച്ച് വലിച്ചെറിയുന്നുവെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ ദിവസമാണ് റാപ്പര്‍ വേടനെതിരെ ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല അധിക്ഷേപ പരാമര്‍ശവുമായി എത്തിയത്. റാപ്പ് സംഗീതത്തിന് എസ്.സി-എസ്.ടി വിഭാഗവുമായി

Continue Reading
മത്സ്യബന്ധനത്തിനിടെ വള്ളങ്ങൾ കൂട്ടിയിടിച്ചു
Kerala Kerala Mex Kerala mx Top News
0 min read
60

മത്സ്യബന്ധനത്തിനിടെ വള്ളങ്ങൾ കൂട്ടിയിടിച്ചു

1 day ago
0

മലപ്പുറം: പരപ്പനങ്ങാടി കടലിൽ മത്സ്യബന്ധനത്തിനിടെ നിയന്ത്രണം വിട്ട വള്ളം മറ്റൊരു വള്ളത്തിലിടിച്ച് അപകടം. മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. രണ്ട് ഫൈബർ വള്ളങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വള്ളിക്കുന്ന് ആനങ്ങാടി നാല് സെൻ്റിൽ താമസിക്കുന്ന തലക്കകത്ത് വീട്ടിൽ ഹംസക്കോയയുടെ മകൻ 40കാരനായ നവാസ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. പരപ്പനങ്ങാടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഇത്തിഹാദ് ഫൈബർ വള്ളവും ആനങ്ങാടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള റുബിയാൻ ഫൈബർ വള്ളവുമാണ് കൂട്ടിയിടിച്ചത്.

Continue Reading
എനർജി ഡ്രിങ്ക് ലേബൽ ഒട്ടിച്ച് കടത്തി; പരിശോധനയിൽ 28000 കുപ്പി ബിയർ കണ്ടെത്തി
Kerala Kerala Mex Kerala mx Top News
1 min read
60

എനർജി ഡ്രിങ്ക് ലേബൽ ഒട്ടിച്ച് കടത്തി; പരിശോധനയിൽ 28000 കുപ്പി ബിയർ കണ്ടെത്തി

1 day ago
0

കുവൈത്ത് സിറ്റി: എനർജി ഡ്രിങ്ക് എന്ന വ്യാജേന കുവൈത്തിലേക്ക് കടത്തിയത് 28000 കുപ്പി ബിയർ. 28,000ത്തിലധികം കുപ്പി മദ്യം വിയറ്റ്നാമിൽ നിന്ന് കടത്തിയ കേസിൽ ഒരു കുവൈത്ത് പൗരന് അപ്പീൽ കോടതി ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു. ഷോർസ് സൗദ് അൽ സാനിയ, താരിഖ് മെത്‌വാലി എന്നിവരടങ്ങിയ കൗൺസിലർ നാസർ സലേം അൽ-ഹായിദിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ശിക്ഷ വിധിച്ചത്. അതേസമയം, കേസിലെ മറ്റ് പ്രതികളെ വെറുതെ വിട്ടു. കുവൈത്ത്

Continue Reading
ഇൻഷുറൻസ് കമ്പനി 28 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; ഉത്തരവിട്ട് തർക്കപരിഹാര കമ്മീഷൻ
Kerala Kerala Mex Kerala mx Top News
1 min read
54

ഇൻഷുറൻസ് കമ്പനി 28 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; ഉത്തരവിട്ട് തർക്കപരിഹാര കമ്മീഷൻ

1 day ago
0

റാന്നി: ഇൻഷുറൻസ് എടുത്തയാൾ മരിച്ചിട്ടും ഇൻഷുറൻസ് തുക നൽകിയില്ല. 28 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ. പോളിസിയിൽ വാഗ്‌ദാനം ചെയ്ത തുക നൽകാൻ വിസമ്മതിച്ച ഇൻഷുറൻസ് കമ്പനിയുടെ മാനേജരും ലീഗല്‍ മാനേജരും ചേർന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തില്ലെന്ന കാരണം പറഞ്ഞാണ് പ്രതികൾ പണം നൽകാതിരുന്നത്. മല്ലശ്ശേരി വിസ്‌മയ വീട്ടിൽ ബിന്ദു ജയകുമാർ ആണ് ഐ.സി.ഐ.സി.ഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെതിരെ

Continue Reading
റോഡ് മുറിച്ച് കടക്കുന്നതിനിടെ പാഞ്ഞെത്തിയ കാറിടിച്ചു; കോട്ടയത്ത് ഇരവുചിറയിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
0 min read
42

റോഡ് മുറിച്ച് കടക്കുന്നതിനിടെ പാഞ്ഞെത്തിയ കാറിടിച്ചു; കോട്ടയത്ത് ഇരവുചിറയിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം

1 day ago
0

കോട്ടയം: റോഡ് മുറിച്ച് കടക്കുന്നതിനിടെ പാഞ്ഞെത്തിയ കാറിടിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം. കോട്ടയം ചന്തക്കവലയിലാണ് അപകടം ഉണ്ടായത്. തോട്ടയ്ക്കാട് ഇരവുചിറ സ്വദേശി അബിതയാണ് മരിച്ചത്. അബിതയും അമ്മ നിഷയും ഒന്നിച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇരുവരെയും ഇടിക്കുകയായിരുന്നു. അമ്മ നിഷയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അബിതയും അമ്മയും ബസ് സ്റ്റോപ്പിലേക്ക് നടന്ന് പോകുന്നതിടെയാണ് കുതിച്ചെത്തിയ കാറിടിച്ചത്. നാട്ടുകാരും ചേർന്നാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്.

Continue Reading
അടുക്കള പണി ചെയ്യാനും നിലം തുടയ്ക്കാനും അറിയാം; ഇത് ടെസ്‌ലയുടെ ഏറ്റവും പ്രധാന ഉത്പന്നം
Kerala Kerala Mex Kerala mx Tech Top News
1 min read
55

അടുക്കള പണി ചെയ്യാനും നിലം തുടയ്ക്കാനും അറിയാം; ഇത് ടെസ്‌ലയുടെ ഏറ്റവും പ്രധാന ഉത്പന്നം

1 day ago
0

ടെസ്ലയുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്പന്നം എന്ന് വിശേഷിപ്പിച്ച് ടെസ്ലയുടെ സിഇഒ ഇലോൺ മസ്ക് പുതിയ വീഡിയോ പങ്കുവച്ചു. ഹ്യൂമനോയിഡ് റോബോട്ട് ആയ ഒപ്റ്റിമസിന്റെ ഒരു വീഡിയോ ആണ് ശതകോടീശ്വരന്‍ എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദൈനംദിന ജോലികള്‍ ചെയ്യുന്ന ഹ്യൂമനോയിഡ് റോബോട്ട് ആണ് വീഡിയോയില്‍ ഉള്ളത്. മനുഷ്യനെപ്പോലുള്ള കൃത്യതയോടെ ദൈനംദിന ജോലികള്‍ ചെയ്യാന്‍ ഇതിന് കഴിയുമെന്നാണ് അവകാശവാദം. പാചകംചെയ്യുന്നതിനിടെ പാത്രത്തിലെ ഭക്ഷ്യവസ്തുക്കള്‍ ഇളക്കുക, വാക്വം ചെയ്യുക, മേശ വൃത്തിയാക്കുക എന്നിവ പോലുള്ള

Continue Reading
ഇഎംഐ അടയ്ക്കാൻ ലോൺ എടുക്കാറുണ്ടോ? കുറച്ച് സ്മാർട്നെസ് ഉപയോഗിച്ചാൽ ലാഭം സഹിതം തിരികെ കിട്ടുക വന്‍ തുക
Business Kerala Kerala Mex Kerala mx Top News
0 min read
59

ഇഎംഐ അടയ്ക്കാൻ ലോൺ എടുക്കാറുണ്ടോ? കുറച്ച് സ്മാർട്നെസ് ഉപയോഗിച്ചാൽ ലാഭം സഹിതം തിരികെ കിട്ടുക വന്‍ തുക

1 day ago
0

ഇരുതല മൂർച്ചയുള്ള ഒരു വാൾ പോലെയാണ് ലോൺ. ലോൺ ആവശ്യത്തിന് ഉപകരിക്കുമെങ്കിലും ജാഗ്രതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ പണികിട്ടുകയും ചെയ്യും. അതുകൊണ്ടുതന്നെ ഒരു ലോണെടുത്താല്‍ അത് എത്രയും വേഗം അടച്ച് തീര്‍ത്ത ശേഷം സാമ്പത്തിക ബാദ്ധ്യതകളില്‍ നിന്ന് സ്വസ്ഥമാകണമെന്നതാണ് പൊതുവേ എല്ലാവരും ചിന്തിക്കുന്നത്. അതേസമയം, നമ്മുടെ നാട്ടിലെ സമ്പന്നരും അതിസമ്പന്നരും പോലും വായ്പയെടുക്കാറുണ്ട്. വീട് നിര്‍മിക്കാനും പുതിയ വാഹനം വാങ്ങാനും ഇഷ്ടപ്പെട്ട ഗാഡ്‌ജെറ്റ്‌സ് വാങ്ങാനുമെല്ലാം ലോണെടുക്കുന്ന നിരവധിപേരുണ്ട്. ഇത് ഒരുതരത്തില്‍ പറഞ്ഞാല്‍

Continue Reading
‘ശബരിമലയിൽ പുതിയ ആശുപത്രി സ്ഥാപിക്കും’; ജൂലൈയിൽ നിർമാണം തുടങ്ങുമെന്ന് വീണാ ജോർജ്ജ്
Kerala Kerala Mex Kerala mx Top News
0 min read
36

‘ശബരിമലയിൽ പുതിയ ആശുപത്രി സ്ഥാപിക്കും’; ജൂലൈയിൽ നിർമാണം തുടങ്ങുമെന്ന് വീണാ ജോർജ്ജ്

1 day ago
0

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കും പ്രദേശത്തെ ഗോത്ര വിഭാഗക്കാര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിൽ നിലയ്ക്കലില്‍ പുതിയ ആശുപത്രി സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ആശുപത്രിയിലെ നിര്‍മ്മാണ പ്രവര്‍ത്തനം ജൂലൈയില്‍ ആരംഭിക്കുമെന്ന് വീണാ ജോര്‍ജ്ജ് അറിയിച്ചു. അതേ സമയം, പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നവംബര്‍ മാസത്തില്‍ ഉദ്ഘാടനം ചെയ്യത്തക്ക രീതിയില്‍ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

Continue Reading
കൊല്ലം ചിതറയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Top News
0 min read
34

കൊല്ലം ചിതറയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

1 day ago
0

കൊല്ലം: കൊല്ലം ചിതറയിൽ യുവാവിനെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറക്കോട് പ്ലാവറ സ്വദേശി രാജേഷാണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് രാജേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. നിലത്ത് രക്തവും ഉണ്ടായിരുന്നു. രക്തം ശർദ്ദിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മരണ കാരണം വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് ചിതറ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Continue Reading
വിമർശനങ്ങളുണ്ടായാലും റീൽസ് തുടരും, വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കും
Kerala Kerala Mex Kerala mx Top News
0 min read
30

വിമർശനങ്ങളുണ്ടായാലും റീൽസ് തുടരും, വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കും

1 day ago
0

തിരുവനന്തപുരം: എത്ര വിമര്ശനങ്ങള് ഉണ്ടായാലും സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ റീൽസ് തുടരും എന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സോഷ്യൽ മീഡിയ ഉപയോഗിക്കണമെന്നത് തീരുമാനമാണ്. എത്ര വിമർശനങ്ങളുണ്ടായാലും അത് തുടരുമെന്നും വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള മാർഗമാണെന്നും മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞ് താഴ്ന്ന സംഭവത്തിലും മന്ത്രി പ്രതികരിച്ചു. ദേശീയപാത പ്രവർത്തിയുടെ ഉത്തരവാദിത്തം നാഷണൽ ഹൈവേ അതോരിറ്റിക്കാണെന്നാണ് മന്ത്രിയുടെ വിശദീകരണം. പ്രവർത്തിയുടെ

Continue Reading