Your Image Description Your Image Description

ഇരുതല മൂർച്ചയുള്ള ഒരു വാൾ പോലെയാണ് ലോൺ. ലോൺ ആവശ്യത്തിന് ഉപകരിക്കുമെങ്കിലും ജാഗ്രതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ പണികിട്ടുകയും ചെയ്യും. അതുകൊണ്ടുതന്നെ ഒരു ലോണെടുത്താല്‍ അത് എത്രയും വേഗം അടച്ച് തീര്‍ത്ത ശേഷം സാമ്പത്തിക ബാദ്ധ്യതകളില്‍ നിന്ന് സ്വസ്ഥമാകണമെന്നതാണ് പൊതുവേ എല്ലാവരും ചിന്തിക്കുന്നത്. അതേസമയം, നമ്മുടെ നാട്ടിലെ സമ്പന്നരും അതിസമ്പന്നരും പോലും വായ്പയെടുക്കാറുണ്ട്. വീട് നിര്‍മിക്കാനും പുതിയ വാഹനം വാങ്ങാനും ഇഷ്ടപ്പെട്ട ഗാഡ്‌ജെറ്റ്‌സ് വാങ്ങാനുമെല്ലാം ലോണെടുക്കുന്ന നിരവധിപേരുണ്ട്. ഇത് ഒരുതരത്തില്‍ പറഞ്ഞാല്‍ ഒരു ഫിനാന്‍ഷ്യല്‍ സ്മാര്‍ട്‌നെസിന്റെ ഭാഗമാണ്.

അല്‍പ്പം സ്മാര്‍ട്‌നെസ് പ്രയോഗിച്ചാല്‍ ലോണുകള്‍ ഉപയോഗിച്ച് സമ്പാദ്യം ഉണ്ടാക്കാന്‍ കഴിയും. ലോണും ഇഎംഐയും ഒക്കെ വേഗത്തില്‍ അടച്ച് തീര്‍ക്കാതെ ലോണ്‍ ഉപയോഗിച്ച് പണം സമ്പാദിക്കുന്ന രീതിയാണ് ഇന്ന് പലരും പ്രയോഗിക്കുന്നത്. എന്നാല്‍ പെട്ടെന്നുള്ള ആവശ്യങ്ങള്‍ ലോണെടുത്ത് നടപ്പിലാക്കുന്നവരേക്കാള്‍ കൂടുതലായും കൈവശം പണമുള്ള ധനികരായ ആളുകളാണ് ഈ രീതി സ്വീകരിക്കുന്നത്.

ഉദാഹരണത്തിന് ഒരാള്‍ക്ക് അഞ്ച് കോടി രൂപയുടെ ഒരു വീട് നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ഇതിന് രണ്ട് രീതികള്‍ ഉപയോഗിക്കാന്‍ കഴിയും. ഒന്ന് കൈവശമുള്ള പണം ഉപയോഗിക്കാം. രണ്ടാമത്തേത് ഒരു ബാങ്കില്‍ നിന്ന് ഹോം ലോണ്‍ സംഘടിപ്പിക്കുകയെന്നതാണ്. ലോണെടുത്താണ് വീട് നിര്‍മിക്കുന്നതെങ്കില്‍ കൈവശമുള്ള പണം ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിക്ഷേപിക്കുകയെന്നതാണ്. 12 ശതമാനം മുതല്‍ 15 ശതമാനം വരെ റിട്ടേണ്‍ കിട്ടുന്ന സ്‌കീമുകള്‍ ഇന്ന് ലഭ്യമാണ്.

ഇങ്ങനെ ചെയ്യുകയാണെങ്കില്‍ ഹോം ലോണ്‍ ഇനത്തില്‍ 20 വര്‍ഷം കൊണ്ട് ചെലവ് വരുന്നത് 10.50 കോടി രൂപയാണ്. എന്നാല്‍ ഇക്കാലയളവുകൊണ്ട് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ച പണത്തിന്റെ മൂല്യം 81 കോടിയായി മാറിയിട്ടുണ്ടാകും. അതായത് ലോണ്‍ തുക കഴിഞ്ഞുള്ള ലാഭം 71 കോടി രൂപയാണ്. അതായത് വീട് വാങ്ങാന്‍ ലോണ്‍ എടുത്ത തുകയ്ക്ക് പുറമേയാണ് ഈ പറഞ്ഞ 71 കോടി രൂപയുടെ സമ്പാദ്യമുണ്ടായിരിക്കുന്നത്. വീട് നിര്‍മിക്കാന്‍ എടുക്കുന്ന വായ്പകളില്‍ മാത്രമല്ല, വാഹനങ്ങളും മറ്റ് സാധനങ്ങളും സ്വന്തമാക്കാന്‍ എടുക്കുന്ന വായ്പകളിലും ഈ രീതി സ്വീകരിക്കാവുന്നതാണെന്നാണ് ധനാകാര്യ മേഖലയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *