Your Image Description Your Image Description

തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നിലപാടുകളിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. അധ്യക്ഷന് വികസനം എന്ന മുദ്രാവാക്യം മാത്രമേയുള്ളുവെന്നും പ്രത്യക്ഷ സമരങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ലെന്നാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം. തീരുമാനങ്ങളെടുക്കും മുമ്പും കാര്യമായ ചർച്ച നടത്തുന്നില്ലെന്നുമുണ്ട് വിമർശനം. അതേ സമയം, ഫലം ലക്ഷ്യമിട്ടുള്ള പ്രൊഫഷണൽ രീതി മാറ്റമുണ്ടാക്കുമെന്നാണ് രാജീവ് ചന്ദ്രശേഖറിനെ അനുകൂലിക്കുന്നവരുടെ നിലപാട്.

തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി തുടർന്നും മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം വികസിത കേരളം. 14 ജില്ലകളിൽ ഇതിനകം പൂർത്തിയാക്കിയതും വികസിത കേരളം കൺവെൻഷനുകൾ. എല്ലായിടത്തും ഹൈടെക് പവർ പോയിൻറ് പ്രസൻറേഷനുമായി ടാർജറ്റ് വെച്ചാണ് രാജീവിന്റെ പ്രവർത്തന രീതി. പാർട്ടി യോഗങ്ങളിലും സമയ പരിധിവെച്ച് ടീമുകളെ നിശ്ചയിച്ച് ചുമതല തീരുമാനിച്ച് അറിയിക്കും. സംസ്ഥാന പാർട്ടിയിൽ ഇതുവരെ കാണാത്ത ഈ പ്രൊഫഷണൽ രീതിക്ക് ആവശ്യമായ ചർച്ചകൾ നടത്തുന്നില്ലന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. വികസനത്തിൽ മാത്രം പാർട്ടി കേന്ദ്രീകരിക്കുമ്പോൾ സമരങ്ങൾ മറക്കുന്നുവെന്നാണ് അടുത്ത വിമർശനം.

ഇടത് സർക്കാറിനറെ വാർഷികദിനമായ 20ന് യുഡിഎഫ് കരിദിനമാചരിച്ച് പ്രതിഷേധം കടുപ്പിച്ചപ്പോൾ ബിജെപിക്ക് പ്രതിഷേധ പരിപാടികൾ ഒന്നും ഇല്ല. കോർകമ്മിറ്റിയിലെ ചർച്ചകൾക്ക് പിന്നാലെ ഒടുവിൽ 26ന് സർക്കാറിനെതിരെ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധിക്കാൻ തീരുമാനിച്ചു.
കാഴ്ചക്കാരായെന്നാണ് പാർട്ടിക്കുള്ളിലെ വിമർശനം. പാർട്ടി കാര്യമായ പ്രതിഷേധ പരിപാടികൾ നടത്തിയില്ലെന്നാണ് കുറ്റപ്പെടുത്തൽ. കോർകമ്മിറ്റിയിലെ ചർച്ചകൾക്ക് പിന്നാലെ ഒടുവിൽ 26ന് സർക്കാറിനെതിരെ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധിക്കാൻ തീരുമാനിച്ചു. പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിൻറെ മുറുമുറുപ്പിനെ പൂർണ്ണമാും തള്ളുകയാണ് അധ്യക്ഷൻെ അനുകൂലിക്കുന്നവർ. പരമ്പാഗത ശൈലി വിട്ടുള്ള പ്രൊഫഷണൽ സമീപനത്തിന് പാർട്ടിക്കപ്പുറത്തുനിന്നുള്ള പിന്തുണയേറുന്നുണ്ടെന്നാണ് വിശദീകരണം. സമയ പരിധി വെച്ചുള്ള പ്ലാനുകൾ മറ്റ് പല സംസ്ഥാനങ്ങളിലും ബിജെപിയെ അധികാരത്തിലേക്കെത്തിച്ചതാണെന്നും ഓർമ്മിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *