വഴി തർക്കത്തെ തുടർന്നുണ്ടായ മൽപ്പിടുത്തം; എഴുപത്തിയേഴുകാരന് ദാരുണാന്ത്യം
Idukki Kerala Kerala Mex Kerala mx
1 min read
33

വഴി തർക്കത്തെ തുടർന്നുണ്ടായ മൽപ്പിടുത്തം; എഴുപത്തിയേഴുകാരന് ദാരുണാന്ത്യം

April 10, 2024
0

    ഇടുക്കി: മുള്ളരിങ്ങാട് വഴി തർക്കത്തെ തുടർന്നുണ്ടായ മൽപ്പിടുത്തതിനിടെ എഴുപത്തിയേഴുകാരൻ മരിച്ച വാർത്ത് ഇന്ന് പുറത്തുവന്നിരുന്നു. മുള്ളരിങ്ങാട് സ്വദേശി പുത്തൻപുരയിൽ സുരേന്ദ്രനായിരുന്നു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി ദേവകി പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. മുള്ളരിങ്ങാട് ദേവകിയുടെ വീടിനു മുന്നിലൂടെയുള്ള വഴിയിലൂടെ സുരേന്ദ്രൻ സഞ്ചരിക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ചു നാളായി ഇരുവർക്കും ഇടയിൽ തർക്കമുണ്ടായിരുന്നു. പലതവണ ഇരുവരും തമ്മിൽ ഇതേച്ചൊല്ലി വഴക്കും ഉണ്ടായിട്ടുണ്ട്. രാവിലെ 11 മണിയോടെ ചായക്കടയിൽ പോയി ഭക്ഷണം

Continue Reading
മിനി ഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് തെരെഞ്ഞെടുത്ത സ്ഥലം മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
46

മിനി ഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് തെരെഞ്ഞെടുത്ത സ്ഥലം മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു

March 10, 2024
0

ഇടുക്കി ജില്ലക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മിനി ഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് തെരെഞ്ഞെടുത്ത സ്ഥലം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ഇടുക്കി ചെറുതോണി ടൗണ്‍ഷിപ്പിന്റെ ഭാഗമായ ആലിന്‍ചുവടിലാണ് മിനി ഫുഡ് പാര്‍ക്ക് സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഭക്ഷ്യ സംസ്‌കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചെറുകിട യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മിനി ഫുഡ് പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വ്യവസായമേഖലക്ക് വലിയ ഉണര്‍വ് നല്‍കുന്ന

Continue Reading
മാലിന്യമുക്തം നവകേരളം: കലാജാഥ പെരുവന്താനത്ത് സമാപിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
41

മാലിന്യമുക്തം നവകേരളം: കലാജാഥ പെരുവന്താനത്ത് സമാപിച്ചു

March 10, 2024
0

മാലിന്യമുക്തം നവകേരളം കാമ്പയ്‌ന്റെ ഭാഗമായി ഫെബ്രുവരി 12ന് ആരംഭിച്ച കലാജാഥ പെരുവന്താനത്ത് സമാപിച്ചു. പെരുവന്താനം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്ററ് ഡയറക്ടര്‍ കെ.വി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. മാലിന്യമുക്തം നവകേരളം ജില്ലാ കാമ്പയ്ന്‍ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ ശുചിത്വ മിഷനും സംയുക്തമായാണ് ജില്ലയിലുടനീളം കലാജാഥ സംഘടിപ്പിച്ചത്. ജില്ലയിലെ 77

Continue Reading
തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലയിൽ
Idukki Kerala Kerala Mex Kerala mx
1 min read
31

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലയിൽ

March 9, 2024
0

ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ജില്ലയിലെത്തി. രാവിലെ കളക്ടറേറ്റിലെത്തിയ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ് , സബ് കളക്ടര്‍മാരായ ഡോ. അരുണ്‍ എസ് നായര്‍, വി എം ജയകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തില്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടർ

Continue Reading
കഞ്ഞിക്കുഴി ഗാര്‍ഹിക കുടിവെള്ള പദ്ധതി: നിര്‍മ്മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
17

കഞ്ഞിക്കുഴി ഗാര്‍ഹിക കുടിവെള്ള പദ്ധതി: നിര്‍മ്മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു

March 8, 2024
0

ഇടുക്കി കുഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ഗാര്‍ഹിക കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി നടപ്പാക്കുക. ശുദ്ധജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നമ്മള്‍ മനസ്സിലാക്കണമെന്ന് മന്ത്രി പറഞ്ഞു. ജലസ്രോതസുകള്‍ മലിനമാകാതിരിക്കാന്‍ നമ്മള്‍ ഓരോരുത്തരും ശ്രദ്ധിക്കണം. ജലത്തിന്റെ ദൗര്‍ലഭ്യം കൂടിവരുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ നാട്ടില്‍ കുടിവെള്ള പദ്ധതികള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും കഞ്ഞിക്കുഴി

Continue Reading
ജില്ലയില്‍ വയോജന സംഗമങ്ങള്‍ സംഘടിപ്പിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
34

ജില്ലയില്‍ വയോജന സംഗമങ്ങള്‍ സംഘടിപ്പിച്ചു

March 5, 2024
0

ജില്ലാ കുടുംബശ്രീ മിഷന്‍ അടിമാലി ,വണ്ണപ്പുറം എന്നിവിടങ്ങളില്‍ ‘മധുരം- ഓര്‍മ്മകളിലെ ചിരിക്കൂട്ട്’ എന്ന പേരില്‍ വയോജന സംഗമങ്ങള്‍ സംഘടിപ്പിച്ചു. പരിപാടിയില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള 152 വയോജനങ്ങള്‍ പങ്കെടുത്തു. പരിപാടിയില്‍ മുതിര്‍ന്ന വയോജന അംഗത്തെ ആദരിക്കല്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, ഓര്‍മ്മകള്‍ അനുഭവങ്ങള്‍ തമാശകള്‍ എന്നിവ പങ്കുവെക്കല്‍ എന്നിവ കൂടാതെ കായിക കലാ മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. വണ്ണപ്പുറം ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടി പഞ്ചായത്ത്

Continue Reading
ജില്ലയിലെ 88 ശതമാനം കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകി
Idukki Kerala Kerala Mex Kerala mx
1 min read
19

ജില്ലയിലെ 88 ശതമാനം കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകി

March 4, 2024
0

ഇടുക്കി ജില്ലയിലെ 88 ശതമാനം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.അഞ്ചുവയസിന് താഴെയുള്ള 69092 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകാൻ ലക്ഷ്യമിട്ടിരുന്നത് . ഇതിൽ 60748 കുട്ടികൾക്ക് പള്‍സ് പോളിയോ ഇമ്യുണൈസേഷന്‍ പരിപാടിയുടെ ഭാഗമായി വാക്സിൻ നൽകി..ആശുപത്രികളിൽ ഒരുക്കിയ ബൂത്തുകളിൽ 56780 കുട്ടികൾ , ,ബസ് സ്റ്റാൻഡുകൾ , ടൂറിസ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലൊരുക്കിയ ബൂത്തുകളിൽ 1805 കുട്ടികൾ , 2163 അതിഥി തൊഴിലാളികളുടെ കുട്ടികൾ എന്നിവർ വാക്സിൻ സ്വീകരിച്ചു. പള്‍സ്

Continue Reading
ജില്ലാ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് റിലീഫ് കമ്മിറ്റി ചേര്‍ന്നു
Idukki Kerala Kerala Mex Kerala mx
1 min read
30

ജില്ലാ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് റിലീഫ് കമ്മിറ്റി ചേര്‍ന്നു

March 3, 2024
0

ഇടുക്കി ജില്ലാ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് റിലീഫ് കമ്മിറ്റിയുടെ 65 ാം മത് യോഗം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ചികില്‍സാസഹായം, വിവാഹധനസഹായം, വിദ്യാഭ്യാസ ധനസഹായം, മരണാനന്തര ധനസഹായം എന്നിവക്ക് സമര്‍പ്പിച്ച 58 അപേക്ഷകള്‍ പരിഗണിച്ച് തീര്‍പ്പാക്കി. മരണാനന്തര ധനസഹായത്തിന് 24 അപേക്ഷകളും വിദ്യാഭ്യാസ ധനസഹായം, വിവാഹ ധനസഹായം എന്നിവക്ക് രണ്ട് അപേക്ഷ വീതവും ചികില്‍സാ ധനസഹായത്തിന് 30 അപേക്ഷകളുമാണ് ലഭിച്ചത്.

Continue Reading
ജില്ലയിലെ അഞ്ച് സര്‍ക്കാര്‍ സ്‌കൂളുകളിൽ പുതിയ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു
Idukki Kerala Kerala Mex Kerala mx
1 min read
29

ജില്ലയിലെ അഞ്ച് സര്‍ക്കാര്‍ സ്‌കൂളുകളിൽ പുതിയ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു

February 29, 2024
0

നവകേരളം കര്‍മ്മപദ്ധതി-വിദ്യാകിരണം മിഷന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ അഞ്ച് സ്‌കൂളുകളിലടക്കം സംസ്ഥാനത്ത് നിര്‍മിച്ച 68 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്‌കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിർവഹിച്ചു. കുട്ടികളെ ചരിത്രബോധവും ശാസ്ത്രചിന്തയും ഉള്ളവരാക്കി വളര്‍ത്തിയെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അതിനുതകും വിധം പാഠഭാഗങ്ങളടക്കം പരിഷ്‌കരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേവലം പശ്ചാത്തലസൗകര്യ വികസനം മാത്രമല്ല സംസ്ഥാനത്ത് നടന്നത്. അതോടൊപ്പം അക്കാദമിക മികവും വര്‍ധിക്കുകയുണ്ടായി.

Continue Reading
ജില്ലയില്‍ ഇക്കുറി എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ 11562 വിദ്യാര്‍ഥികൾ
Idukki Kerala Kerala Mex Kerala mx
1 min read
37

ജില്ലയില്‍ ഇക്കുറി എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ 11562 വിദ്യാര്‍ഥികൾ

February 28, 2024
0

മാര്‍ച്ച് നാല് മുതല്‍ 25 വരെ നടക്കുന്ന ഈ വര്‍ഷത്തെ എസ്എസ്എല്‍സി പൊതുപരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും ജില്ലയില്‍ പൂര്‍ത്തിയായി. ഇത്തവണ 6064 ആണ്‍കുട്ടികളും 5498 പെണ്‍കുട്ടികളും ഉള്‍പ്പെടെ 11562 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. എസ്.സി വിഭാഗത്തില്‍ നിന്ന് 1567 കുട്ടികളും എസ്.ടി വിഭാഗത്തില്‍ നിന്ന് 590 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇത്തവണയും കല്ലാര്‍ സര്‍ക്കാര്‍ എച്ച്എസ്എസാണ് മുന്നില്‍. 354 വിദ്യാര്‍ഥികളാണ് ഇവിടെ

Continue Reading