Your Image Description Your Image Description

വണ്ണപ്പുറത്ത് ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ട് 4 പേർക്ക് പരിക്കേറ്റു.അപകടത്തിൽ ഒരു സ്ത്രീക്കും, പുരുഷനും, രണ്ട് കുട്ടികൾക്കും ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. വണ്ണപ്പുറം ആലപ്പാട്ട് വീട്ടിൽ കണ്ണൻ (63 ),ഭാര്യ ഷൈല കണ്ണൻ (62 ),ഗോകുൽ (15 ),ഗൗരി(13 ) എന്നിവർക്കാണ് പരിക്കേറ്റത്. കൂവപ്പുറം ചീങ്കൽസിറ്റി റോഡിൽ ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം .

കൂവപ്പാറയിൽ നിന്നും വണ്ണപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ ഇറക്കമിറങ്ങുന്നതിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു പരിക്കേറ്റവരെ നാട്ടുകാർ ആദ്യം വണ്ണപ്പുറത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും,തുടർ ചികിത്സക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *