പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയച്ചു, ബലാത്ക്കാരമായി കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമം; ഡോക്ടർ അറസ്റ്റിൽ
കോഴിക്കോട്: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയയ്ക്കുകയും ബീച്ചിൽനിന്നു കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത ഡോക്ടറെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി ഡോ. അലൻ അലക്സ് (32) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കാക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പെൺകുട്ടിക്കു സമൂഹമാധ്യമത്തിലൂടെ അലൻ നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നു. പെൺകുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. പെൺകുട്ടിയുടെ ബന്ധുക്കൾ ആസൂത്രണം ചെയ്തതു പ്രകാരം രാവിലെ
ക്രിസ്മസ്-പുതുവത്സര എക്സൈസ് സ്പെഷ്യൽ ഡ്രൈവ് : എം.ഡി.എം. എയും കഞ്ചാവുമായി യുവതിയടക്കം 4പേർ അറസ്റ്റിൽ
തളിപ്പറമ്പ്: മൂന്ന് വ്യത്യസ്ത കേസുകളിലായി എം.ഡി.എം.എയും കഞ്ചാവുമായി യുവതിയടക്കം നാലുപേരെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. പട്ടുവം സ്വദേശികളായ കെ. ബിലാൽ (31), മിസ്ഹാബ് (33), കാക്കാത്തോടിലെ സി.കെ. ഹാഷിം (29), കുപ്പം മുക്കുന്നിലെ പ്രജിത (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർ എബി തോമസിന്റെ നേതൃത്വത്തിൽ ക്രിസ്മസ്-പുതുവത്സര എക്സൈസ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബിലാലിൽനിന്ന് 450 മില്ലിഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. ഹാഷിമിൽനിന്ന് 15 ഗ്രാം
ആലപ്പുഴയിൽ കഞ്ചാവും ഹെറോയിനുമായി യുവാക്കൾ പിടിയിൽ
കായംകുളം: മയക്കുമരുന്ന് ശേഖരവുമായി ആലപ്പുഴ ജില്ലയിൽ കായംകുളത്തും കരീലക്കുളങ്ങരയിലും രണ്ട് യുവാക്കൾ പിടിയിൽ. കായംകുളം പെരിങ്ങാല അൽത്താഫ് മനസിൽ അൽത്താഫ്(18), പശ്ചിമബംഗാൾ പരനാഗ് സ്വദേശി മുഹമ്മദ് മിറാജുൾ ഹഖ്(28) എന്നിവരെയാണ് കഞ്ചാവും ഹെറോയിനുമായി ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം കരീലക്കുളങ്ങര പൊലീസും ചേർന്ന് പിടികൂടിയത്. പരിശോധനയിൽ അൽത്താഫിൽ നിന്ന് 1.400 കിലോഗ്രാം കഞ്ചാവും മുഹമ്മദ് മിറാജുൽ ഹഖിൽ നിന്ന് 31 ഗ്രാം ഹെറോയിനും പൊലീസ് പിടിച്ചെടുത്തു. അൽത്താഫിനെ
മണ്ണാർക്കാട്ട് പിഞ്ചുകുഞ്ഞിനെ നേരെ ലൈംഗികാതിക്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
മണ്ണാര്‍ക്കാട്: പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. മണ്ണാര്‍ക്കാട് മേലേ അരിയൂരിലാണ് സംഭവം നടന്നത്.ഒഡീഷയിലെ റൈയ്ഗാര്‍ഡ് സ്വദേശി അശോക് മഞ്ചി ( 20) യാണ് നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അരിയൂരിലെ മില്ലില്‍ ജോലി ചെയ്യുകയായിരുന്നു അശോക് അതേ സ്ഥാപനത്തിലെ മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ മൂന്നര വയസുള്ള ബാലികയെയാണ് അതിക്രമത്തിന് ഇരയാക്കിയത്. കുട്ടിയുടെ ബന്ധു കൂടിയാണ് അറസ്റ്റിലായ അശോക് മഞ്ചി. കുറച്ചധികം നാളുകളായി ഇവര്‍
കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ
കാക്കനാട്: പുതുവൽസര വില്പന ലക്ഷ്യമിട്ട് എത്തിച്ച കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ.12.128 കിലോ കഞ്ചാവുമായി ഒഡീഷ കണ്ടമൽ ബലിഗുഡ കൻന്തമാൾ ധർമ്മേന്ദ്ര ദിഗാൽ (29), കണ്ടമൽ ബലിഗുഡ ജിഗ്രിയ ദിഗാൽ (22) എന്നിവരെയാണ് ടിവി സെന്റർ മേഖലയിൽ നടന്ന പരിശോധനയിൽ പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരം കൊച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.
ആസാം സ്വദേശിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
കട്ടപ്പന: ആസാം സ്വദേശിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ.കട്ടപ്പന വള്ളക്കടവ് കരിന്പാനിപ്പടി സ്വദേശി സുചീന്ദ്രത്ത് രാജേഷ് രാമചന്ദ്രനാണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്. 42കാരിയായ യുവതി കട്ടപ്പന പുളിയൻമലയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെയാണ് ഇവർക്കും ഭർത്താവിനും ജോലി വാഗ്ദാനം നൽകി രാജേഷ് ഇവരെ സമീപിച്ചത്. തുടർന്ന് ഭർത്താവിന് എറണാകുളത്ത് ജോലി നൽകി. യുവതിക്ക് തൃശൂരിൽ ജോലി വാഗ്ദാനം ചെയ്തു. തുടർന്ന് രാജേഷ് ഇവരെ കട്ടപ്പനയിലുള്ള ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.യുവതി കട്ടപ്പന പോലീസ്
15 ലിറ്റർ ചാരായവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ
ഹരിപ്പാട്: കരുവാറ്റ ഊട്ടുപറമ്പ് ഭാഗത്ത് എക്സൈസ് നടത്തിയ റെയ്ഡിൽ 15 ലിറ്റർ ചാരായം പിടികൂടി.സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. കരുവാറ്റ വടക്ക് പതിനേഴിൽ വീട്ടിൽ ബി. രാജീവിന്റെ കൈയിൽനിന്നു 10 ലിറ്റർ ചാരായവും കരുവാറ്റ ചാമുപ്പറമ്പിൽ വടക്കതിൽ എം.അരുണി(26)നെ അഞ്ചു ലിറ്റർ ചാരായവുമായാണ് എക്സൈസ് സംഘം പിടികൂടിയത്.
ചെങ്ങന്നൂരിൽ വൻ ലഹരിമരുന്ന് വേട്ട
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ വൻ ലഹരിമരുന്ന് വേട്ട.പാണ്ടനാട് കളത്തറ ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിൽ കാറിൽ നിന്ന് 1.69 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. കാർ ഓടിച്ചിരുന്ന ചെങ്ങന്നൂർ എണ്ണക്കാട് സ്വദേശിയായ സാജൻ മാത്യു (31) എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇയാൾ മുൻപും കഞ്ചാവ് കേസിൽ പ്രതിയായിട്ടുണ്ട്. പിടിയിലായ കഞ്ചാവ് പാർട്ടികളിൽ വിതരണം ചെയ്യാനായിരുന്നു കൊണ്ടുവന്നത്. പിടികൂടിയ കഞ്ചാവ്, വാഹനം, പ്രതി എന്നിവയെ കസ്റ്റഡിയിലെടുത്തു.
മോഷണശ്രമം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു
കൊല്ലം: മോഷണശ്രമം നടത്തിയ പ്രതി പോലീസ് പിടിയിൽ. മയ്യനാട് താന്നി സാഗരതീരം സുനാമി ഫ്ളാറ്റിൽ ജോസ് (34) ആണ് ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തത്. താന്നി സാഗരതീരം ഫ്ളാറ്റ് സമുച്ചയത്തിലെ ഫ്ളാറ്റിലാണ് പ്രതി മോഷണ ശ്രമം നടത്തിയത്. മോഷണം നടത്താൻ ശ്രമിച്ച ജോസിനെ വീട്ടുകാർ തിരിച്ചറിഞ്ഞെന്ന് മനസിലാക്കിയപ്പോൾ ശ്രമം ഉപേക്ഷിച്ച് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. വീട്ടുകാരുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ഇരവിപുരം പോലീസ് ഇയാളെ കണ്ടെത്തി പിടികൂടുകയായിരുന്നു.
കുണ്ടറ ഇരട്ടക്കൊലക്കേസ് ; പ്രതിയെ കേരളത്തിലെത്തിച്ചു
കൊല്ലം: കുണ്ടറ ഇരട്ടക്കൊലക്കേസ് പ്രതിയെ കേരളത്തിലെത്തിച്ചു. ജമ്മു കാഷ്മീരിലെ ശ്രീനഗറിൽനിന്നും പിടികൂടിയ പടപ്പക്കര സ്വദേശി അഖിലിനെയാണ് കൊല്ലത്ത് എത്തിച്ചത്. അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അഖിൽ. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് കുണ്ടറ സിഐ വി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ശ്രീനഗറിലെ ഒരു വീട്ടില്‍ ജോലിക്കാരനായി ഒളിവില്‍ കഴിയുകയായിരുന്നു അഖിൽ. സ്ഥിരമായി മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്ന ആളായിരുന്നില്ല പ്രതി. ആകെയുണ്ടായിരുന്ന ഫോണും