Your Image Description Your Image Description

മുംബൈ: ആഡംബര കാർ കമ്പനിയായ ഓഡിയുടെ ഇന്ത്യൻ മാർക്കറ്റിലെ വിൽപ്പനയിൽ ആദ്യ പകുതിയിൽ ശക്തമായ വളർച്ചയുണ്ടായെന്ന് റിപ്പോർട്ട്. 2024ലേതുമായി താരതമ്യം ചെയ്യുമ്പോൾ 2025 ആദ്യ പകുതിയിൽ തന്നെ 1223 യൂണിറ്റുകളുടെ വിൽപ്പനയാണ് ഉണ്ടായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഡംബര വാഹന വിപണിയിൽ ഓഡി ബ്രാൻഡിന് പ്രിയമേറുന്നുവെന്നാണ് ഇതിലൂടെ മനസിലാക്കാൻ കഴിയുന്നത്. ഓഡി ക്യു7, ഓഡി ക്യു8 എന്നീ മോഡലുകളാണ് മാർക്കറ്റിൽ ഈ ബ്രാൻഡിനോടുള്ള പ്രിയം വർധിപ്പിച്ചത്.

ഇന്ത്യയിൽ ഒരു ലക്ഷം കാറുകൾ വിറ്റഴിച്ച നേട്ടത്തിന് ശേഷമാണ് ഇപ്പോൾ മറ്റൊരു പുതിയ നേട്ടം കൂടി ഓഡിക്ക് സ്വന്തമാകുന്നത്. അതേസമയം, ഉപഭോക്താക്കളിലേക്ക് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിനുവേണ്ടി തങ്ങളുടെ വിൽപ്പന ശൃംഖല കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ തയാറെടുക്കുകയാണ് ഓഡി. അടുത്തിടെ പുറത്തിറക്കിയ ഓഡി ആർ.എസ്.ക്യു8 ന്റെ പെർഫോമൻസിന് മികച്ച പ്രതികരണമാണ് വിപണിയിൽ ലഭിച്ചത്. ഓഡിഎ4, ഓഡി എ6, ഓഡി ക്യു3, ഓഡി ക്യു3 സ്പോർട്സ് ബാക്ക് തുടങ്ങിയ വിശാലമായ വാഹന മോഡലുകൾ അടങ്ങുന്നതാണ് ഓഡിയുടെ ഇന്ത്യൻ വിപണി.

Leave a Reply

Your email address will not be published. Required fields are marked *