Your Image Description Your Image Description

അബുദാബി: ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത നഗരമാകാന്‍ അബുദാബി. 2027ഓടെ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 13 ബില്ല്യണ്‍ ദിര്‍ഹമാണ് അബുദാബി ഭരണകൂടം നിക്ഷേപിച്ചിരിക്കുന്നത്. ഗവണ്‍മെന്റ് സേവനങ്ങള്‍, സാമ്പത്തിക വളര്‍ച്ച, സാമൂഹിക പരിണാമം എന്നിവയില്‍ വിപ്ലവം സൃഷ്ടിക്കുക എന്നതാണ് ഡിജിറ്റല്‍ സ്ട്രാറ്റജി 2025-27 എന്ന ദൗത്യം ലക്ഷ്യംവെക്കുന്നത്. സര്‍ക്കാര്‍ പ്രക്രിയകളില്‍ 100 ശതമാനം ഓട്ടോമേഷന്‍ കൈവരിക്കുന്നതിലും സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലുമാണ് ഈ പദ്ധതി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

എഐ ഫോര്‍ ഓള്‍’ പ്രോഗ്രാമിന് കീഴില്‍ എഐ പരിശീലനത്തിലൂടെ പൗര ശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്നതിനൊപ്പം സര്‍ക്കാര്‍ സേവനങ്ങളില്‍ 200ലധികം എഐ അധിഷ്ഠിത പരിഹാരങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. 2027 ആകുമ്പോഴേക്കും അബുദാബിയുടെ സമ്പദ്വ്യവസ്ഥയിലേക്ക് 24 ബില്യണ്‍ ദിര്‍ഹത്തിലധികം സംഭാവന നല്‍കാനും സ്വദേശിവല്‍ക്കരണ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന 5,000 ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്.

കൂടാതെ, പ്രവചനാത്മകമായ എഐ 80% വേഗത്തിലുള്ള സേവന വിതരണം പ്രാപ്തമാക്കും, ഇത് സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്ന രീതിയിലും വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയുടെ ഭാവിയിലേക്കുള്ള ഒരു ദര്‍ശനാത്മക രൂപരേഖയായാണ് ഈ പദ്ധതിയെ നോക്കിക്കാണുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തുന്നതിലൂടെ പൂര്‍ണമായ എഐ അധിഷ്ഠിത നഗരമാകാന്‍ അബുദാബി ഒരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *