ബ്ലാക്ക് മാജിക്കോ? നി​​ഗൂഡതകളൊഴിയാതെ അരുണാചലിലെ മലയാളികളുടെ മരണം; മൃതദേഹങ്ങൾ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും
Crime Kerala Kerala Mex Kerala mx Latest News
1 min read
35

ബ്ലാക്ക് മാജിക്കോ? നി​​ഗൂഡതകളൊഴിയാതെ അരുണാചലിലെ മലയാളികളുടെ മരണം; മൃതദേഹങ്ങൾ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും

April 4, 2024
0

  തിരുവനന്തപുരം: അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് മലയാളികളുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. കോട്ടയം സ്വദേശി നവീൻ, ഭാര്യ തിരുവനന്തപുരം സ്വദേശി ദേവി, വട്ടിയൂർക്കാവ് സ്വദേശി ആര്യ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഇറ്റാനഗറിലെ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഗോഹട്ടിലെത്തിച്ചിരുന്നു. ബ്ലാക് മാജിക്കിൽ ആകൃഷ്ടരായാണ് അരുണാചലിലെ സിറോ താഴ്വരയിലെത്തി ആത്മഹത്യ ചെയ്തതെന്നാണ് സംശയം. രണ്ട് സ്ത്രീകളെയും ഞരമ്പ് അറുത്ത് കൊലപ്പെടുത്തിയ ശേഷം

Continue Reading
മലയാളികളുടെ അസ്വാഭാവിക മരണം; ബ്ലാക്ക് മാജിക്ക് തള്ളാതെ പോലീസ്, അന്വേഷണത്തിന് പ്രത്യേക സംഘം
Crime Kerala Kerala Mex Kerala mx National
1 min read
41

മലയാളികളുടെ അസ്വാഭാവിക മരണം; ബ്ലാക്ക് മാജിക്ക് തള്ളാതെ പോലീസ്, അന്വേഷണത്തിന് പ്രത്യേക സംഘം

April 3, 2024
0

  ഡൽഹി: അരുണാചലിലെ ഹോട്ടൽ മുറിയിലെ മൂന്ന് മലയാളികളുടെ അസ്വാഭാവിക മരണത്തിൽ ബ്ലാക്ക് മാജിക്ക് സാധ്യത തള്ളാതെ അരുണാചൽ പ്രദേശ് പൊലീസ്. കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായും എസ് പി കെനി ബാഗ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രവാദമെന്ന സംശയമടക്കം പരിശോധിക്കുന്നുണ്ടെന്ന് അറിയിച്ച അരുണാചൽ പ്രദേശ് പൊലീസ്, സിറോയിൽ മാത്രമായി ഇത്തരം സംഭവങ്ങൾ നടക്കുന്നെന്ന പ്രചാരണം ശരിയല്ലെന്നും കൂട്ടിച്ചേര്‍ത്തു. കുടുംബം എന്ന

Continue Reading
അസം സ്വദേശിനിയായ റിസോർട് ജീവനക്കാരി മരിച്ച നിലയിൽ; കൊലപ്പെടുത്തിയതാകാമെന്ന് പ്രാഥമിക നിഗമനം
Crime Kerala Kerala Mex Kerala mx
1 min read
35

അസം സ്വദേശിനിയായ റിസോർട് ജീവനക്കാരി മരിച്ച നിലയിൽ; കൊലപ്പെടുത്തിയതാകാമെന്ന് പ്രാഥമിക നിഗമനം

April 3, 2024
0

  ആലപ്പുഴ: റിസോർട് ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമുടി വൈശ്യംഭാഗത്താണ് സംഭവം. അസം സ്വദേശി 50 കാരിയായ ഹസീനയാണ് മരിച്ചത്. ഹസീനയെ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. താമസിച്ചിരുന്ന മുറിക്ക് പുറത്തായിരുന്നു ഹസീനയുടെ മൃതദേഹം ഉണ്ടായിരുന്നത്. കഴുത്തിൽ കയര്‍ കുരുക്കി ഹസീനയെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം. ഇവരുടെ കഴുത്തിൽ കയര്‍ കൊണ്ട് കുരുക്കിയതിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നെടുമുടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..

Continue Reading
ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് പൊലീസുകാരന്‍ തട്ടിയെടുത്തത് 21 ലക്ഷം രൂപ; തിരികെ ചോദിച്ചപ്പോൾ മര്‍ദ്ദനം
Crime Kerala Kerala Mex Kerala mx
1 min read
34

ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് പൊലീസുകാരന്‍ തട്ടിയെടുത്തത് 21 ലക്ഷം രൂപ; തിരികെ ചോദിച്ചപ്പോൾ മര്‍ദ്ദനം

April 3, 2024
0

തൃശൂർ: ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും പൊലീസുകാരന്‍ പണം തട്ടി. പണം തിരികെ ചോദിച്ചപ്പോൾ മര്‍ദ്ദിച്ചുവെന്ന് പരാതി. 21 ലക്ഷം രൂപയാണ് ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത്. സംഭത്തിൽ യുവതിയുടെ പരാതിയിൽ മാള സ്റ്റേഷനിലെ പൊലീസുകാരൻ വിനോദിനെതിരെ കേസെടുത്തു. മർദ്ദനമേറ്റ യുവാവ് തൃശൂരിൽ ആശുപത്രിയിൽ ചികിൽസയിലാണ്. മാള അഷ്ടമിച്ചിറ സ്വദേശിയായ കെ.പി.രാഹുലാണ് പൊലീസുകാരനെതിരെ പരാതി നൽകിയത്. മാള സ്റ്റേഷനിലെ പൊലീസുകാരനായ വിനോദിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. രാഹുലിന്‍റെ ഭാര്യയ്ക്ക്

Continue Reading
വിവാഹാഭ്യർത്ഥന നിരസിച്ചു; 42കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി 35കാരൻ
Crime Kerala Kerala Mex Kerala mx National
1 min read
44

വിവാഹാഭ്യർത്ഥന നിരസിച്ചു; 42കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി 35കാരൻ

April 1, 2024
0

  ബെംഗളുരു: വിവാഹാഭ്യർത്ഥന നിരസിച്ച 42കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി 35കാരൻ. ബെംഗളുരുവിലാണ് സംഭവം. ഫരീദ ഖത്തൂം എന്ന 42കാരിയാണ് ശനിയാഴ്ച മുഖത്തും കഴുത്തും നെഞ്ചിലുമായി കുത്തേറ്റ് മരിച്ചത്. ബെംഗളുരുവിലെ ഒരു സ്പായിലെ ജീവനക്കാരിയായിരുന്നു ഫരീദ. ജയാനഗർ സ്വദേശിയായ ഗിരീഷ് എന്ന 35കാരനായ ടാക്സി ഡ്രൈവറാണ് ഇവരെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ കീഴടങ്ങുകയായിരുന്നു. ഫരീദയും ഗിരീഷും സുഹൃത്തുക്കളായിരുന്നു. 2022ൽ ഫരീദ ജോലി ചെയ്തിരുന്ന സ്പായിലെത്തിയ ശേഷമാണ്

Continue Reading
വനിതാ കോണ്‍സ്റ്റബിള്‍ ആത്മഹത്യചെയ്തത് ഭര്‍ത്താവിന്റെ പെരുമാറ്റം കാരണം; ആത്മഹത്യാ പ്രേരണകുറ്റത്തിന് അറസ്റ്റ്
Crime Kerala Kerala Mex Kerala mx National
1 min read
43

വനിതാ കോണ്‍സ്റ്റബിള്‍ ആത്മഹത്യചെയ്തത് ഭര്‍ത്താവിന്റെ പെരുമാറ്റം കാരണം; ആത്മഹത്യാ പ്രേരണകുറ്റത്തിന് അറസ്റ്റ്

April 1, 2024
0

  മംഗളൂരു: ഉഡുപ്പി കൗപ് പൊലീസ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ ആത്മഹത്യചെയ്തു. സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കര്‍ണാടക ആര്‍ടിസി ജീവനക്കാരനായ രവി കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ പെരുമാറ്റമാണ് ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് കാരണമെന്ന് ജ്യോതി എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി രവി കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ജ്യോതിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാര്‍ച്ച്

Continue Reading
9 വയസ്സു കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്; വധശിക്ഷയ്ക്ക് വിധിച്ച് 11 വർഷമായി ജയിലിൽ, പ്രതിയെ കുറ്റവിമുക്തനാക്കി കോടതി
Crime Kerala Kerala Mex Kerala mx National
1 min read
52

9 വയസ്സു കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്; വധശിക്ഷയ്ക്ക് വിധിച്ച് 11 വർഷമായി ജയിലിൽ, പ്രതിയെ കുറ്റവിമുക്തനാക്കി കോടതി

April 1, 2024
0

  ഭോപ്പാൽ: 9 വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ കോടതി വെറുതെ വിട്ടു. മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ പ്രത്യേക കോടതിയാണ് 21 കാരനായ അനോഖിലാലിനെ വധശിക്ഷക്ക് വിധിച്ചത്. തുടർന്ന് 11 വർഷക്കാലമായി ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. 2013-ലാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടി കൊ‌ല്ലപ്പെടുന്നത്. ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അനോഖിലാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി

Continue Reading
കാര്‍ ബ്രേക്കുചെയ്ത പാടുകളില്ല, എയർ ബാഗോ, ആധുനിക സുരക്ഷാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല; ദുരൂഹതകൾ വിട്ടൊഴിയാതെ പട്ടാഴിമുക്ക് അപകടം
Crime Kerala Kerala Mex Kerala mx
1 min read
46

കാര്‍ ബ്രേക്കുചെയ്ത പാടുകളില്ല, എയർ ബാഗോ, ആധുനിക സുരക്ഷാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല; ദുരൂഹതകൾ വിട്ടൊഴിയാതെ പട്ടാഴിമുക്ക് അപകടം

April 1, 2024
0

  പത്തനംതിട്ട: പട്ടാഴിമുക്ക് അപകടത്തിൽ കാർ ലോറിയിലിടിച്ച് രണ്ടു പേർ മരിച്ച സംഭവത്തിൽ കൂടുതൽ കണ്ടെത്തലുകളുമായി മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍. അപകടത്തില്‍ കാര്‍ ബ്രേക്കുചെയ്ത പാടുകളൊന്നുമില്ലെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ കണ്ടെത്തി. അപകടമുണ്ടായ സ്ഥലത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കാര്‍ ബ്രേക്കുചെയ്ത പാടുകള്‍ ഒന്നുമില്ലെന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 10.45-നാണ് തുമ്പമൺ നോർത്ത് ഹൈസ്കൂളിലെ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടിൽ അനുജ രവീന്ദ്രൻ(37), സ്വകാര്യ

Continue Reading
‘സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്, കോടതി വിധി ഗൗരവത്തിലുള്ള പ്രശ്നമാണ്’; റിയാസ് മൗലവി കൊലക്കേസ് വിധിയിൽ മുഖ്യമന്ത്രി
Crime Kerala Kerala Mex Kerala mx
1 min read
41

‘സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്, കോടതി വിധി ഗൗരവത്തിലുള്ള പ്രശ്നമാണ്’; റിയാസ് മൗലവി കൊലക്കേസ് വിധിയിൽ മുഖ്യമന്ത്രി

April 1, 2024
0

  കോഴിക്കോട്: റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ട സംഭവം ഗൗരവമുള്ളതാണെന്ന് പിണറായി വിജയൻ. റിയാസ് മൗലവി വധക്കേസില്‍ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും സമൂഹത്തില്‍ ഞെട്ടലുണ്ടാക്കിയ വിധിയാണിതെന്നുമാണ് അദ്ദേഹം പറഞ്ഞത്. കോടതി വിധി ഗൗരവത്തിലുള്ള പ്രശ്നമാണ്. വധക്കേസില്‍ ജാഗ്രതയോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. പെട്ടെന്ന് തന്നെ പ്രതികളെ പിടികൂടി. ശക്തമായ നടപടി പൊലീസ് സ്വീകരിച്ചിരുന്നു. കുറ്റപത്രം സമയബന്ധിതമായി സമര്‍പ്പിച്ചു. റിയാസ് മൗലവി ഭാര്യയുടെ ആവശ്യപ്രകാരമാണ്‌ സ്പെഷ്യൽ

Continue Reading
ഒരു വർഷമായി തുടരുന്ന അതിർത്തി തർക്കം; വാക്ക് തർക്കം കൈയ്യാങ്കളിയായി, അയൽവാസി യുവാവിനെ വാക്കത്തി കൊണ്ട് വെട്ടി
Crime Kerala Kerala Mex Kerala mx
1 min read
51

ഒരു വർഷമായി തുടരുന്ന അതിർത്തി തർക്കം; വാക്ക് തർക്കം കൈയ്യാങ്കളിയായി, അയൽവാസി യുവാവിനെ വാക്കത്തി കൊണ്ട് വെട്ടി

April 1, 2024
0

  മൂന്നാർ: അതിർത്തി തർക്കത്തെ തുടർന്ന് യുവാവിനെ അയൽവാസി വെട്ടി പരിക്കേൽപ്പിച്ചു. ഇടുക്കി കരിമ്പനിൽ കുട്ടപ്പൻ സിറ്റി സ്വദേശിയായ ഷെറിനാണ് വെട്ടേറ്റത്. സംഭവത്തിൽ അയൽവാസി സണ്ണിയെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി പത്തുമണിയോടെ ആയിരുന്നു സംഭവം. കഴിഞ്ഞ ഒരു വർഷമായി സണ്ണിയും ഷെറിന്‍റെ കുടുംബവും തമ്മിൽ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇരുവീട്ടുകാരും തമ്മിൽ അതിർത്തിയെ ചൊല്ലി കാലങ്ങളായി വഴക്ക് പതിവാണെന്ന് പ്രദേശവാസികളും പറയുന്നു.

Continue Reading