Kerala Kerala Mex Kerala mx Tech
1 min read
63

അടിപൊളി ഫോൺ ; വിവോ വി50 ഇന്ത്യൻ വിപണിയിലെത്തി

February 18, 2025
0

വിവോയുടെ പുത്തന്‍ മിഡ്-റേഞ്ച് സ്മാര്‍ട്ട്‌ഫോണായ വിവോ വി50 (Vivo V50) ഇന്ത്യയില്‍ പുറത്തിറങ്ങി. സ്നാപ്‌ഡ്രാഗണ്‍ 7 ജെനറേഷന്‍ 3 ചിപ്‌സെറ്റില്‍ വരുന്ന ഫോണിന് 6,000 എംഎഎച്ചിന്‍റെ ബാറ്ററിയുണ്ട്. ഫോണിന്‍റെ പിന്‍ഭാഗത്തും മുന്‍ഭാഗത്തും 50 മെഗാപിക്‌സല്‍ വീതമുള്ള ക്യാമറയുണ്ട് എന്നതും ആകര്‍ഷണമാണ്. ഈ സെഗ്മെന്‍റിലെ ഏറ്റവും സ്ലിമ്മായ സ്മാര്‍ട്ട്‌ഫോണ്‍ (7.39mm) കൂടിയാണ് വിവോ വി50. വിവോ വി50 ഫീച്ചറുകൾ വിവോ വി50യിൽ 1,080 x 2,392 പിക്സല്‍ വരുന്ന 6.77 ഇഞ്ച്

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
64

ചാമ്പ്യൻസ് ട്രോഫി; ഏതെങ്കിലും ഒരു മത്സരം കാണാന്‍ കുടുംബത്തെ കൊണ്ടുവരാം, നിബന്ധനയില്‍ ഇളവ് അനുവദിച്ച് ബിസിസിഐ

February 18, 2025
0

മുംബൈ: മത്സര വേദികളിലേക്ക് കുടുംബത്തെ കൂടെ കൂട്ടാനാവില്ലെന്ന നിബന്ധനയില്‍ ഇളവ് അനുവദിച്ച് ബിസിസിഐ. ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റിന് നാളെ പാകിസ്ഥാനില്‍ തുടങ്ങാനിരിക്കെയാണ് പുതിയ ഉത്തരവ്. ചാമ്പ്യൻസ് ട്രോഫിക്കായി ദുബായിലുള്ള ഇന്ത്യൻ ടീമിന് ഏതെങ്കിലും ഒരു മത്സരം കാണാന്‍ മാത്രം കുടുംബത്തെ കൊണ്ടുവരാമെന്നാണ് നിർദേശം. ഇതിനായി ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടണം. കഴിഞ്ഞ മത്സരങ്ങളിലെ മോശം പ്രകടനങ്ങളെ തുടർന്നാണ് കളിക്കാരുടെ മേല്‍ ബിസിസിഐ നിയന്ത്രണം കടുപ്പിച്ചത്.

Continue Reading
Kerala Kerala Mex Kerala mx
0 min read
39

ആലുവയിൽ ഒരു കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

February 18, 2025
0

ആ​ലു​വ: ഒരു കിലോ കഞ്ചാവുമായി ആലുവയിൽ നിന്ന് അന്തർ സംസ്ഥാന തൊഴിലാളിയെ പിടികൂടി. പ​ശ്ചി​മ ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ബി​പ്ല​വ് മ​ണ്ഡലാണ് പിടിയിലായത്. ഇയാൾ കുട്ടമശേരിക്കടുത്ത വാടകയ്ക്ക് വീടെടുത്ത് താമസിച്ച് വരികയായിരുന്നു. ആലുവ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യിലാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി 500 രൂപക്കും 1000 രൂപക്കുമാണ് പ്രതി കച്ചവടം ചെയ്തിരുന്നത്. കു​ട്ട​മ​ശ്ശേ​രി ഭാ​ഗ​ത്ത് ഉ​ൾ​വ​ഴി​യി​ൽ

Continue Reading
Kerala Kerala Mex Kerala mx
0 min read
40

ഡോക്ടർമാർക്ക് രജിസ്‌ട്രേഷൻ നിർബന്ധം; രജിസ്ട്രേഷനില്ലാതെ പ്രവർത്തിക്കുന്നത് കണ്ടെത്തിയാൽ കർശന നടപടി

February 18, 2025
0

കൽപ്പറ്റ: രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി അധികൃതർ. ഗർഭസ്ഥശിശു ലിംഗ നിർണയ നിരോധന നിയമം കർശനമായി നടപ്പാക്കുമെന്നും അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ജില്ലാ തല യോഗം എ.ഡി.എം കെ. ദേവകിയുടെ അധ്യക്ഷതയിൽ വയനാട് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്നു. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ സ്ഥലം മാറുമ്പോഴും പുതിയ ആളുകളെ നിയമിക്കുമ്പോഴും രേഖാമൂലം ജില്ല മെഡിക്കൽ ഓഫിസറെ

Continue Reading
Kerala Kerala Mex Kerala mx
0 min read
41

ബാറിലുണ്ടായ സംഘർഷത്തെ തുടർന്ന് യുവാവിന്റെ തലയോട്ടി അടിച്ച് തകർത്ത സംഭവം; പ്രതികൾ പോലീസ് പിടിയിൽ

February 18, 2025
0

തൃശൂർ: കുന്നംകുളത്ത് ബാറിലുണ്ടായ സംഘർഷത്തെത്തുടർന്ന് യുവാവിനെ ക്രൂരമായി മർദിച്ച പ്രതികളെ പോലീസ് പിടികൂടി. പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷക്കീറിനാണ് മർദനമേറ്റത്. പ്രതികൾ യുവാവിന്റെ തലയോട്ടി അടിച്ച് തകർത്തിരുന്നു. സംഭവത്തിൽ 3 പേരാണ് അറസ്റ്റിലായത്. പാലക്കാട് ചേരമംഗലം സ്വദേശി ജയൻ (43), തിരുവനന്തപുരം പരപ്പംകുന്ന് സ്വദേശി സുജിത്ത് (34), പാലക്കാട് സ്വദേശി ഷിജു കുമാർ (31) എന്നിവരെ കുന്നംകുളം പൊലീസാണ് പിടികൂടിയത്. കേസിനാസ്പദമായ സംഭവമുണ്ടായത് ഞായറാഴ്ച രാത്രി 10 മണിയോടെയാണ്.

Continue Reading
Kerala Kerala Mex Kerala mx National
0 min read
55

ബെംഗളൂരുവിൽ വാഹനാപകടം; കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു, 2 മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

February 18, 2025
0

ബെംഗളൂരു: ബന്നാർഘട്ടയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. നിലമ്പൂർ സ്വദേശി അർഷ് പി ബഷീർ (23 ), കൊല്ലം സ്വദേശി മുഹമ്മദ്‌ ഷാഹൂബ് (28) എന്നിവരാണ് മരിച്ചത്. അർഷ് പി ബഷീർ എംബിഎ വിദ്യാർഥിയാണ്. മുഹമ്മദ് ഷാഹൂബ് ബെംഗളൂരുവിൽ ജോലി ചെയ്യുകയാണ്. ഇന്നലെ രാത്രി 11 മണിക്കായിരുന്നു അപകടമുണ്ടായത്. യുവാക്കൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഗുരുതര പരിക്കേറ്റ യുവാക്കൾ

Continue Reading
Kerala Kerala Mex Kerala mx
0 min read
41

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം; 55 വയസുകാരനായ പ്രതിക്ക് 10 വർഷം കഠിന തടവ്

February 18, 2025
0

തലശേരി: പന്ത്രണ്ട് വയസുകാരിയായ പെൺകുട്ടിക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം. കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് ത​ല​ശ്ശേ​രി അ​തി​വേ​ഗ പോക്‌സോ കോടതി. പിന്നോക്ക വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ പ്രതി വീട്ടിൽ അതിക്രമിച്ച് കയറി ചൂഷണം ചെയ്യുകയായിരുന്നു. വിവിധ വകുപ്പുകൾ ചുമത്തി 10 വ​ർ​ഷം ക​ഠി​ന​ത​ട​വും 40,000 രൂ​പ പിഴയുമാണ് പ്രതിക്ക് ശിക്ഷ ലഭിച്ചത്. എ​ട​ക്കാ​ട് ദേ​ശ​ബ​ന്ധു വാ​യ​ന​ശാ​ല​ക്ക് സ​മീ​പം എ​രോ​ത്ത് ഇ​ല്ലം വീ​ട്ടി​ൽ എ​ൻ. ഗ​ണേ​ശ​നാണ് ജ​ഡ്ജി വി. ​ശ്രീ​ജ ശി​ക്ഷി​ച്ച​ത്. പ്രതി എടക്കാട്

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
48

ഇലോണ്‍ മസ്കിന്റെ ടെസ്‌ല ഇന്ത്യയിലേക്ക്

February 18, 2025
0

ന്യൂഡല്‍ഹി: പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ല ഇന്ത്യയില്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. 13 തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ തേടി പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്‍ പേജില്‍ കമ്പനി പരസ്യം നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെസ്‌ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌ക് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കി ടെസ്‌ല നിയമന നടപടികളിലേക്ക് കടന്നത്. കസ്റ്റമര്‍ സര്‍വീസ്, ബാക്ക് എന്‍ഡ് അടക്കമാണ് 13

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
50

ലിംഗനീതിയും സമത്വവും മാധ്യമ സ്ഥാപനങ്ങളിൽ ഉറപ്പാക്കണം ; വീണാ ജോർജ്

February 18, 2025
0

തിരുവനന്തപുരം : മറ്റുള്ളവരുടെ നീതിക്കു വേണ്ടി വാദിക്കുന്ന വനിതാ മാധ്യമപ്രവർത്തകർ സ്വന്തം സ്ഥാപനത്തിൽ നേരിടുന്ന നീതി നിഷേധം കാണാതെ പോകരുതെന്നും മാധ്യമസ്ഥാപനങ്ങൾ ലിംഗനീതിയും സമത്വവും ഉറപ്പുവരുത്തണമെന്നും ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് രാജ്യത്തെ പ്രമുഖ വനിതാ മാധ്യമ പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് കേരള പത്രപ്രവർത്തക യൂണിയന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവിന്റെ ഉദ്ഘാടനം മാസ്‌കറ്റ് ഹോട്ടലിൽ നിർവഹിച്ചു

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
58

പോ​ക്‌​സോ കേ​സി​ൽ യുവാവ് അറസ്റ്റിൽ

February 18, 2025
0

കാ​ട്ടാ​ക്ക​ട : പോ​ക്‌​സോ കേ​സി​ൽ യു​വാ​വി​നെ മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ്‌ ചെ​യ്തു. അ​രു​വി​ക്ക​ര മൈ​ലാ​ടും​പാ​റ അ​ന​ന്തു നി​വാ​സി​ൻ അ​ച്ചു എന്ന അ​ന​ന്തു(24)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ മി​ഠാ​യി കാ​ണി​ച്ചു വീ​ട്ടി​ൽ കൂ​ട്ടി​ക്കൊ​ണ്ടുപോ​യി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

Continue Reading