Your Image Description Your Image Description

ആ​ലു​വ: ഒരു കിലോ കഞ്ചാവുമായി ആലുവയിൽ നിന്ന് അന്തർ സംസ്ഥാന തൊഴിലാളിയെ പിടികൂടി. പ​ശ്ചി​മ ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ബി​പ്ല​വ് മ​ണ്ഡലാണ് പിടിയിലായത്. ഇയാൾ കുട്ടമശേരിക്കടുത്ത വാടകയ്ക്ക് വീടെടുത്ത് താമസിച്ച് വരികയായിരുന്നു. ആലുവ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യിലാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി 500 രൂപക്കും 1000 രൂപക്കുമാണ് പ്രതി കച്ചവടം ചെയ്തിരുന്നത്. കു​ട്ട​മ​ശ്ശേ​രി ഭാ​ഗ​ത്ത് ഉ​ൾ​വ​ഴി​യി​ൽ ​നി​ന്ന്​ ബൈ​ക്കി​ൽ കഞ്ചാവുമായി വരികയായിരുന്നു ഇയാൾ. പോലീസിനെ കണ്ടതോടെ മുങ്ങാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *