ലഹരിക്കെതിരെ  ഏകോപനത്തോടെയുള്ള പ്രവർത്തനം ആവശ്യം: ചീഫ് സെക്രട്ടറി
Kerala Kerala Mex Kerala mx
1 min read
100

ലഹരിക്കെതിരെ  ഏകോപനത്തോടെയുള്ള പ്രവർത്തനം ആവശ്യം: ചീഫ് സെക്രട്ടറി

February 29, 2024
0

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് പൊതു സമൂഹത്തിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും അതിനായി ഏകോപിത പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ചീഫ് സെക്രട്ടറി ഡോ. വി വേണു പറഞ്ഞു. ലഹരി ഉപയോഗ വ്യാപനവും കുട്ടികളുടെ പുനരധിവാസവും  എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടന്ന സംസ്ഥാന തല കർത്തവ്യവാഹകരുടെ ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി ‘ സമയബന്ധിതമായി പൂർത്തീകരിക്കേണ്ട അതിസങ്കീർണമായ വിഷയമാണ് ലഹരിക്കെതിരായ പ്രതിരോധവും പുനരധിവാസവും. ഇതിനായി സർക്കാർ തലത്തിൽ പോലീസ്, എക്‌സൈസ്

Continue Reading
വിയ്യക്കുറിശ്ശി-വാഴമ്പുറം റോഡ് പ്രവൃത്തി പൂര്‍ത്തീകരണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നിർവഹിച്ചു
Kerala Kerala Mex Kerala mx
1 min read
50

വിയ്യക്കുറിശ്ശി-വാഴമ്പുറം റോഡ് പ്രവൃത്തി പൂര്‍ത്തീകരണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നിർവഹിച്ചു

February 29, 2024
0

പാലക്കാട്: കോങ്ങാട് മണ്ഡലത്തിലെ വിയ്യക്കുറിശ്ശി-വാഴമ്പുറം റോഡ് ആധുനിക രീതിയില്‍ ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തിയുടെ പൂര്‍ത്തീകരണോദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് ഓൺലൈനായി നിർവഹിച്ചു. പശ്ചാത്തല വികസന മേഖലയിൽ വലിയ മാറ്റമാണ് ഏഴര വർഷക്കാലം കൊണ്ടുണ്ടായതെന്നും കിഫ്‌ബി പദ്ധതിയിലൂടെ ഒട്ടേറെ പാലങ്ങൾ, റോഡുകൾ, കെട്ടിടങ്ങൾ എന്നിവ വന്നെന്നും അദ്ദേഹം പറഞ്ഞു. മലയാളികളുടെ ചിരകാല സ്വപ്നമായ ദേശീയപാത 66 2025 അവസാനത്തോടെ പൂർത്തീകരിക്കാൻ സാധിക്കും. മറ്റൊരു

Continue Reading
കണ്ണാടിയിൽ ടേക്ക് എ ബ്രേക്ക് കെട്ടിടം പൂർത്തിയായി മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx
0 min read
41

കണ്ണാടിയിൽ ടേക്ക് എ ബ്രേക്ക് കെട്ടിടം പൂർത്തിയായി മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

February 29, 2024
0

പാലക്കാട്: കണ്ണാടി ഗ്രാമപഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്ക് കെട്ടിടം പൂത്തിയായി. കണ്ണാടി കാഴ്ചപ്പറമ്പ് ജംഗ്ഷനിൽ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് സമ്പൂർണ്ണ മാലിന്യനിർമാർജ്ജാനം നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. മാലിന്യ വിഷയത്തിൽ ബോധവൽക്കരണ പരിപാടികൾ പൂർത്തിയായിക്കഴിഞ്ഞു. ഇനിയും പൊതു സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിച്ചാൽ കൃത്യമായി നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ

Continue Reading
വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഉടമയായ യുവതിയെ കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala Kerala Mex Kerala mx
1 min read
17

വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഉടമയായ യുവതിയെ കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

February 29, 2024
0

ആലപ്പുഴ: ചേര്‍ത്തലയിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഉടമയായ യുവതിയെ കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എക്സറേ കവലയ്ക്ക് സമീപത്തുള്ള ലാദെല്ല എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഉടമ രാജിയെയാണ് കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടത്. കുടുംബവഴക്കിനെതുടര്‍ന്ന് ഇന്നലെ രാത്രി രാജി തുണിക്കടയിലെത്തി ജീവനൊടുക്കിയതാണെന്നാണ് സൂചന. തണ്ണീർമുക്കം ഇരുപത്തൊന്നാം വാർഡിൽ റാം മഹേഷിന്‍റെ ഭാര്യയാണ് മരിച്ച രാജി. ബാംഗ്ലൂരിൽ വിദ്യാർത്ഥിയായ മീര ഏക മകളാണ്. യുവതി വീട്ടിലെത്താത്തിനെതുടര്‍ന്ന് ഭര്‍ത്താവ് മഹേഷ്

Continue Reading
ബോട്ടുകളിലെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശങ്ങളുമായി മാരിടൈം ബോര്‍ഡ്
Kerala Kerala Mex Kerala mx
1 min read
43

ബോട്ടുകളിലെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശങ്ങളുമായി മാരിടൈം ബോര്‍ഡ്

February 29, 2024
0

മലപ്പുറം ജില്ലയിലെ ജലാശയങ്ങളില്‍ സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ്/ യാത്രാബോട്ടുകളിലെ സുരക്ഷിത യാത്രയ്ക്കായി യാത്രക്കാരും പൊതുജനങ്ങളും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ മാരിടൈം ബോര്‍ഡ് പുറത്തിറക്കി. ബോട്ട് യാത്രക്കാര്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ബോട്ടുകളില്‍ യാത്ര ചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്ന ബോട്ടിന് നിയമപ്രകാരം രജിസ്‌ട്രേഷന്‍, സര്‍വ്വേ എന്നിവ ഉള്ളതാണെന്ന് ഉറപ്പുവരുത്തണം. ബോട്ടിലെ ജീവനക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. യാത്രക്കാര്‍ക്ക് പ്രവേശനാനുമതിയുള്ള സ്ഥലങ്ങളില്‍ മാത്രം പ്രവേശിക്കുക. അപ്പര്‍ ഡെക്ക് ഉള്ള ബോട്ടുകളില്‍ ബോട്ടിലെ ജീവനക്കാരുടെ നിര്‍ദ്ദേശം അനുസരിച്ച് മാത്രമേ

Continue Reading
അന്നമ്മനട സബ്ബ്. രജിസ്ട്രാര്‍ ഓഫീസ് നാടിന് സമര്‍പ്പിച്ചു; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു
Kerala Kerala Mex Kerala mx
1 min read
50

അന്നമ്മനട സബ്ബ്. രജിസ്ട്രാര്‍ ഓഫീസ് നാടിന് സമര്‍പ്പിച്ചു; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു

February 29, 2024
0

തൃശൂർ: അന്നമ്മനട സബ്ബ്. രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു. ഡിജിറ്റല്‍ സംവിധാനങ്ങളോടെ വകുപ്പിന്റെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പത്തിലാക്കുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രേഖകളെയല്ലാം ഡിജിറ്റലാക്കുന്ന നടപടികളും പുരോഗമിക്കുന്നു. കാര്യനിര്‍വ്വഹണം കൂടുതല്‍ ഡിജിറ്റലാവുമ്പോള്‍ തൊഴില്‍ രഹിതരാവുമെന്ന ആശങ്ക ആര്‍ക്കും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഡിജിറ്റല്‍ സേവനങ്ങളിലെ ജനങ്ങളുടെ ആശങ്കകള്‍ ലഘൂകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
കരിമരുന്ന് പൊട്ടിത്തെറിച്ച സംഭവം; നാല് പ്രതികൾ പൊലീസിൽ കീഴടങ്ങി
Kerala Kerala Mex Kerala mx
1 min read
35

കരിമരുന്ന് പൊട്ടിത്തെറിച്ച സംഭവം; നാല് പ്രതികൾ പൊലീസിൽ കീഴടങ്ങി

February 29, 2024
0

തൃപ്പൂണിത്തുറ: പുതിയകാവ് ക്ഷേത്ര വെടിക്കെട്ടിന് എത്തിച്ച കരിമരുന്ന് പൊട്ടിത്തെറിച്ച സംഭവത്തിൽ നാല് പ്രതികൾ പൊലീസിൽ കീഴടങ്ങി. വെടിക്കെട്ട് ഏറ്റെടുത്ത കരാറുകാർക്ക് പണം കൈമാറിയ പുതിയകാവ് വടക്കുംഭാഗം കരയോഗം ഭാരവാഹികളായ സജീവ് ചന്ദ്രൻ, രാജേഷ് കെ ആർ, സത്യൻ, രാജീവ് എന്നിവരാണ് ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. സംഭവം നടന്ന ഫെബ്രവരി 12 മുതൽ പ്രതികൾ ഒളിവിലായിരുന്നു. വെടിക്കെട്ടിനായി എത്തിച്ച കരിമരുന്ന് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെ ആയിരുന്നു രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടം. മനപൂർവ്വമല്ലാത്ത

Continue Reading
കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റി പട്ടികയായി, 15 സീറ്റുകളില്‍ സിറ്റിങ് എംപിമാർ
Kerala Kerala Mex Kerala mx Loksabha election 2024
1 min read
37

കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റി പട്ടികയായി, 15 സീറ്റുകളില്‍ സിറ്റിങ് എംപിമാർ

February 29, 2024
0

തിരുവനന്തപുരം : സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റിയുടെ പട്ടികയായി. പരാതികളും ജയസാധ്യതകളും പരിശോധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാവും അന്തിമ തീരുമാനം എടുക്കുക. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരനും മല്‍സരിക്കട്ടെയെന്നാണ് തീരുമാനം.  15 സീറ്റുകളിലാണ് സിറ്റിങ് എംപിമാരെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആലപ്പുഴ ഒഴിച്ചിട്ട്, രാഹുല്‍ ഗാന്ധിയെയും കെ സുധാകരനെയും ഉള്‍ക്കൊണ്ട് 15 സിറ്റിങ് സീറ്റിലും മറുപേരുകളില്ലാതെ സ്ക്രീനിങ് കമ്മിറ്റി. ആലപ്പുഴ സീറ്റില്‍ ആരെന്ന കാര്യം പിന്നീട് തീരുമാനിക്കും.   ഹൈക്കമാന്‍റ് നിര്‍ദേശങ്ങള്‍

Continue Reading
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala Kerala Mex Kerala mx
1 min read
98

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 29, 2024
0

തിരുവനന്തപുരം: ഇന്നും നാളെയും (2024 ഫെബ്രുവരി 29, മാർച്ച് 1) കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും

Continue Reading
ഭിന്നശേഷി അവകാശ നിയമം; ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി
Kerala Kerala Mex Kerala mx
0 min read
47

ഭിന്നശേഷി അവകാശ നിയമം; ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി

February 29, 2024
0

വയനാട്: സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ്, സാമൂഹ്യ നീതി വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഉദ്യോഗസ്ഥർക്ക് ഭിന്നശേഷി അവകാശ നിയമം സംബന്ധിച്ച് പരാതി പരിഹാര പരിശീലനം നൽകി. സർക്കാർ ജീവനക്കാർക്ക് ഭിന്നശേഷിക്കാർക്കായുള്ള അവകാശ നിയമത്തിൽ അവബോധം സൃഷ്ടിക്കുക, സർക്കാർ പദ്ധതികൾ യഥാസമയം ഗുണഭോക്താക്കളിലെത്തിക്കുക എന്നീ എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ നടന്ന ജില്ലാ തല പരിശീലനം എ.ഡി.എം കെ ദേവകി ഉദ്ഘാടനം ചെയ്തു. ഓഫീസുകളിൽ വരുന്ന ഭിന്നശേഷിക്കാരായ വ്യക്തികൾക്ക്

Continue Reading