Your Image Description Your Image Description
പാലക്കാട്: കോങ്ങാട് മണ്ഡലത്തിലെ വിയ്യക്കുറിശ്ശി-വാഴമ്പുറം റോഡ് ആധുനിക രീതിയില് ബി.എം ആന്ഡ് ബി.സി നിലവാരത്തില് അഭിവൃദ്ധിപ്പെടുത്തല് പ്രവൃത്തിയുടെ പൂര്ത്തീകരണോദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് ഓൺലൈനായി നിർവഹിച്ചു.
പശ്ചാത്തല വികസന മേഖലയിൽ വലിയ മാറ്റമാണ് ഏഴര വർഷക്കാലം കൊണ്ടുണ്ടായതെന്നും കിഫ്‌ബി പദ്ധതിയിലൂടെ ഒട്ടേറെ പാലങ്ങൾ, റോഡുകൾ, കെട്ടിടങ്ങൾ എന്നിവ വന്നെന്നും അദ്ദേഹം പറഞ്ഞു.
മലയാളികളുടെ ചിരകാല സ്വപ്നമായ ദേശീയപാത 66 2025 അവസാനത്തോടെ പൂർത്തീകരിക്കാൻ സാധിക്കും. മറ്റൊരു പ്രധാന പദ്ധതിയായ മലയോര ഹൈവേ യാഥാർത്ഥ്യമായാൽ കേരളത്തിന്റെ കാർഷിക- ടൂറിസം മേഖലയിൽ വലിയ കുതിപ്പിന് കാരണമാകും. മലയോര ഹൈവേ യാഥാർത്ഥ്യമാക്കാനുള്ള കഠിനശ്രമത്തിലാണ് സർക്കാർ. തീരദേശ ഹൈവേയാണ് മറ്റൊരു പ്രധാന പദ്ധതി. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതി യാഥാർത്ഥ്യമാക്കാൻ സർക്കാർ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകൾ ജനകീയ റസ്റ്റ് ഹൗസുകാളക്കി മാറ്റിയതിന്റെ ഭാഗമായി 2021 നവംബർ മാസം ഓൺലൈൻ ബുക്കിങ് ആരംഭിച്ചു.
രണ്ടേമുക്കാൽ വർഷം കൊണ്ട് ഓൺലൈൻ ബുക്കിങ്ങിലൂടെ സർക്കാറിന് ലഭിച്ച അധിക തുക 13.5 കോടിയാണ്. റോഡുകളുടെ പരിപാലനത്തിൽ സുതാര്യത ഉറപ്പുവരുത്തി. റണ്ണിങ് കോൺട്രാക്ട് സംവിധാനം കൊണ്ടുവന്നു. ഇത്തരത്തിൽ സാധ്യമാകുന്ന എല്ലാ പ്രവർത്തനങ്ങളും പശ്ചാത്തല വികസന മേഖലയിൽ സർക്കാർ ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പള്ളിക്കുറുപ്പ് ജങ്ഷനില് നടന്ന പരിപാടിയിൽ കെ. ശാന്തകുമാരി എം.എല്.എ അധ്യക്ഷയായി. കാരക്കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമലത, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് സുമിത രാജഗോപാല്, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *