Your Image Description Your Image Description
പാലക്കാട്: കണ്ണാടി ഗ്രാമപഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്ക് കെട്ടിടം പൂത്തിയായി. കണ്ണാടി കാഴ്ചപ്പറമ്പ് ജംഗ്ഷനിൽ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് സമ്പൂർണ്ണ മാലിന്യനിർമാർജ്ജാനം നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
മാലിന്യ വിഷയത്തിൽ ബോധവൽക്കരണ പരിപാടികൾ പൂർത്തിയായിക്കഴിഞ്ഞു. ഇനിയും പൊതു സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിച്ചാൽ കൃത്യമായി നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ ദേവദാസ് അധ്യക്ഷനായി. കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. ലത, വൈസ് പ്രസിഡന്റ് കെ.ടി ഉദയകുമാർ, എൻ.എം ഇന്ദിര, ഉദയൻ, സുകുമാരൻ, എം. കലാവതി ,സി. ലത, എം. ശ്രീധരൻ,സി. സുബ്രഹ്മണ്യം തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *