മുഖ്യമന്ത്രിയുടെ കശുവണ്ടിയില്‍ തീര്‍ത്ത ചിത്രം തൊഴിലാളികള്‍ സമ്മാനിച്ചു
Kerala Kerala Mex Kerala mx
1 min read
67

മുഖ്യമന്ത്രിയുടെ കശുവണ്ടിയില്‍ തീര്‍ത്ത ചിത്രം തൊഴിലാളികള്‍ സമ്മാനിച്ചു

February 29, 2024
0

കൊല്ലം: കശുവണ്ടിയില്‍ തീര്‍ത്ത മുഖ്യമന്ത്രിയുടെ ചിത്രം മുഖ്യമന്ത്രിക്ക് തന്നെ കശുവണ്ടി തൊഴിലാളികള്‍ സമ്മാനിച്ചു. യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തൊഴിലാളികളുമായി നടത്തിയ മുഖാമുഖം പരിപാടിക്കിടയാണ് വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ഗ്രാറ്റുവിറ്റി ലഭിച്ചതിന്റെ നന്ദി സൂചകമായി ചിത്രം നല്‍കിയത്. 7100 തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ 87 കോടി രൂപ നല്‍കി ഗ്രാറ്റുവിറ്റി കൊടുത്തു തീര്‍ത്തത് അടുത്തിടെയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു ഏഴര വര്‍ഷത്തിനിടയില്‍ തന്നെ ഗ്രാറ്റുവിറ്റി കൊടുത്തുതീര്‍ക്കുകയായിരുന്നു

Continue Reading
‘ധീര പദ്ധതി’ രണ്ടാംഘട്ട പരിശീലനത്തിന് തുടക്കം
Kerala Kerala Mex Kerala mx
1 min read
49

‘ധീര പദ്ധതി’ രണ്ടാംഘട്ട പരിശീലനത്തിന് തുടക്കം

February 29, 2024
0

മലപ്പുറം: വനിതാശിശു വികസന വകുപ്പ്- സ്റ്റേറ്റ് നിര്‍ഭയ സെല്ല് നടപ്പാക്കുന്ന ‘ധീര പദ്ധതി’യുടെ രണ്ടാംഘട്ട പരിശീലനത്തിന് തുടക്കമായി. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ധീര 1 പദ്ധതിയുടെ ഉദ്ഘാടനം തിരുവാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹസ്‌കര്‍ അലി നിര്‍വഹിച്ചു. തിരുവാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രാമന്‍കുട്ടി അധ്യക്ഷത വഹിച്ചു. പോലീസ് വകുപ്പിന്റെ സെല്‍ഫ് ഡിഫെന്‍സ് ട്രെയിനര്‍മാര്‍ മുഖേനെയാണ് പെണ്‍കുട്ടികള്‍ക്ക് പരിശീലനം്. മഞ്ചേരി നഗരസഭ,

Continue Reading
ലോക്‍സഭാ തെരഞ്ഞെടുപ്പ്; ഉദ്യോഗസ്ഥർക്കുള്ള പരിശീലനം അന്തിമ ഘട്ടത്തിൽ
Kerala Kerala Mex Kerala mx
1 min read
39

ലോക്‍സഭാ തെരഞ്ഞെടുപ്പ്; ഉദ്യോഗസ്ഥർക്കുള്ള പരിശീലനം അന്തിമ ഘട്ടത്തിൽ

February 29, 2024
0

മലപ്പുറം: ലോക്‍സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കാര്യക്ഷമവും കുറ്റമറ്റതുമാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് നല്‍കുന്ന ജില്ലാതല പരിശീലന പരിപാടികൾ അന്തിമ ഘട്ടത്തിൽ. മണ്ഡലം തല മാസ്റ്റർ ട്രെയിനർമാർ, ഓരോ മണ്ഡലത്തിലെയും പത്തിലധികം ബൂത്തുകളുടെ ചുമതല നിർവഹിക്കുന്ന സെക്ടർ ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ, വിവിധ സ്‌ക്വാഡുകൾ എന്നിവർക്കുള്ള പരിശീലന പരിപാടികളാണ് മലപ്പുറം കളക്ടറേറ്റിൽ പുരോഗമിക്കുന്നത്. ഇരുപതോളം ജില്ലാതല മാസ്റ്റർ ട്രെയിനർമാരാണ് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമങ്ങൾ, മാതൃകാ പെരുമാറ്റച്ചട്ടം,

Continue Reading
പൊന്നാനി നഗരസഭ ഡയാലിസിസ് സെന്റർ കെട്ടിട നിർമാണോദ്ഘാടനം നാളെ; മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിക്കും
Kerala Kerala Mex Kerala mx
1 min read
53

പൊന്നാനി നഗരസഭ ഡയാലിസിസ് സെന്റർ കെട്ടിട നിർമാണോദ്ഘാടനം നാളെ; മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിക്കും

February 29, 2024
0

മലപ്പുറം: നിർധനരായ ഡയാലിസിസ് രോഗികളുടെ സാന്ത്വനമായി മാറിയ പൊന്നാനി നഗരസഭയുടെ ഡയാലിസിസ് ആന്റ് റിസർച്ച് സെന്ററിന് അത്യാധുനിക കെട്ടിടം യാഥാർത്ഥ്യമാകുന്നു. കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നാളെ ( മാർച്ച് ഒന്നിന് ) രാവിലെ 10.30ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയാവും. 4.4 കോടിരൂപ ചെലവിൽ കേന്ദ്ര-സംസ്ഥാന പദ്ധതിയായ പി.എം.ജെ.വി.കെയിൽ ഉൾപ്പെടുത്തിയാണ് കെട്ടിട നിർമാണം. സെന്ററിന്റെ

Continue Reading
വിധി പറഞ്ഞ ബെഞ്ച് കേസ് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു: പി ജയരാജൻ
Kerala Kerala Mex Kerala mx
1 min read
44

വിധി പറഞ്ഞ ബെഞ്ച് കേസ് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു: പി ജയരാജൻ

February 29, 2024
0

കണ്ണൂര്‍: കോടതി നടപടി ക്രമങ്ങളിൽ ആക്ഷേപം ഉണ്ടെന്നും ഈ ബെഞ്ച് കേസ് പരിഗണിക്കരുത് എന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും പി ജയരാജൻ. തന്നെ വധിക്കാൻ ശ്രമിച്ച കേസിൽ വിധി പുറപ്പെടുവിച്ച ഹൈക്കോടതി ബെഞ്ചിനെതിരെ പ്രതികരിക്കുകയായിരുന്നു ജയരാജൻ. തനിക്ക് കേസിൽ നീതി ലഭിച്ചില്ലെന്നും വിധിക്കെതിരെ സംസ്ഥാനം അപ്പീൽ പോകണമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം സമാധാന അന്തരീക്ഷത്തിന് ഭംഗം വരുത്തുന്ന ഒരു പ്രതികരണവും ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടു. കേസിൽ

Continue Reading
തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട; മൂന്നു പേർ പിടിയിൽ
Kerala Kerala Mex Kerala mx
1 min read
50

തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട; മൂന്നു പേർ പിടിയിൽ

February 29, 2024
0

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട. എക്‌സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവും ചരസും രാസലഹരിയുമായി മൂന്ന് പേരെ പിടികൂടി. പ്രതികളില്‍ നിന്നായി 2.261 കിലോഗ്രാം കഞ്ചാവ്, 2.456 ഗ്രാം ചരസ്, 0.353 ഗ്രാം മെത്താംഫിറ്റമിന്‍ എന്നിവയാണ് പിടിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നെടുമങ്ങാട് സ്വദേശികളായ സുനീര്‍ ഖാന്‍, അരവിന്ദ് എന്നിവരെ കവടിയാര്‍ നിന്നും ആനാട് സ്വദേശി അരുണ്‍ ജി എന്ന യുവാവിനെ നെടുമങ്ങാട് വേണാട് ഹോസ്പിറ്റലിന് സമീപത്തു നിന്നുമാണ് പിടികൂടിയതെന്ന് എക്‌സൈസ്

Continue Reading
ഭിന്നശേഷിക്കാർക്കായി തൊഴിൽമേള സംഘടിപ്പിക്കും മന്ത്രി ഡോ.ആര്‍.ബിന്ദു
Kerala Kerala Mex Kerala mx
1 min read
44

ഭിന്നശേഷിക്കാർക്കായി തൊഴിൽമേള സംഘടിപ്പിക്കും മന്ത്രി ഡോ.ആര്‍.ബിന്ദു

February 29, 2024
0

തിരുവനന്തപുരം: ഭിന്നശേഷിക്കാരെ സ്വയം പര്യാപ്തമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസം സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. എന്‍മകജെ മോഡല്‍ ചൈല്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എം.സി.ആര്‍.സികളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സിഡ്‌കോയില്‍ നിന്ന് ഫര്‍ണിച്ചറുകളും നിപ്മറില്‍ നിന്ന് ആധുനിക ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട് എന്നും ‘തനിച്ചല്ല നിങ്ങള്‍ ഒപ്പമുണ്ട് ഞങ്ങള്‍‘ എന്ന സാമൂഹിക നീതി വകുപ്പിന്റെ ആപ്ത വാക്യത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് വകുപ്പ് നടത്തി

Continue Reading
മലയോര പട്ടയ നടപടികൾക്കായി സ്‌പെഷ്യൽ ഓഫീസ് ആരംഭിക്കും: മന്ത്രി കെ. രാജൻ
Kerala Kerala Mex Kerala mx
1 min read
46

മലയോര പട്ടയ നടപടികൾക്കായി സ്‌പെഷ്യൽ ഓഫീസ് ആരംഭിക്കും: മന്ത്രി കെ. രാജൻ

February 29, 2024
0

കോട്ടയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി വടക്ക്, തെക്ക്, കോരുത്തോട്, മുണ്ടക്കയം എന്നീ വില്ലേജുകളിലായി ഏഴായിരത്തിലധികം പട്ടയ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി മുണ്ടക്കയം കേന്ദ്രമാക്കി സ്‌പെഷ്യൽ തഹസിൽദാർ ഓഫീസ് ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. പട്ടയ നടപടികൾ ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘടനാ പ്രതിനിധികളുടെയും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മലയോര പട്ടയവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-

Continue Reading
മെഡിക്കൽ കോളേജിന്റെ കുടുംബാരോഗ്യ കേന്ദ്രം, ഒ.പി , അത്യാഹിത വിഭാഗം പുതിയ കെട്ടിടം നാടിനുസമർപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
45

മെഡിക്കൽ കോളേജിന്റെ കുടുംബാരോഗ്യ കേന്ദ്രം, ഒ.പി , അത്യാഹിത വിഭാഗം പുതിയ കെട്ടിടം നാടിനുസമർപ്പിച്ചു

February 29, 2024
0

കോട്ടയം: ഏറ്റുമാനൂരിലെ കോട്ടയം മെഡിക്കൽ കോളേജ് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമാണം പൂർത്തിയായ പുതിയ ഒ.പി, അത്യാഹിത വിഭാഗം ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. ദേശീയ ആരോഗ്യദൗത്യം പദ്ധതിയിൽ ഉൾപ്പെടുത്തി 2.78 കോടി രൂപ ചെലവിട്ടു പൂർത്തിയാക്കിയ കുടുംബാരോഗ്യകേന്ദ്രം രോഗീസൗഹൃദവും ജനസൗഹൃദവമായി മാറിയെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ സഹകരണ-തുറമുഖ വകുപ്പുമന്ത്രി വി.എൻ. വാസവൻ

Continue Reading
പ്രതിരോധ കുത്തിവയ്പ്പുകള്‍ സംബന്ധിച്ച മാര്‍ഗരേഖയ്ക്ക് അംഗീകാരം
Kerala Kerala Mex Kerala mx
1 min read
24

പ്രതിരോധ കുത്തിവയ്പ്പുകള്‍ സംബന്ധിച്ച മാര്‍ഗരേഖയ്ക്ക് അംഗീകാരം

February 29, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ദേശീയ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍ പ്രകാരം വിവിധ രോഗങ്ങള്‍ക്കെതിരെ 12 വാക്‌സിനുകള്‍ നല്‍കുന്നുണ്ട്. രാജ്യത്ത് വാക്‌സിനേഷന്‍ പദ്ധതി നടപ്പിലാക്കുന്നതിനായി നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പല വാക്‌സിനുകള്‍ ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോഴുള്ള പിഴവുകള്‍ ഒഴിവാക്കാനും വാക്‌സിനേഷന്‍ പ്രക്രിയ സുഗമമാക്കാനും വേണ്ടിയാണ് വാക്‌സിനേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങളും പ്രോട്ടോകോളും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്.

Continue Reading