കേച്ചേരി – അക്കിക്കാവ് റോഡ് ടാറിങ് ജനുവരി 15 ന് ആരംഭിക്കും
Kerala Kerala Mex Kerala mx
1 min read
85

കേച്ചേരി – അക്കിക്കാവ് റോഡ് ടാറിങ് ജനുവരി 15 ന് ആരംഭിക്കും

December 26, 2023
0

തൃശൂർ: കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന കേച്ചേരി – അക്കിക്കാവ് റോഡ് നിർമ്മാണം ജനുവരി 15 ന് ആരംഭിക്കും. എ.സി മൊയ്തീൻ എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേർന്ന കുന്നംകുളം മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് തീരുമാനം. എരുമപ്പെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണം മാർച്ച് 31 നകം പൂർത്തീകരിക്കാനും തീരുമാനിച്ചു. വേലൂർ എരുമപ്പെട്ടി പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന ആലുങ്കൽ പാലം നിർമ്മാണത്തിന് സാങ്കേതികാനുമതി ലഭ്യമാക്കുന്നതിന് മുൻപ് സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിനും തീരുമാനമായി.

Continue Reading
സഹവാസ ക്യാമ്പുകൾക്ക് തുടക്കമായി; ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു
Kerala Kerala Mex Kerala mx
1 min read
122

സഹവാസ ക്യാമ്പുകൾക്ക് തുടക്കമായി; ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു

December 26, 2023
0

തൃശൂർ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം പട്ടികജാതി – പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വികസന, ദേവസ്വം, പാർലമെന്ററി കാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് ഫണ്ടഡ് യൂണിറ്റായി മാറിയതിന്റെ പ്രഖ്യാപനവും നടന്നു. സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് സെൽഫ് ഫിനാൻസിംഗ് യൂണിറ്റായാണ് പ്രവർത്തിച്ചു വന്നിരുന്നത്. ഈ ഘട്ടത്തിൽ യൂണിറ്റിന്റെ പ്രവർത്തനത്തിന് ആവശ്യമായ സാമ്പത്തികം തനത് രീതിയിൽ കണ്ടെത്തണമായിരുന്നു. മന്ത്രിയുടെ

Continue Reading
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ; പുന്നയൂർക്കുളം പഞ്ചായത്തിന് പുരസ്കാരം
Kerala Kerala Mex Kerala mx
0 min read
178

ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ; പുന്നയൂർക്കുളം പഞ്ചായത്തിന് പുരസ്കാരം

December 26, 2023
0

തൃശൂർ: ഭിന്നശേഷി വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ 2023 ലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന് ലഭിച്ചു. കോഴിക്കോട് നടന്ന ഉണർവ് 2023 ഭിന്നശേഷി സംസ്ഥാനതല അവർഡ് വിതരണ ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ പഞ്ചായത്തംഗങ്ങൾ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ നിഷാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മൂസ

Continue Reading
കൊച്ചിയിൽ കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി യുവാക്കൾ തമ്മിൽ അടിപിടി; നാലുപേര്‍ പൊലീസ് പിടിയില്‍
Crime Kerala Kerala Mex Kerala mx
1 min read
122

കൊച്ചിയിൽ കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി യുവാക്കൾ തമ്മിൽ അടിപിടി; നാലുപേര്‍ പൊലീസ് പിടിയില്‍

December 26, 2023
0

കൊച്ചി: കൊച്ചിയില്‍ കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി യുവാക്കൾ തമ്മിൽ അടിപിടി. വില്‍പ്പന നടത്തിയ കഞ്ചാവിന്റെ ഗുണനിലവാരം കുറഞ്ഞതും ഇതിന്റെ പേരിലുള്ള സാമ്ബത്തിക തര്‍ക്കങ്ങളുമാണ് അടിപിടിയില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ലഹരിസംഘത്തിലെ നാലുപേര്‍ പിടിയില്‍. മണ്ണാര്‍ക്കാട് സ്വദേശികളായ അനസ്, അബുതാഹിര്‍, കാര്‍ത്തികപ്പള്ളി സ്വദേശികളായ രാഹുല്‍, അതുല്‍ദേവ് എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ അതുല്‍ദേവിന് മറ്റ് മൂന്ന് പ്രതികള്‍ രണ്ടുകിലോ കഞ്ചാവ് വിറ്റിരുന്നു. പുതുവത്സരാഘോഷം ലക്ഷ്യമിട്ടായിരുന്നു കഞ്ചാവ് വാങ്ങിയത്. എന്നാലിതിന്റെ ഗുണനിലവാരത്തെച്ചൊല്ലി പ്രതികള്‍ക്കിടയില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു.

Continue Reading
പേരൂർക്കട മാനസിരോഗ്യ കേന്ദ്രത്തിൽ രോഗി തൂങ്ങി മരിച്ച നിലയിൽ
Kerala Kerala Mex Kerala mx
0 min read
63

പേരൂർക്കട മാനസിരോഗ്യ കേന്ദ്രത്തിൽ രോഗി തൂങ്ങി മരിച്ച നിലയിൽ

December 26, 2023
0

തിരുവനന്തപുരം:  പേരൂർക്കട മാനസിരോഗ്യ കേന്ദ്രത്തിൽ രോഗിയെ മരിച്ച നിലയിൽ കണ്ടെത്തി. വൈശാഖ് ലാൽ (30) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാർഡിലെ ബാത്ത് റൂമിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Continue Reading
മൈക്രോ സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx
0 min read
83

മൈക്രോ സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിച്ചു

December 26, 2023
0

വയനാട്: തരിയോട് ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ മൈക്രോ സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര കായിക വികസനം ലക്ഷ്യമിട്ടുകൊണ്ടും അന്താരാഷ്ട്ര സ്പോർട്സ് സമ്മിററിൻ്റെ ഭാഗമായുമാണ് പരിപാടി നടത്തിയത്. സ്പോർട്സ് സമ്മിറ്റ് തരിയോട് ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ പുഷ്പ മനോജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എ

Continue Reading
പൊൻമുടിയില്‍ പുള്ളിപ്പുലി ഇറങ്ങി
Kerala Kerala Mex Kerala mx
1 min read
45

പൊൻമുടിയില്‍ പുള്ളിപ്പുലി ഇറങ്ങി

December 26, 2023
0

തിരുവനന്തപുരം:  വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടിയില്‍ പുള്ളിപ്പുലി ഇറങ്ങി. പൊന്മുടി പൊലീസ് സ്റ്റേഷന്റെ മുൻവശത്തായി ഇന്ന് രാവിലെ 8.30 ഓടെ പൊലീസുകാരാണ് പുള്ളിപ്പുലിയെ കണ്ടത്. റോഡിലൂടെ കാടിലേക്ക് കയറി പോകുകയായിരുന്നു. ഉടൻ തന്നെ പൊലീസ് വനം വകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പ് സ്ഥലത്തെത്തി തിരഞ്ഞെങ്കിലും പുള്ളിപ്പുലിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സ്ഥലത്തെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം തുടരുകയാണ്

Continue Reading
യൂത്ത് ക്ലബ് അംഗങ്ങൾക്ക്‌ ഏകദിന പരിശീലനം നൽകി
Kerala Kerala Mex Kerala mx
0 min read
114

യൂത്ത് ക്ലബ് അംഗങ്ങൾക്ക്‌ ഏകദിന പരിശീലനം നൽകി

December 26, 2023
0

വയനാട്: കുടുംബശ്രീ മിഷൻ, നൂൽപുഴ സി.ഡി.എസ് , നൂൽപുഴ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ സംയുക്താഭിമുഖ്യത്തിൽ യൂത്ത് ക്ലബ് അംഗങ്ങൾക്ക്‌ ഏകദിന പരിശീലനം നൽകി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ അമൽ ജോയ് പരിശീലനം ഉദ്ഘാടനം ചെയ്തു . സിഡിഎസ് പേഴ്സൺ പി. ജയ അധ്യക്ഷത വഹിച്ചു. വിവിധ ഊരുകളിൽ നിന്നായി പങ്കെടുത്ത 50 യുവതി യുവാക്കൾക്കുള്ള ക്ലാസിന് കെ.പി പ്രതീഷ് നേതൃത്വം നൽകി. ചടങ്ങിൽ പ്രൊജക്റ്റ് കോർഡിനേറ്റർ ടി.വി

Continue Reading
നോര്‍ക്ക-കേരളാ ബാങ്ക് ലോൺ മേള ജനുവരി ആറിന് പൊന്നാനിയില്
Kerala Kerala Mex Kerala mx
1 min read
178

നോര്‍ക്ക-കേരളാ ബാങ്ക് ലോൺ മേള ജനുവരി ആറിന് പൊന്നാനിയില്

December 26, 2023
0

‍മലപ്പുറം: പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി 2024 ജനുവരി ആറിന് പൊന്നാനിയില്‍ വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. പൊന്നാനി സി.വി ജംങ്ഷനിലെ ആര്‍.വി പാലസ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ നടക്കുന്ന ക്യാമ്പ് നോര്‍ക്കറൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം,

Continue Reading
ചങ്ങാതി പദ്ധതി ; അതിഥി തൊഴിലാളികളുടെ സര്‍വേ തുടങ്ങി
Kerala Kerala Mex Kerala mx
1 min read
89

ചങ്ങാതി പദ്ധതി ; അതിഥി തൊഴിലാളികളുടെ സര്‍വേ തുടങ്ങി

December 26, 2023
0

ആലപ്പുഴ : സാക്ഷരതാ മിഷന്‍ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ചങ്ങാതി പദ്ധതിയുടെ സര്‍വേ ആരംഭിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളഭാഷയും സംസ്‌കാരവും പഠിപ്പിക്കുന്നതിന് സാക്ഷരതാ മിഷന്‍ ആരംഭിച്ച പദ്ധതിയാണ് ചങ്ങാതി. പെരുമ്പാവൂര്‍ നഗരസഭയിലാണ് ആദ്യമായി ഈ പദ്ധതി നടപ്പിലാക്കിയത് തുടര്‍ന്ന് എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു . 2018ല്‍ ആലപ്പുഴയിലും 2019ല്‍ പാണാവള്ളിയിലും 2022-23 കാലയളവില്‍ എഴുപുന്ന ഗ്രാമപഞ്ചായത്തിലും ചങ്ങാതി പദ്ധതി വിജയകരമായി നടപ്പിലാക്കി. ഈ വര്‍ഷം ചേന്നംപള്ളിപ്പുറം

Continue Reading