Your Image Description Your Image Description
Your Image Alt Text

കൊച്ചി: കൊച്ചിയില്‍ കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി യുവാക്കൾ തമ്മിൽ അടിപിടി. വില്‍പ്പന നടത്തിയ കഞ്ചാവിന്റെ ഗുണനിലവാരം കുറഞ്ഞതും ഇതിന്റെ പേരിലുള്ള സാമ്ബത്തിക തര്‍ക്കങ്ങളുമാണ് അടിപിടിയില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിൽ ലഹരിസംഘത്തിലെ നാലുപേര്‍ പിടിയില്‍. മണ്ണാര്‍ക്കാട് സ്വദേശികളായ അനസ്, അബുതാഹിര്‍, കാര്‍ത്തികപ്പള്ളി സ്വദേശികളായ രാഹുല്‍, അതുല്‍ദേവ് എന്നിവരാണ് പിടിയിലായത്.

അറസ്റ്റിലായ അതുല്‍ദേവിന് മറ്റ് മൂന്ന് പ്രതികള്‍ രണ്ടുകിലോ കഞ്ചാവ് വിറ്റിരുന്നു. പുതുവത്സരാഘോഷം ലക്ഷ്യമിട്ടായിരുന്നു കഞ്ചാവ് വാങ്ങിയത്. എന്നാലിതിന്റെ ഗുണനിലവാരത്തെച്ചൊല്ലി പ്രതികള്‍ക്കിടയില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *