മദ്യനയക്കേസ്; മാർച്ച് 16-ന് ഹാജരാകാൻ കെജ്‌രിവാളിനോട് കോടതി
Kerala Kerala Mex Kerala mx National
1 min read
42

മദ്യനയക്കേസ്; മാർച്ച് 16-ന് ഹാജരാകാൻ കെജ്‌രിവാളിനോട് കോടതി

February 18, 2024
0

മദ്യനയക്കേസിൽ തുടർച്ചയായി സമൻസയച്ചിട്ടും ഹാജരാകുന്നില്ലെന്ന ഇ.ഡി. ഹർജിയിൽ മാർച്ച് 16-ന് നേരിൽ ഹാജരാകണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് ഡൽഹി റൗസ് അവന്യൂ കോടതി. ശനിയാഴ്ച ഹർജി പരിഗണിച്ചപ്പോൾ വീഡിയോ കോൺഫറൻസ് മുഖേന കോടതിയിൽ ഹാജരായ കെജ്‌രിവാൾ, നിയമസഭാസമ്മേളനം നടക്കുന്നതും വിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കുന്നതും ചൂണ്ടിക്കാട്ടി നേരിൽ ഹാജരാകുന്നതിലെ ബുദ്ധിമുട്ടറിയിച്ചു. മാർച്ച് ആദ്യവാരംവരെ ബജറ്റ് സമ്മേളനമുണ്ടെന്നും അതിനുശേഷം ഹാജരാകാമെന്നും അറിയിച്ചു. ഇതു കണക്കിലെടുത്ത അഡീഷണൽ ചീഫ് മെട്രോപൊളീറ്റൻ മജിസ്‌ട്രേറ്റ് ദിവ്യ മൽഹോത്ര

Continue Reading
വികസനവിഷയത്തിൽ പാർട്ടി കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National
1 min read
59

വികസനവിഷയത്തിൽ പാർട്ടി കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി

February 18, 2024
0

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പ്രതിപക്ഷം അനാവശ്യവും വൈകാരികവുമായ വിഷയങ്ങൾ ഉയർത്തുമെന്നും വികസനം, പാവപ്പെട്ടവർക്കായുള്ള നയങ്ങൾ, രാജ്യത്തിന്റെ ആഗോളവളർച്ച എന്നീ വിഷയങ്ങളിൽ ബി.ജെ.പി. പ്രവർത്തകർ ഉറച്ചുനിൽക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ ശനിയാഴ്ച ആരംഭിച്ച ബി.ജെ.പി. ദേശീയ ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം. ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് യോഗങ്ങൾ. പഞ്ചായത്ത് ഭാരവാഹികൾമുതൽ 11,500 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കേരളത്തിൽനിന്ന് 210 പ്രതിനിധികൾ പങ്കെടുക്കും.ബി.ജെ.പി. ജയിക്കുന്ന 370 സീറ്റ് മുതിർന്ന നേതാവ് ശ്യാമപ്രസാദ് മുഖർജിക്കുള്ള ആദരവാണെന്ന് മോദി

Continue Reading
തിരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരേ പുനഃപരിശോധനാ ഹർജി നൽകേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ
Kerala Kerala Mex Kerala mx National
1 min read
85

തിരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരേ പുനഃപരിശോധനാ ഹർജി നൽകേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ

February 18, 2024
0

ഭരണഘടനാ വിരുദ്ധമെന്ന് നിരീക്ഷിച്ച് തിരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരേ പുനഃപരിശോധനാ ഹർജി നൽകേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ. 2018-ൽ അവതരിപ്പിച്ച പദ്ധതിയിൽ, ബോണ്ട് വാങ്ങുന്ന കോർപ്പറേറ്റുകളുടെ വ്യക്തിവിവരങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെളിപ്പെടുത്തില്ലെന്ന വ്യവസ്ഥയ്ക്കെതിരാണ് നിലവിലെ വിധിയെന്ന് ചൂണ്ടിക്കാട്ടി ദാതാക്കൾക്ക് ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കാമെന്നാണ് കേന്ദ്രനിലപാട്. തിരഞ്ഞെടുപ്പ് ബോണ്ടുവഴി രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന നൽകിയ അജ്ഞാതരുടെ പേരുകൾ മാർച്ച് 13-നകം വെളിപ്പെടുത്തണമെന്നാണ് സുപ്രീംകോടതി നിർദേശം. ചെലവഴിക്കാത്ത തുക ദാതാവിന് തിരികെ നൽകേണ്ടിവരും.

Continue Reading
കർഷകസമരം ആറാം ദിനത്തിലേക്ക്
Kerala Kerala Mex Kerala mx National
0 min read
59

കർഷകസമരം ആറാം ദിനത്തിലേക്ക്

February 18, 2024
0

 ‘ഡൽഹി ചലോ’ മാർച്ച് പ്രഖ്യാപിച്ച കർഷകരുടെ സമരമാരംഭിച്ചിട്ട് ഞായറാഴ്ച ആറുദിവസം പിന്നിടും. പഞ്ചാബിൽനിന്ന് പുറപ്പെട്ട സമരക്കാരെ ഹരിയാണ അതിർത്തിയിൽ പോലീസ് തടഞ്ഞുവെച്ചിരിക്കുകയാണ്. കേന്ദ്രസർക്കാരുമായി ചർച്ചകൾ നടക്കുന്നതിനാൽ കർഷകർ ഇപ്പോൾ മുന്നോട്ടുപോകേണ്ടെന്ന തീരുമാനത്തിലാണ്. നാലാംവട്ട ചർച്ചകൾ ചണ്ഡീഗഢിൽ ഞായറാഴ്ച വൈകീട്ട് നടക്കും. നേരത്തേ നടന്ന മൂന്നു ചർച്ചകളും താങ്ങുവില സംബന്ധിച്ച തർക്കങ്ങളാൽ അലസിപ്പിരിഞ്ഞിരുന്നു. താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നൽകാൻ കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് കർഷകനേതാവ് സർവൻ സിങ് പാന്ഥർ ആവശ്യപ്പെട്ടു. സർക്കാർ വിചാരിച്ചാൽ

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
49

ജീവനക്കാരിൽനിന്നുള്ള നൂതന ആശയങ്ങളുമായി ദേവ

February 18, 2024
0

സേവനങ്ങൾ നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും ജീവനക്കാരിൽനിന്ന് നൂതന ആശയങ്ങൾ സ്വീകരിച്ച് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ). അതോറിറ്റിയുടെ ആഭ്യന്തര പ്ലാറ്റ്ഫോമായ അഫ്കാരിയിലൂടെ കഴിഞ്ഞ വർഷം 6235 നൂതന ആശയങ്ങളാണ് ദേവയ്ക്ക് ലഭിച്ചത്. ഇതുവരെ 85 ശതമാനം ആശയങ്ങളും നടപ്പാക്കിയിട്ടുണ്ട്. ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി, എമിറേറ്റിന്റെ ഭാവി പുരോഗതിക്കായാണ് നൂതന ആശയങ്ങൾ സ്വീകരിക്കുന്നത്. ഇതിനായി സർഗാത്മകത നിറഞ്ഞ തൊഴിൽ അന്തരീക്ഷം വളർത്തുന്നതിന് ദേവ ശ്രദ്ധ നൽകുന്നുണ്ട്.

Continue Reading
അമൃത്‌ബാൽ’ എന്നപേരിൽ വ്യക്തിഗതനിക്ഷേപ ലൈഫ് ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ച് എൽ.ഐ.സി
Business Kerala Kerala Mex Kerala mx
0 min read
92

അമൃത്‌ബാൽ’ എന്നപേരിൽ വ്യക്തിഗതനിക്ഷേപ ലൈഫ് ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ച് എൽ.ഐ.സി

February 18, 2024
0

കുട്ടികളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകളും മറ്റ് ആവശ്യങ്ങളും മുൻനിർത്തി ‘അമൃത്‌ബാൽ’ എന്നപേരിൽ വ്യക്തിഗതനിക്ഷേപ ലൈഫ് ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ച് എൽ.ഐ.സി. ഓരോ പോളിസിവർഷം കഴിയുമ്പോഴും 1000 രൂപയ്ക്ക് 80 രൂപയെന്ന ക്രമത്തിലുള്ള ഗ്യാരണ്ടീഡ് അഡീഷനാണ് പദ്ധതിയുടെ പ്രത്യേകത. പോളിസി കാലാവധിതീരുന്നതുവരെ ഇതുതുടരും. 30 ദിവസം പ്രായമായ കൈക്കുഞ്ഞുമുതൽ 13 വയസ്സുവരെയുള്ളവർക്ക് ഇതിൽ അംഗമാകാം. 18 വയസ്സിനും 25 വയസ്സിനുമിടയിൽ പോളിസികാലാവധി പൂർത്തിയാകുന്ന വിധത്തിലാണ് ക്രമീകരണം.ഒറ്റത്തവണ പ്രീമിയത്തിന് ചുരുങ്ങിയത് അഞ്ചുവർഷമാണ് പോളിസി കാലാവധി.

Continue Reading
പേടിഎം നോഡൽ അക്കൗണ്ട് ആക്സിസ് ബാങ്കിലേക്കു മാറ്റുന്നു
Kerala Kerala Mex Kerala mx National
0 min read
41

പേടിഎം നോഡൽ അക്കൗണ്ട് ആക്സിസ് ബാങ്കിലേക്കു മാറ്റുന്നു

February 18, 2024
0

പേടിഎം നോഡൽ അക്കൗണ്ട് ആക്സിസ് ബാങ്കിലേക്കു മാറ്റുന്നു. പേടിഎം പേമെന്റ് ബാങ്കിന് ആർ.ബി.ഐ. നിയന്ത്രണംകൊണ്ടുവന്ന പശ്ചാത്തലത്തിലാണ് നടപടി. ക്യു.ആർ. കോഡുകൾ, സൗണ്ട് ബോക്സ്, കാർഡ് മെഷീനുകൾ എന്നിവ വഴിയുള്ള വ്യാപാര ഇടപാടുകൾ തടസ്സപ്പെടാതിരിക്കാൻ ആക്സിസ് ബാങ്കിൽ എസ്‌ക്രോ അക്കൗണ്ട് തുടങ്ങിയതായി കമ്പനി ഓഹരിവിപണിയെ അറിയിച്ചു.ആർ.ബി.ഐ. നിർദേശമനുസരിച്ച് ഇന്റർമീഡിയറികളായ ഫിൻടെക് കമ്പനികൾ ഓൺലൈനായി സ്വീകരിക്കുന്ന തുക നോഡൽ അക്കൗണ്ടിൽ ശേഖരിച്ച് ഉടൻ ആർക്കാണോ നൽകേണ്ടത് അവരുടെ അക്കൗണ്ടിലേക്കു മാറ്റണം. ഇടപാടുകളിൽ ഉൾപ്പെടുന്ന

Continue Reading
ലോക്സഭാ തെരഞ്ഞെടുപ്പ്; ആധാർ കാർഡ് നിർജീവമാക്കിയത് സർക്കാർ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ വേണ്ടിയെന്ന്  മമത ബാനർജി
Kerala Kerala Mex Kerala mx National
0 min read
88

ലോക്സഭാ തെരഞ്ഞെടുപ്പ്; ആധാർ കാർഡ് നിർജീവമാക്കിയത് സർക്കാർ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ വേണ്ടിയെന്ന് മമത ബാനർജി

February 18, 2024
0

ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രം സംസ്ഥാനത്ത് ആധാർ കാർഡ് നിർജീവമാക്കിയത് സർക്കാർ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ വേണ്ടിയെന്ന് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. ആധാർ കാർഡ് ഇല്ലെങ്കിലും സംസ്ഥാന സർക്കാർ നടത്തിവരുന്ന ക്ഷേമപദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മമത കൂട്ടിച്ചേർത്തു. ബംഗാളിലെ പല ജില്ലകളിലും നിരവധി ആധാർ കാർഡുകൾ കേന്ദ്ര സർക്കാർ ഇതിനോടകം നിർജ്ജീവമാക്കിയിട്ടുണ്ട്. ഇത് വഴി തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങൾക്ക് ലക്ഷ്മി ഭണ്ഡാർ പദ്ധതിയുടെ ​ആനുകൂല്യങ്ങൾ

Continue Reading
യു.എ.ഇ.യിൽ ഇന്ന് മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Pravasi
1 min read
55

യു.എ.ഇ.യിൽ ഇന്ന് മഴയ്ക്ക് സാധ്യത

February 18, 2024
0

യു.എ.ഇ.യിൽ ചെറിയ തോതിൽ കാറ്റും മഴയുമുണ്ടായേക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പകൽ മേഘാവൃതമായിരിക്കും. അബുദാബിയിൽ താപനില 34 ഡിഗ്രി സെൽഷ്യസ് വരെയും ദുബായിൽ 31 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാനും സാധ്യതയുണ്ട്. അതേസമയം പർവതപ്രദേശങ്ങളിൽ താപനില ഒമ്പത് ഡിഗ്രി സെൽഷ്യസിലേക്ക് കുറയുമെന്നും അധികൃതർ അറിയിച്ചു. അതേസമയം ശൈത്യകാല ആഘോഷങ്ങള്‍ കലാശക്കൊട്ടിലേക്ക് കടക്കവെ അബൂദബിയില്‍ വിവിധ പരിപാടികളൊരുക്കി അധികൃതര്‍. രാജ്യത്തെ തന്നെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ അല്‍ വത്ബ നഗരിയിലെ

Continue Reading
ദുബായിൽ പൊതു-സ്വകാര്യ മേഖലയെ സഹായിക്കാൻ ‘റിസ്‌ക്സ്’ എന്ന പുതിയ ഡിജിറ്റൽ വേദി അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
39

ദുബായിൽ പൊതു-സ്വകാര്യ മേഖലയെ സഹായിക്കാൻ ‘റിസ്‌ക്സ്’ എന്ന പുതിയ ഡിജിറ്റൽ വേദി അവതരിപ്പിച്ചു

February 18, 2024
0

അപകടസാധ്യതകൾ മനസ്സിലാക്കുന്നതിനും നിയന്ത്രിക്കുന്നതിനും പൊതു-സ്വകാര്യ മേഖലയെ സഹായിക്കാൻ ‘റിസ്‌ക്സ്’ എന്ന പുതിയ ഡിജിറ്റൽ വേദി അവതരിപ്പിച്ചു. യു.എ.ഇ. ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻ.സി.ഇ.എം.എ.) സംഘടിപ്പിച്ച അടിയന്തര, ദുരന്ത നിവാരണ കമ്യൂണിറ്റി ഫോറത്തിലാണ് ‘റിസ്‌ക്സ്’ അവതരിപ്പിച്ചത്. ദുരന്തങ്ങളെക്കുറിച്ച് വേഗത്തിൽ അറിയാനായി നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് എൻ.സി.ഇ.എം.എ.യിലെ നാഷണൽ ഓപ്പറേഷൻസ് സെന്റർ ഡയറക്ടർ ഡോ. സൈഫ് അൽ ദഹേരി സംസാരിച്ചു.

Continue Reading