വായുശക്തി-2024’;അഭ്യാസപ്രകടനം വ്യോമസേനയുടെ ശക്തിപ്രകടനമായി
Kerala Kerala Mex Kerala mx National
1 min read
25

വായുശക്തി-2024’;അഭ്യാസപ്രകടനം വ്യോമസേനയുടെ ശക്തിപ്രകടനമായി

February 18, 2024
0

രാജസ്ഥാനിലെ പൊഖ്‌റാൻ മരുഭൂമിയിൽ ശനിയാഴ്ച നടന്ന ‘വായുശക്തി-2024’ അഭ്യാസപ്രകടനം വ്യോമസേനയുടെ ശക്തിപ്രകടനമായി. 77 പോർവിമാനങ്ങളുൾപ്പെടെ 121 യുദ്ധവിമാനങ്ങൾ അഭ്യാസപ്രകടനത്തിൽ പങ്കെടുത്തു. ‘ആകാശത്തിൽനിന്നുള്ള മിന്നലാക്രമണം’ എന്ന ടാഗ്‌ലൈനിൽ നടന്ന അഭ്യാസപ്രകടനം രാത്രിയും പകലുമായിട്ടായിരുന്നു. പുതുപുത്തൻ റഫാലിൽ തുടങ്ങി സുഖോയ്-30 എം.കെ.ഐ., എൽ.സി.എ. തേജസ്, മിറാഷ്, മിഗ്-29, ജാഗ്വർവരെ നീളുന്ന പോർവിമാനങ്ങളും എം.ഐ.-17, ചേതക്, അപ്പാച്ചേ, ചിനൂക്, പ്രചണ്ഡ് ഹെലികോപ്റ്ററുകളും സി-130 ജെ ഹെർക്കുലീസ്, സി-17 ഗ്ലോബ് മാസ്റ്റർ എന്നീ ചരക്കുവിമാനങ്ങളും വിവിധതരം

Continue Reading
Kerala Kerala Mex Kerala mx National
1 min read
66

താംബരം-മംഗളൂരു പ്രതിവാരതീവണ്ടി മാർച്ചിൽ വീണ്ടും സർവീസ് ആരംഭിക്കും

February 18, 2024
0

താംബരത്തുനിന്ന് വെള്ളിയാഴ്ചകളിൽ മംഗളൂരുവിലേക്കും ഞായറാഴ്ചകളിൽ മംഗളൂരുവിൽനിന്ന് താംബരത്തേക്കും സർവീസ് നടത്തിയിരുന്ന പ്രത്യേക പ്രതിവാര എക്സ്പ്രസ് മാർച്ചിൽ വീണ്ടും സർവീസ് ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കോച്ചുകളുടെ അഭാവംമൂലമാണ് ജനുവരി 27 വരെ സർവീസ് നടത്തിയ പ്രത്യേക തീവണ്ടി പിന്നീട് നീട്ടാതിരുന്നതെന്നും അവർ പറഞ്ഞു. അവധിക്കാല തിരക്ക് ആരംഭിക്കുന്ന മാർച്ചോടെ താംബരത്തുനിന്ന് മംഗളൂരുവിലേക്ക് സർവീസ് ആരംഭിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം ഒക്ടോബർമുതലാണ് യാത്രക്കാരുടെ തുടർച്ചയായ ആവശ്യത്തെ തുടർന്ന് മംഗളൂരുവിലേക്കും

Continue Reading
ഡൽഹിയിൽ ചരക്കുതീവണ്ടി പാളംതെറ്റിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
Kerala Kerala Mex Kerala mx National
0 min read
27

ഡൽഹിയിൽ ചരക്കുതീവണ്ടി പാളംതെറ്റിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

February 18, 2024
0

രാജ്യതലസ്ഥാനത്ത് ചരക്കുതീവണ്ടി പാളംതെറ്റിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സാരായ് റൊഹില്ല റെയിൽവേസ്റ്റേഷനുസമീപം ശനിയാഴ്ച രാവിലെയായിരുന്നു അപകടം. മാലിന്യം ശേഖരിക്കാൻ റെയിൽവേ കരാറടിസ്ഥാനത്തിൽ നിയോഗിച്ചിരുന്ന ജീവനക്കാരൻ റഫീഖാണ് (70) മരിച്ചത്. മറ്റുമൂന്നുപേരും കൂടെയുണ്ടായിരുന്നെങ്കിലും അവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. മുംബൈയിൽനിന്ന് ചണ്ഡീഗഢിലേക്ക് പോവുകയായിരുന്ന ചരക്കുതീവണ്ടിയിൽ ഇരുമ്പുപാളികളാണുണ്ടായിരുന്നത്. 10 ബോഗികൾ പാളംതെറ്റി. രാജ്യത്ത് തുടർച്ചയായി തീവണ്ടി പാളംതെറ്റിയുള്ള അപകടങ്ങളുണ്ടാകുന്നുവെന്നും കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും തൃണമൂൽ കോൺഗ്രസ് കുറ്റപ്പെടുത്തി.

Continue Reading
Kerala Kerala Mex Kerala mx National
0 min read
28

ഡൽഹി ചലോ മാർച്ചിന് പിന്തുണയുമായി ഭാരതീയ കിസാൻ യൂണിയൻ

February 18, 2024
0

കർഷകരുടെ ഡൽഹി ചലോ മാർച്ചിന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് പിന്തുണ പ്രഖ്യാപിച്ചു. ശനിയാഴ്ച മുസഫർനഗറിൽ വിളിച്ച കർഷക മഹാപഞ്ചായത്തിലാണ് തീരുമാനം. ഐക്യദാർഢ്യവുമായി അടുത്തയാഴ്ച ഗാസിപുർ അതിർത്തിയിലേക്ക് ട്രാക്ടർറാലി നടത്തുമെന്നും എന്നാൽ, ഡൽഹിയിലേക്ക് കടക്കില്ലെന്നും ടികായത്ത് പറഞ്ഞു. സംയുക്ത കിസാൻമോർച്ചയുടെ തീരുമാനങ്ങൾക്കൊപ്പം നിൽക്കുമെന്നും വ്യക്തമാക്കി. സമരത്തിന് ഐക്യദാർഢ്യവുമായി ശനിയാഴ്ച ഭാരതീയ കിസാൻ യൂണിയൻ ചരുണിവിഭാഗം ഹരിയാണയിൽ ട്രാക്ടർറാലി നടത്തി. ഉഗ്രഹൻവിഭാഗത്തിന്റെ നേതൃത്വത്തിൽ പഞ്ചാബിൽ മുതിർന്ന ബി.ജെ.പി. നേതാക്കളുടെ

Continue Reading
Kerala Kerala Mex Kerala mx National
0 min read
22

മറാഠാ സംവരണം;മൂന്നാം നിയമനിർമാണത്തിനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

February 18, 2024
0

മറാഠാ സംവരണം അനുവദിക്കുന്നതിന്റെ ഭാഗമായി മൂന്നാം നിയമനിർമാണത്തിനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. ചൊവ്വാഴ്ച ഇതിനായി പ്രത്യേക നിയമസഭാസമ്മേളനം ചേരും. നേരത്തേ ഇൗ വിഷയത്തിൽ പൃഥ്വിരാജ് ചവാൻ സർക്കാരും ദേവേന്ദ്ര ഫഡ്‌നവിസ് സർക്കാരും രണ്ട് നിയമനിർമാണം നടത്തിയിരുന്നെങ്കിലും അവ കോടതികൾ തള്ളുകയായിരുന്നു. മറാഠാവിഭാഗത്തെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കംനിൽക്കുന്ന വിഭാഗമായി കണ്ടെത്തി പിന്നാക്കവർഗ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഷിന്ദേ സർക്കാർ നിയമനിർമാണത്തിനൊരുങ്ങുന്നത്. പൃഥ്വിരാജ് ചവാൻ സർക്കാർ മറാഠാവിഭാഗത്തിന് 16 ശതമാനം സംവരണമാണ് സർക്കാർ

Continue Reading
Kerala Kerala Mex Kerala mx National
0 min read
35

ഇന്ത്യയിൽ ആറു ലത്തീൻ രൂപതകളിലേക്കുള്ള ബിഷപ്പുമാരെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ

February 18, 2024
0

ഇന്ത്യയിൽ ആറു ലത്തീൻ രൂപതകളിലേക്കുള്ള ബിഷപ്പുമാരെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കോതമംഗലം കല്ലൂർകാട് സ്വദേശി ഫാ. തോമസ് മാത്യു കുട്ടിമാക്കൽ (ഇന്ദോർ രൂപത), മാനന്തവാടി കൂളിവയൽ സ്വദേശി ഫാ. അഗസ്റ്റിൻ മഠത്തിക്കുന്നേൽ (ഖണ്ട്വ രൂപത) എന്നിവരാണ് മലയാളികൾ. ബിഹാറിലെ പൂർണിയ ബിഷപ്പായി ഫാ. ഫ്രാൻസിസ് ടിർക്കെ, നൽഗോണ്ട ബിഷപ്പായി ഫാ. കർണം ധമൻകുമാർ, ഖമ്മം ബിഷപ്പായി ഫാ. പ്രകാശ് സഗിലി, ഔറംഗാബാദ് ബിഷപ്പായി ബിഷപ്പ് ലാൻസി പിന്റോ എന്നിവരെയും നിയമിച്ചു.

Continue Reading
മധ്യവേനലവധി;ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റില്ല
Kerala Kerala Mex Kerala mx National
0 min read
52

മധ്യവേനലവധി;ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റില്ല

February 18, 2024
0

മധ്യവേനലവധിയോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് തീർന്നതിനാൽ ഇത്തവണയും യാത്ര കടുക്കും. മാർച്ച് അവസാനത്തോടെ ബെംഗളൂരുവിലെ സ്കൂളുകൾ അടയ്ക്കുന്നതിനാൽ ഒട്ടേറെ ആളുകളാണ് കുടുംബത്തോടെ നാട്ടിൽ പോകാനിരിക്കുന്നത്. ഈസ്റ്റർ അവധികൂടിയായതിനാൽ ജോലിയാവശ്യത്തിന് നഗരത്തിലുള്ളവരും നാട്ടിൽ പോകും. മാർച്ച് 27 മുതൽ 30 വരെയാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ഈ ദിവസങ്ങളിൽ തെക്കൻ കേരളത്തിലേക്കുള്ള തീവണ്ടികളിലൊന്നിലും ടിക്കറ്റില്ല. യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന കൊച്ചുവേളി എക്സ്‌പ്രസ് (16315), കന്യാകുമാരി എക്സ്‌പ്രസ് (16526) എന്നിവയിലെല്ലാം വെയ്റ്റിങ്

Continue Reading
Kerala Kerala Mex Kerala mx National
0 min read
27

റായ്ബറേലി ലോക്‌സഭാ സീറ്റ് ഗാന്ധി കുടുംബത്തിനുതന്നെയെന്ന് അജയ് റായ്

February 18, 2024
0

ഉത്തർപ്രദേശിലെ റായ്ബറേലി ലോക്‌സഭാ സീറ്റ് ഗാന്ധി കുടുംബത്തിനുതന്നെയെന്ന് യു.പി. കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്. റായ്ബറേലിയിലെ ജനങ്ങൾക്ക് ഗാന്ധി കുടുംബവുമായി അഗാധബന്ധമുണ്ടെന്നും അതിനാൽ ആ സീറ്റിലേക്ക് മറ്റൊരാളെ പരിഗണിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2004 മുതൽ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയാണ് മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്നത്. എന്നാൽ, ആരോഗ്യപരവും വ്യക്തിപരവുമായ കാരണങ്ങളാൽ റായ്ബറേലിയിൽ മത്സരിക്കില്ലെന്ന് കഴിഞ്ഞദിവസം സോണിയ വ്യക്തമാക്കി‌. രാജസ്ഥാനിൽനിന്ന് രാജ്യസഭയിലേക്ക് പത്രികയും നൽകി. റായ്ബറേലിയിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹവുമുയരുന്നുണ്ട്. മണ്ഡലത്തിൽ

Continue Reading
രാജ്യത്തെ ഒന്നിപ്പിക്കുന്നതാണ് യാഥാർഥ രാജ്യസ്‌നേഹമെന്ന് രാഹുൽഗാന്ധി
Kerala Kerala Mex Kerala mx National
1 min read
29

രാജ്യത്തെ ഒന്നിപ്പിക്കുന്നതാണ് യാഥാർഥ രാജ്യസ്‌നേഹമെന്ന് രാഹുൽഗാന്ധി

February 18, 2024
0

രാജ്യത്തെ ഒന്നിപ്പിക്കുന്നതാണ് യാഥാർഥ രാജ്യസ്നേഹമെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. യു.പി.യിലെത്തിയ ഭാരത് ജോഡോ ന്യായ് യാത്രയുടെ രണ്ടാംദിനം വാരാണസിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സഹോദരങ്ങൾ തമ്മിലുള്ള കലഹം രാജ്യത്തെ ദുർബലപ്പെടുത്തുന്നു. രാജ്യത്തെ വിഭജിക്കലല്ല, ഒന്നിപ്പിക്കലാണ് യഥാർഥ രാജ്യസ്നേഹം. ഇവിടെ രണ്ടുകൂട്ടരാണുള്ളത്. ഒന്ന് രാജ്യത്തെ സമ്പന്നർക്കുവേണ്ടിയുള്ളവർ, മറ്റൊന്ന് രാജ്യത്തെ ‌പാവങ്ങൾക്കുവേണ്ടി വാദിക്കുന്നവർ’-രാഹുൽ പറഞ്ഞു.

Continue Reading
Kerala Kerala Mex Kerala mx National
1 min read
34

പ്രധാനമന്ത്രിയുടെ സന്ദർശനം: ജമ്മു-കശ്മീരിൽ സുരക്ഷ കർക്കശമാക്കി

February 18, 2024
0

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനുമുന്നോടിയായി ജമ്മു-കശ്മീരിൽ സുരക്ഷ ശക്തമാക്കി. ബി.എസ്.എഫും ജമ്മുകശ്മീർ പോലീസും ചേർന്ന് അതിർത്തിജില്ലയായ സാംപയിൽ തിരച്ചിൽനടത്തി.20-നുതുടങ്ങുന്ന പ്രധാമന്ത്രിയുടെ സന്ദർശനത്തിൽ 3161 കോടി രൂപവരുന്ന 209 വികസനപദ്ധതികൾ ഉദ്ഘാടനംചെയ്യുകയും ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്യും. നുഴഞ്ഞുകയറ്റത്തിനായി നിർമിച്ചിരിക്കുന്ന തുരങ്കങ്ങൾ കണ്ടെത്താനാണ് ബി.എസ്.എഫും പോലീസും ചേർന്ന് അതിർത്തിജില്ലയായ സംപയിൽ പരിശോധനനടത്തിയത്. പരിശോധന രണ്ടുമണിക്കൂറിലധികം നീണ്ടു. നേരത്തേ ഇത്തരം തുരങ്കങ്ങളെപ്പറ്റി വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Continue Reading