മുംബൈ-അഹമ്മദാബാദ് റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസും ശതാബ്ദി ട്രെയിനുകളും ഇനി 160 കിലോമീറ്റർ വേഗതയിൽ
Kerala Kerala Mex Kerala mx National
1 min read
40

മുംബൈ-അഹമ്മദാബാദ് റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസും ശതാബ്ദി ട്രെയിനുകളും ഇനി 160 കിലോമീറ്റർ വേഗതയിൽ

February 18, 2024
0

മുംബൈ-അഹമ്മദാബാദ് റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസും ശതാബ്ദി ട്രെയിനുകളും ഇനി 160 കിലോമീറ്റർ വേഗതയിൽ. മാർച്ച് മുതൽ ട്രെയിനുകളുടെ വേഗത ഉയർത്തും. ഇതിനോടനുബന്ധിച്ച് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വരികയാണെന്ന് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. വേഗതയിൽ വർദ്ധനവുണ്ടായാൽ രണ്ട് നഗരങ്ങൾ തമ്മിലുള്ള ദൂരത്തിൽ 30 മിനിറ്റ് വരെ കുറവുണ്ടാകും. നിലവിൽ നവീകരണപ്രവർത്തനങ്ങളോടനുബന്ധിച്ച് 264 പാലങ്ങൾ ബലപ്പെടുത്തുന്ന ജോലി പൂർത്തിയാക്കി. മിഷൻ റാഫ്തറിന്റെ ഭാഗമായാണ് ട്രെയിനുകളുടെ വേഗത ഉയർത്താനാവശ്യമായ നടപടികൾ റെയിൽവേ ക്രമീകരിക്കുന്നത്.

Continue Reading
2047-ഓടെ ഭാരതം വികസിത രാജ്യമാകും: അമിത് ഷാ
Kerala Kerala Mex Kerala mx National
1 min read
40

2047-ഓടെ ഭാരതം വികസിത രാജ്യമാകും: അമിത് ഷാ

February 18, 2024
0

പുതു തലമുറയ്‌ക്ക് ആത്മ വിശ്വാസം നൽകുന്ന സേവനങ്ങൾ കാഴ്ചവച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ശ്രേഷ്ഠ ഭാരതത്തെ കുറിച്ച് സ്വപ്‌നം കാണാൻ പൗരന്മാർക്ക് ധൈര്യം നൽകിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത ചുവടു വയ്പ്പുകൾ ഈ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനുള്ളതിലേക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ആസ്ഥാനത്ത് നടന്ന കൺവെൻഷൻ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ” പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റ നാൾ മുതൽ രാജ്യത്തിന്റെ വികസനത്തിനായാണ് പ്രവർത്തിച്ചത്. ഇന്ത്യയിലെ ഓരോ പൗരന്മാർക്കും ശ്രേഷ്ഠ

Continue Reading
ആന്ധ്രാപ്രദേശിൽ പക്ഷിപ്പനി പടരുന്നു
Kerala Kerala Mex Kerala mx National
0 min read
38

ആന്ധ്രാപ്രദേശിൽ പക്ഷിപ്പനി പടരുന്നു

February 18, 2024
0

ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ പക്ഷിപ്പനി പടരുന്നു. ഈ മാസം ഏഴ് മുതലാണ് പക്ഷികൾക്ക് രോ​ഗം ബാധിക്കാൻ തുടങ്ങിയത്. പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ കോഴി ഫാമു‌‌കൾക്ക് നെല്ലൂർ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തി. മൂന്ന് മാസത്തേക്ക് കോഴിയിറച്ചി വിൽപ്പന നിർത്തിവെക്കാൻ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. രണ്ടാഴ്ചത്തേക്ക് കോഴികളെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. തിരുപ്പതിയിൽ നിന്നെത്തിയ പക്ഷികളിൽ നിന്നാണ് കോഴികൾക്ക് വൈറസ് ബാധയുണ്ടായതെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Continue Reading
ഛത്തിസ്​ഗഡിൽ മാവോയിസ്റ് ഭീകരാക്രമണത്തിൽ സായുധ സേനാം​ഗം വീരമൃത്യു വരിച്ചു
Kerala Kerala Mex Kerala mx National
0 min read
47

ഛത്തിസ്​ഗഡിൽ മാവോയിസ്റ് ഭീകരാക്രമണത്തിൽ സായുധ സേനാം​ഗം വീരമൃത്യു വരിച്ചു

February 18, 2024
0

ഛത്തിസ്​ഗഡിൽ ഭീകരാക്രമണത്തിൽ സായുധ സേനാം​ഗം വീരമൃത്യു വരിച്ചു. ഛത്തിസ്​ഗഡിലെ ബിജാപൂരിലാണ് കമ്യൂണിസ്റ്റ് ഭീകരാക്രമണം നടന്നത്. സിഎഎഫ് ടീമിനെ നയിച്ചിരുന്ന കമാൻഡർ തിജൗ റാം ഭുര്യയാണ് വീരമൃത്യു വരിച്ചത്. രാവിലെ 9.30നായിരുന്നു ആക്രമണം. ബിജാപൂരിലെ മാർക്കറ്റിൽ സായുധ സേനാം​ഗങ്ങളുടെ പട്രോളിംഗിനിടെയാണ് ഉദ്യോ​ഗസ്ഥരെ കമ്യൂണിസ്റ്റ് ഭീകരർ ആക്രമിച്ചത്. ഗ്രാമത്തിലെ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് സിഎഎഫ് സംഘം പട്രോളിം​ഗ് നടത്തിയിരുന്നു. പരിശോധനക്കിടെ മാരകായുധങ്ങളുമായെത്തിയ ഭീകരർ ഉദ്യോ​ഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ​പ്രദേശത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Continue Reading
ഉത്തർപ്രദേശിനെ ഒരു ട്രില്യൺ സമ്പദ്‌വ്യവസ്ഥയിലേക്ക് വൈകാതെ എത്തിക്കുമെന്ന് പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National
1 min read
69

ഉത്തർപ്രദേശിനെ ഒരു ട്രില്യൺ സമ്പദ്‌വ്യവസ്ഥയിലേക്ക് വൈകാതെ എത്തിക്കുമെന്ന് പ്രധാനമന്ത്രി

February 18, 2024
0

ഉത്തർപ്രദേശിനെ ഒരു ട്രില്യൺ സമ്പദ്‌വ്യവസ്ഥയിലേക്ക് വൈകാതെ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി ഉത്തർപ്രദേശിൽ 14,000 പദ്ധതികൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ലക്‌നൗവിലെ ഇന്ദിരഗാന്ധി പ്രതിഷ്ഠാനിൽ 10 ലക്ഷം കോടി ചെലവഴിച്ചുള്ള പദ്ധതികൾക്ക് തറക്കല്ലിടുകയായിരുന്നു അദ്ദേഹം. ”അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം ലക്‌നൗവിലേക്ക് ഒഴുകി എത്തുന്ന വിനോദ സഞ്ചാരികളുടെ നിരക്ക് വളരെ കൂടുതലാണ്. ഉത്തർപ്രദേശ് സാമ്പത്തിക ഹബ്ബായി മാറികൊണ്ടിരിക്കുകയാണ്. പുതുതായി തുടങ്ങുന്ന പദ്ധതികൾ സംസ്ഥാനത്ത് ഏകദേശം 34 ലക്ഷം

Continue Reading
വിവാഹ ചടങ്ങിനിടെ തേനീച്ച ആക്രമണം; നിരവധി പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx National
0 min read
41

വിവാഹ ചടങ്ങിനിടെ തേനീച്ച ആക്രമണം; നിരവധി പേർക്ക് പരിക്ക്

February 18, 2024
0

വിവാഹ ചടങ്ങിനിടെ തേനീച്ച ആക്രമണം. മദ്ധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. വിവാഹം നടന്ന കസ്തൂരി ഗാർഡൻ ഹോട്ടലിന്റെ മേൽകൂരയിലുള്ള തേനീച്ച കൂട്ടിൽ നിന്നാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ചിലർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക അധികാരികളും അത്യാഹിത ആരോ​ഗ്യ വിഭാ​ഗവും സ്ഥലത്തെത്തി പ്രാഥമിക ചികിത്സ ആരംഭിച്ചു. പരിക്കേറ്റവർക്ക് അടിയന്തര ശുശ്രൂഷ നൽകാൻ മെഡിക്കൽ സംഘങ്ങളും പ്രദേശത്തെത്തി. ഗുരുതരമായി പരിക്കേറ്റ വ്യക്തികളെ ഉടൻ തന്നെ കൂടുതൽ ചികിത്സയ്‌ക്കായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

Continue Reading
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ മേൽപ്പാലം  ഫെബ്രുവരി 20 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Kerala Kerala Mex Kerala mx National
0 min read
33

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ മേൽപ്പാലം ഫെബ്രുവരി 20 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

February 18, 2024
0

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ മേൽപ്പാലം കശ്മീരിൽ ഫെബ്രുവരി 20 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും . ഇതോടൊപ്പം 3161 കോടി രൂപയിലധികം ചെലവ് വരുന്ന 209 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. ഗന്ദർബാൽ, കുപ്‌വാര ജില്ലകളിൽ കുടിയിറക്കപ്പെട്ട കശ്മീരി ഹിന്ദുക്കൾക്കായി നിർമിച്ച 244 ഫ്ലാറ്റുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം താഴ്‌വരയിൽ തന്നെ ഒമ്പതിടങ്ങളിലായി 2816 ഫ്‌ളാറ്റുകൾ നിർമിക്കുന്നതിനുള്ള തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. പ്രധാനമന്ത്രി

Continue Reading
‘ആരോഗ്യ ഡോക്ടർ ഓൺ വീൽ’ പദ്ധതി കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും
Kerala Kerala Mex Kerala mx National
1 min read
31

‘ആരോഗ്യ ഡോക്ടർ ഓൺ വീൽ’ പദ്ധതി കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും

February 18, 2024
0

കേന്ദ്രസർക്കാർ നടപ്പാക്കുന്ന ‘ആരോഗ്യ ഡോക്ടർ ഓൺ വീൽ’ പദ്ധതി കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും.ഉധംപുർ-കത്വാ മേഖലയിൽ കേന്ദ്ര ആരോഗ്യ, ശാസ്ത്ര സാങ്കേതിക മന്ത്രാലയങ്ങൾ സംയുക്തമായി നടപ്പാക്കിയ പദ്ധതിയിൽ 13,000 പേർ ഗുണഭോക്താക്കളായ പശ്ചാത്തലത്തിലാണ് പദ്ധതി വ്യാപിപ്പിക്കുന്നതെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പുമന്ത്രി ഡോ. ജിതേന്ദ്ര സിങ് അറിയിച്ചു. ഗതാഗതസൗകര്യം മോശമായ ഗ്രാമീണമേഖലയിൽ ആതുരസേവനത്തിന് സജ്ജമാക്കിയ സൗജന്യ മൊബൈൽ ടെലിമെഡിസിൻ ക്ലിനിക് പദ്ധതിയാണ് ‘ആരോഗ്യ ഡോക്ടർ ഓൺ വീൽ.’ ഇതിൽ മൊബൈൽക്ലിനിക്കിലൂടെ രോഗികൾക്ക്

Continue Reading
Kerala Kerala Mex Kerala mx Loksabha election 2024
0 min read
47

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഗുലാം നബി

February 18, 2024
0

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് മുൻ നേതാവും ഡെമോക്രാറ്റിക് പ്രോഗസീവ് ആസാദ് പാർട്ടി (ഡി.പി.എ.പി.) അധ്യക്ഷനുമായ ഗുലാംനബി ആസാദ്. മത്സരിക്കാനില്ലെന്നും തന്റെ പാർട്ടിസ്ഥാനാർഥികൾക്കായി പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടയ്ക്കിടെയുണ്ടാകുന്ന ഭീകരവാദ ആക്രമണങ്ങളെ ഭയന്ന് ജനങ്ങൾ സംസ്ഥാനം വിട്ടുപോകരുതെന്നും സ്ഥിതിഗതികൾ മെച്ചപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭയമില്ലാതെ വരുന്ന തിരഞ്ഞെടുപ്പിനു തയ്യാറെടുക്കാനും ഗുലാംനബി ജനങ്ങളോട് ആവശ്യപ്പെട്ടു.

Continue Reading
ചെന്നൈയിൽ തീവണ്ടി പാളംതെറ്റി; ആളപായമില്ല
Kerala Kerala Mex Kerala mx National
1 min read
37

ചെന്നൈയിൽ തീവണ്ടി പാളംതെറ്റി; ആളപായമില്ല

February 18, 2024
0

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് യാർഡിലേക്ക് പോകുകയായിരുന്ന തീവണ്ടി പാളംതെറ്റി. ആളപായമില്ല. ശനിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു സംഭവം. ജോലാർപ്പേട്ടയിൽനിന്ന് ചെന്നൈ സെൻട്രൽ സ്റ്റേഷനിലെത്തിയ ഏലഗിരി എക്സ്‌പ്രസിന്റെ എൻജിന്റെ മൂന്നുചക്രങ്ങളാണ് പാളംതെറ്റിയത്. രണ്ടു മണിക്കൂർ സമയമെടുത്താണ് എൻജിൻ വീണ്ടും പാളത്തിൽ കയറ്റിയത്. സംഭവത്തെത്തുടർന്ന് ചെന്നൈ സെൻട്രലിൽനിന്ന് വിവിധ ഭാഗങ്ങളിലേക്കുള്ള തീവണ്ടികൾ രണ്ടുമണിക്കൂറോളം വൈകി. കേരളത്തിലേക്കുള്ള ചെന്നൈ സെൻട്രൽ-മംഗളൂരു വെസ്റ്റ്‌കോസ്റ്റ് എക്‌സ്‌പ്രസ്, ചെന്നൈ സെൻട്രൽ-മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ് എന്നീ തീവണ്ടികൾ

Continue Reading