Your Image Description Your Image Description

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 66,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 66,480 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.വ്യാഴാഴ്ചത്തെ 68,480 രൂപ എന്ന റെക്കോഡ് വിലയിൽ നിന്നാണ് തുടർച്ചയായ മൂന്ന് ദിവസം കൊണ്ട് 2200 രൂപ കുറഞ്ഞത്. ഏപ്രിൽ നാലിന് 67,200 രൂപയായിരുന്നു വില.

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികാര തീരുവ ചുമത്തൽ, വ്യാപാര യുദ്ധത്തിലേക്കും ആഗോളസാമ്പത്തികമാന്ദ്യത്തിലേക്കും നയിക്കുമെന്ന ആശങ്ക ലോക വിപളികളെ ഉലക്കുന്നതാണ് സ്വർണവിലയിലും സ്വാധീനിക്കുന്നത്. ട്രംപിന്‍റെ തീരുവയുദ്ധത്തിന് പിന്നാലെ ആഗോള വിപണികൾ വൻ ഇടിവാണ് ഇന്ന് നേരിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *