Your Image Description Your Image Description

2028ലെ ഭിന്നശേഷി ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഖത്തർ. ബർലിനിൽ നടന്ന ഉച്ചകോടിയുടെ സമാപന സെഷനിൽ പങ്കെടുത്തുകൊണ്ടാണ് സാമൂഹിക വികസന, കുടുംബ മന്ത്രി ബുഥൈന ബിൻത് അലി അൽ ജബർ അൽ നുഐമി ഖത്തറിന്റെ സന്നദ്ധത വ്യക്തമാക്കിയത്.

മഹത്തായ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും, ഉച്ചകോടി സംഘടിപ്പിക്കാൻ മുന്നോട്ടുവന്ന ജർമനിയുടെയും ജോർഡന്റെയും ശ്രമങ്ങളെ പ്രശംസിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ബെർലിൻ-അമ്മാൻ പ്രഖ്യാപനം പ്രതീക്ഷിത ഫലങ്ങൾ കൈവരിക്കാനുള്ള സുപ്രധാന തുടക്കമാണെന്നും ഭിന്നശേഷിക്കാരുടെ ജീവിതത്തിൽ മാറ്റം സൃഷ്ടിക്കുന്നതിന് സംവാദങ്ങൾക്കും പങ്കാളിത്തത്തിനും സഹകരണം ശക്തമാക്കുന്നതിനുമുള്ള ഒരു വേദിയായി വരാനിരിക്കുന്ന ഉച്ചകോടി തുടരുമെന്നും ബുഥൈന ബിൻത് അലി അൽ നുഐമി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *