Your Image Description Your Image Description

ട്രംപിന്‍റെ താരിഫ് യുദ്ധത്തിൽ ഇടിഞ്ഞ് ലോക വിപണികൾ. ഇന്ത്യൻ ഓഹരി വിപണിയിൽ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് തുടക്കത്തിൽ 4000ലേറെ പോയിന്‍റ് (5.3 ശതമാനം) ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 1150 പോയിന്‍റും (5 ശതമാനം) ഇടിഞ്ഞു. ബി.എസ്.ഇ മിഡ്കാപ്, സ്മാൾകാപ് സൂചികകളിൽ 10 ശതമാനത്തോളമാണ് ഇടിവ് രേഖപ്പെടുത്തിയത്.

75,364ൽ കഴിഞ്ഞ ദിവസം ക്ലോസ് ചെയ്ത സെൻസെക്സ് ഇന്ന് 71,449ലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് 73,149 വരെ നേരിയ ഉയർച്ചയുണ്ടായെങ്കിലും വീണ്ടും താഴേക്കാണ് ചലനം.ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക പകരച്ചുങ്കം ഏര്‍പ്പെടുത്തിയ നടപടിയ്ക്ക് പിന്നാലെ ഇന്ന് ഏഷ്യന്‍ വിപണി കനത്ത ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. ഇതിന്റെ അലയൊലിയാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *