Your Image Description Your Image Description

ഈദ് അവധി ദിനങ്ങളിൽ പൊതുസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുൻകരുതലുകളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഭാഗമായി മന്ത്രാലയത്തിന് കീഴിലെ വിവിധ സുരക്ഷാ, സേവന വകുപ്പുകളുടെ സാങ്കേതിക ഏകോപന യോഗം നാഷനൽ കമാൻഡ് സെന്ററിൽ നടന്നു.

സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രാജ്യത്തുടനീളം റെസ്‌ക്യൂ പൊലീസ് (അൽ ഫസ) പട്രോളിങ്ങിന്റെ എണ്ണം വർധിപ്പിക്കും. പൊതുസമാധാനത്തിന് ഭംഗം വരുത്തുന്ന അപകടങ്ങളോ നിയമലംഘനങ്ങളോ തടയുന്നതിനാണ് അൽ ഫസ പട്രോളിങ് ശക്തമാക്കുന്നത്. പാർക്കുകൾ, മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്ക് സമീപം പ്രത്യേക പട്രോളിങ് സംവിധാനം ഏർപ്പെടുത്തും. ഈദ് നമസ്ക്കാരം നടക്കുന്ന പള്ളികളിലും ഈദ് ഗാഹുകളിലും സുരക്ഷ നിലനിർത്തുന്നതിനും സഹായം നൽകുന്നതിനുമായി വിവിധ പ്രദേശങ്ങളിൽ പട്രോളിങ് സ്ഥാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *