Your Image Description Your Image Description

മലപ്പുറം : വിശ്വാസികള്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. തെറ്റ് ചെയ്യാതെ നല്ലത് മാത്രം ചെയ്തതിന്റെ ആഘോഷമാണ് ചെറിയ പെരുന്നാളെന്ന് അദ്ദേഹം പറഞ്ഞു.

കാന്തപുരതിന്റെ വാക്കുകൾ…..

വ്രതാനുഷ്ഠാനത്തിനൊടുവില്‍ ദൈവത്തോട് നന്ദി പറയേണ്ട ദിനമാണിന്ന്. പെരുന്നാള്‍ ദിനത്തില്‍ എല്ലാവരും മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുക്കണം. ലഹരി ഉപയോഗിക്കരുതെന്ന പ്രവാചക വചനം എല്ലാവരും ഓര്‍മിക്കണം.

പെരുന്നാള്‍ നല്ല ഭക്ഷണം കഴിച്ചും പുതുവസ്ത്രം ധരിച്ചും തൃപ്തിപ്പെടാനുള്ള ഒരു ദിവസമല്ല. ദൈവത്തോടുള്ള നന്ദിയറിയിക്കേണ്ട ദിവസമാണ് ഇന്ന്. മനുഷ്യ ഹൃദയങ്ങളെ ലഹരി നശിപ്പിക്കുകയാണ്. രാജ്യം എങ്ങോട്ട് പോകുന്നുവെന്ന് മനസിലാകുന്നില്ല. മയക്കുമരുന്ന് ഉപയോഗിക്കുക വഴി മനുഷ്യന്റെ ബുദ്ധി കറുത്തുപോകുന്നു. ഇത് അക്രമങ്ങളിലേക്ക് നയിക്കുന്നു. എല്ലാ മാതാപിതാക്കളും എല്ലാ അധ്യാപകരും സകല ജനങ്ങളും മദ്യത്തിനും മയക്കുമരുന്നിനുമെതിരായി പ്രവര്‍ത്തിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും വേണം. മയക്കുമരുന്നിനെതിരായ ഏത് നീക്കങ്ങളോടും ജനങ്ങള്‍ സഹകരിക്കണണം.

 

Leave a Reply

Your email address will not be published. Required fields are marked *