Your Image Description Your Image Description

അഭിലാഷം സിനിമയിലെ ഹൃദയം മിടിപ്പിക്കുന്ന സംഗീതം ഇതിനകം സംഗീത പ്രേമികളുടെ മനസ് കീഴടക്കിയിരിക്കുകയാണ്. ഇപ്പോൾ, ചിത്രത്തിലെ ‘തട്ടത്തിൽ’ എന്ന ഗാനം സ്പോട്ടിഫൈ ഇന്ത്യയുടെ ടോപ്പ് 50 വൈറൽ സോങ് ലിസ്റ്റിൽ 20-ാം സ്ഥാനം പിടിച്ചിരിക്കുന്നു. ഇത്രയും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന മലയാളം ഗാനങ്ങളിൽ ഒന്നു കൂടിയാണ് ഇത്.

ശ്രീഹരി കെ നായർ സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനത്തിന് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകരണമാണുള്ളത്. സൈജു കുറുപ്പ്, തൻവി റാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ പ്രണയകഥ മാർച്ച് 29ന് തിയറ്ററുകളിലെത്തും. റിലീസിന് മുമ്പ് ഗാനത്തിന് ലഭിച്ച ഈ വലിയ പ്രചാരം സിനിമയുടെ പ്രേക്ഷക പിന്തുണ ശക്തിപ്പെടുത്തും എന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *