Your Image Description Your Image Description

തിരുവനന്തപുരം : ഈദുൽ ഫിത്തർ പ്രമാണിച്ച് ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേകർ ലോകമെമ്പാടും ഉള്ള കേരളീയർക്ക് ആശംസകൾ നേർന്നു.

‘എന്റെ ഹാർദമായ ഈദുൽ ഫിത്തർ ആശംസകൾ’. ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ഉദാരതയുടെയും മഹിമയെ വാഴ്ത്തുന്ന ആഘോഷമാണ് ഈദുൽ ഫിത്തർ. കൂടുതൽ സന്തോഷകരവും ദാരിദ്ര്യമുക്തവുമായ ലോകം ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന സന്ദേശമാണ് റംസാൻ വ്രതം നൽകുന്നത്. കനിവും സാഹോദര്യവും ഈദ് ആഘോഷത്തിൽ മാത്രമല്ല ജീവിതത്തിൽ എന്നും നമുക്ക് മാർഗദീപമാകട്ടെ ഗവർണർ ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *