Your Image Description Your Image Description

അബുദാബിയുടെ കൂടുതൽ മേഖലകളിലേക്ക് ഡ്രൈവറില്ലാ വാഹനങ്ങൾ വ്യാപിപ്പിക്കുന്നു.ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററിന്റെ (അബുദാബി മൊബിലിറ്റി) നേതൃത്വത്തിൽ യാസ്, സാദിയാത്ത് ദ്വീപുകളിലായി 30,000 ട്രിപ്പുകൾ വിജയകരമായി പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് കൂടുതൽ സ്ഥലങ്ങളിലേക്കു സേവനം വ്യാപിപ്പിക്കുന്നത്.

നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച്ച് സ്മാർട്ട് ഗതാഗത മേഖല വികസിപ്പിക്കുകയാണ് ലക്ഷ്യം. നഗരത്തിൽ സ്വയംഭരണ ടാക്സികൾ പ്രവർത്തിപ്പിക്കാൻ സ്പേസ് 42, ഊബർ കമ്പനികളുമായും ധാരണയായെന്ന് അബുദാബി മൊബിലിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ ഡോ.അബ്ദുല്ല അൽ ഗാഫ്‌ലി പറഞ്ഞു. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സേവനം. സുസ്ഥിരവും നൂതനവുമായ ഗതാഗത മേഖലയ്ക്കുള്ള അബുദാബിയുടെ കാഴ്ചപ്പാടുമായി യോജിച്ച് സുരക്ഷിത പ്രവർത്തനം ഉറപ്പാക്കും.

Leave a Reply

Your email address will not be published. Required fields are marked *