ഭാര്യാ മാതാവിനെ കൊലപ്പെടുത്തിയ കേസ്;കുവൈത്തിൽ സ്വദേശി  പൗരന്റെ വധശിക്ഷ ശരിവച്ച് മേൽക്കോടതി
Kerala Kerala Mex Kerala mx Pravasi Top News
1 min read
24

ഭാര്യാ മാതാവിനെ കൊലപ്പെടുത്തിയ കേസ്;കുവൈത്തിൽ സ്വദേശി പൗരന്റെ വധശിക്ഷ ശരിവച്ച് മേൽക്കോടതി

April 10, 2025
0

കുവൈത്തിൽ ഭാര്യാ മാതാവിനെ വെടിവെച്ചുകൊന്ന കേസില്‍ നാല്‍പതുകാരനായ കുവൈത്ത് സ്വദേശിയ്ക്ക് അപ്പീൽ കോടതി വിധിച്ച വധശിക്ഷ ശരിവച്ച് കാസേഷന്‍ കോടതി.വഫ്രയിലെ വീട്ടിൽ വച്ച് പ്രതി ഭാര്യയുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. മകളെ രക്ഷിക്കാൻ ശ്രമിക്കവെയാണ് ഭാര്യാ മാതാവ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സ്ഥിരമായി ഉപദ്രവിക്കുന്നത് കൊണ്ടും തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലായിരുന്നതിനാലും വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചത് പ്രതിയെ പ്രകോപനപ്പെടുത്തിയെന്നും ഇതേ തുടർന്ന് തന്നെ കൊല്ലാൻ ലക്ഷ്യമിട്ടാണ് പ്രതിയെത്തിയതെന്നുമാണ് ഭാര്യ കോടതിയിൽ മൊഴി

Continue Reading
ഓഫിസ് കെട്ടിടങ്ങളിൽ  സൗരോർജ പദ്ധതി നടപ്പാക്കി ദുബായ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
27

ഓഫിസ് കെട്ടിടങ്ങളിൽ സൗരോർജ പദ്ധതി നടപ്പാക്കി ദുബായ്

April 10, 2025
0

ഓഫിസ് കെട്ടിടങ്ങളിലും അനുബന്ധ മേഖലയിലും സൗരോർജ പദ്ധതി നടപ്പാക്കി ദുബായ് ആർടിഎ. 22 കെട്ടിടങ്ങളിലാണ് സോളർ പാനലുകൾ സ്ഥാപിച്ചത്. ഇതുവഴി പ്രതിവർഷം 3.2 കോടി കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആർടിഎ ഡയറക്ടർ ഷെയ്ഖ അഹമ്മദ് അൽ ഷായ്ഖ് പറഞ്ഞു. 2050 ആകുമ്പോഴേക്കും അന്തരീക്ഷ മലിനീകരണം പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിടുന്ന കർമ പദ്ധതിക്കു സഹായകരമാണ് സൗരോർജ ഉൽപാദനമെന്നും ഷെയ്ഖ അഹമ്മദ് പറഞ്ഞു. അൽഖൂസ്, അൽ ഖവനീജ്, അൽ റൊവായാ ബസ്

Continue Reading
അനധികൃത ടാക്സി സർവീസ് നടത്തുന്നവർക്ക് എതിരെ നടപടി കടുപ്പിച്ച് ദുബായ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
27

അനധികൃത ടാക്സി സർവീസ് നടത്തുന്നവർക്ക് എതിരെ നടപടി കടുപ്പിച്ച് ദുബായ്

April 10, 2025
0

അനധികൃത ടാക്സി സർവീസ് നടത്തുന്നവർക്ക് എതിരെ നടപടി കടുപ്പിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). 2024ൽ നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച് സമാന്തര ടാക്സി സേവനം നടത്തിയ 225 വാഹനങ്ങൾ പിടിച്ചെടുത്തു. ദുബായ് എയർപോർട്ട് കേന്ദ്രീകരിച്ച് അനധികൃത ടാക്സി സേവനം നടത്തിയ 90 വാഹനങ്ങൾ കണ്ടുകെട്ടി. ജബൽഅലിയിൽ നിന്ന് 49 വാഹനങ്ങളും ശേഷിച്ചവ വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് പിടികൂടിയത്. ദുബായ് പൊലീസ്, എയർപോർട്ട് സെക്യൂരിറ്റി ആൻഡ് എമിറേറ്റ്സ്

Continue Reading
കുവൈത്തിൽ വാഹനങ്ങള്‍ മോഷ്ടിച്ച് പാര്‍ട്‌സുകളാക്കി വില്‍ക്കുന്ന ആറംഗ സംഘം  പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
30

കുവൈത്തിൽ വാഹനങ്ങള്‍ മോഷ്ടിച്ച് പാര്‍ട്‌സുകളാക്കി വില്‍ക്കുന്ന ആറംഗ സംഘം പിടിയിൽ

April 10, 2025
0

കുവൈത്തിൽ വിവിധ പ്രദേശങ്ങളില്‍ നിന്ന് നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച് പാര്‍ട്‌സുകളാക്കി വില്‍ക്കുന്ന ആറംഗ സംഘത്തെ പിടികൂടി. ഈജിപ്ഷ്യന്‍ സ്വദേശികളായ ക്രിമിനല്‍ സംഘത്തെയാണ് അഹമ്മദി കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.ക്രിമിനല്‍ സംഘത്തെ കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അതിവിദഗ്ധമായി അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ രാത്രികാലത്തായിരുന്നു വാഹനം മോഷണം നടത്തിയിരുന്നത്. തുറസായ സ്ഥലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ ‘പൊക്കി’ ഇവരുടെ വാഹനത്തില്‍ കടത്തും. തുടര്‍ന്ന് സാല്‍മി പ്രദേശത്ത് മോഷ്ടാക്കളുടെ

Continue Reading
ഒമാനിൽ വിവിധ ഗവര്‍ണറേറ്റുകളിൽ  വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യത
Kerala Kerala Mex Kerala mx Pravasi Top News
1 min read
31

ഒമാനിൽ വിവിധ ഗവര്‍ണറേറ്റുകളിൽ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യത

April 10, 2025
0

ഒമാനിൽ വിവിധ ഗവര്‍ണറേറ്റുകളിൽ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യത.പ്രത്യേകിച്ച് വടക്കന്‍ ഗവര്‍ണറേറ്റുകളിലുടനീളമുള്ള മരുഭൂമികളിലും തുറന്ന പ്രദേശങ്ങളിലും പൊടി ഉയരാന്‍ സാധ്യതയുണ്ട്. മണല്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ക്കും താമസക്കാര്‍ക്കും ദൃശ്യപരതയില്‍ ഗണ്യമായ കുറവുണ്ടാക്കും. മുസന്ദം ഗവര്‍ണറേറ്റിന്റെ തീരങ്ങളില്‍ കടല്‍ തിരമാലകള്‍ ഉയരുന്നതിന് കാറ്റ് കാരണമാകും. തിരമാലകള്‍ 2.5 മീറ്റര്‍ വരെ ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Continue Reading
‘അൾട്രാ ലോ കോസ്റ്റ് ‘ വിമാന സർവീസിന് തയാറെടുത്ത് എയർ കേരള
Kerala Kerala Mex Kerala mx Pravasi Top News Uncategorized
1 min read
25

‘അൾട്രാ ലോ കോസ്റ്റ് ‘ വിമാന സർവീസിന് തയാറെടുത്ത് എയർ കേരള

April 10, 2025
0

‘അൾട്രാ ലോ കോസ്റ്റ് ‘ വിമാന സർവീസിന് തയാറെടുത്ത് എയർ കേരള.കേരളത്തിൽ നിന്ന് ആദ്യ വിമാന സർവീസ് ആരംഭിക്കാൻ തയാറെടക്കുന്ന എയർ കേരളയുടെ കോർപറേറ്റ് ഓഫിസ് ഉദ്ഘാടനം 15ന് നടക്കും. ആലുവയിൽ നിർമാണം പൂർത്തിയായ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോർപറേറ്റ് ഓഫിസിന്റെ ഉദ്ഘാടനം 15ന് വൈകിട്ട് 5.30ന് വ്യവസായ മന്ത്രി പി. രാജീവ് നിർവഹിക്കും. എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, ഹാരിസ് ബീരാൻ, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം.

Continue Reading
സൗദി അറേബ്യയിലെ ജനങ്ങളുടെ ആയുർദൈർഘ്യം 78.8 വയസ്സെന്ന് ആരോഗ്യ മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi Top News
1 min read
30

സൗദി അറേബ്യയിലെ ജനങ്ങളുടെ ആയുർദൈർഘ്യം 78.8 വയസ്സെന്ന് ആരോഗ്യ മന്ത്രാലയം

April 10, 2025
0

സൗദി അറേബ്യയിലെ ജനങ്ങളുടെ ശരാശരി ആയുർദൈർഘ്യം 78.8 വയസ്സെന്ന് ആരോഗ്യ മന്ത്രാലയം. ലോകാരോഗ്യ ദിനത്തിലാണ് രാജ്യത്തെ ജനങ്ങളുടെ ആയുർദൈർഘ്യത്തെക്കുറിച്ച് വിശദമാക്കിയത്. 2016 ൽ സൗദി അറേബ്യയിലെ ആയുർദൈർഘ്യം ശരാശരി 74 വയസ്സ് ആയിരുന്നുവെങ്കിൽ 2024-ൽ 78.8 വർഷമായി ഉയർന്നതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. ആരോഗ്യ സംരക്ഷണ നിലവാരം മെച്ചപ്പെടുത്താനും പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താനും സ്വീകരിച്ച നടപടികളുടെ പ്രതിഫലനമാണിതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. മികച്ച ആരോഗ്യവും ക്ഷേമവുമുള്ള ഊർജ്ജസ്വലമായ സമൂഹം സൃഷ്ടിക്കുക എന്ന

Continue Reading
അബുദാബിയിൽ വ്യാപക പൊതു ശുചീകരണ സംരംഭത്തിന് തുടക്കം
Kerala Kerala Mex Kerala mx Pravasi Top News
1 min read
25

അബുദാബിയിൽ വ്യാപക പൊതു ശുചീകരണ സംരംഭത്തിന് തുടക്കം

April 10, 2025
0

അബുദാബിയിൽ വ്യാപക പൊതു ശുചീകരണ സംരംഭത്തിന് തുടക്കമിട്ട് ഡിഎംടി.പരിസ്ഥിതി സുസ്ഥിരതയ്ക്കും ജീവിത നിലവാരത്തിനും മുൻഗണന നൽകുന്ന ആഗോള കേന്ദ്രമെന്ന പദവി നിലനിർത്താനുള്ള എമിറേറ്റിന്റെ വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമാണിത്.പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 600-ലേറെ പ്രത്യേക വാഹനങ്ങളും 2,800 ജീവനക്കാരുമാണ് ശുചീകരണം നടത്തുന്നത്. നഗരഹൃദയത്തിലെയും ഉൾപ്രദേശങ്ങളിലെയും റോഡുകൾ, സർക്കാർ കെട്ടിടങ്ങൾ,വിപണികൾ, പാലങ്ങൾ, തുരങ്കങ്ങൾ, ബീച്ചുകൾ, ദ്വീപുകൾ തുടങ്ങിയ അവശ്യ മേഖലകളിൽ ശുചീകരണത്തിനായി വാഹനങ്ങളെയും ജീവനക്കാരെയും വിന്യസിക്കും. പ്രത്യേക പരിപാടികൾക്കുള്ള പിന്തുണയും തുറസ്സായ സ്ഥലങ്ങളിൽ

Continue Reading
നഗരസൗന്ദര്യത്തിന് കോട്ടമുണ്ടാക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് അബുദാബി
Kerala Kerala Mex Kerala mx Pravasi Top News Uncategorized
0 min read
26

നഗരസൗന്ദര്യത്തിന് കോട്ടമുണ്ടാക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് അബുദാബി

April 10, 2025
0

നഗരസൗന്ദര്യത്തിന് കോട്ടമുണ്ടാക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് അബുദാബി മുനിസിപ്പാലിറ്റി.നിയമലംഘകർക്ക് 2000 ദിർഹം വരെ പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്. കെട്ടിടങ്ങളുടെ ദൃശ്യഭംഗിക്ക് കോട്ടം തട്ടുകയോ പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുകയോ ചെയ്യുന്ന തരത്തിൽ മേൽക്കൂരകളിലും ബാൽക്കണികളിലും സാധനങ്ങൾ സംഭരിക്കാൻ പാടില്ലെന്ന് നഗരസഭ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്ക് ആദ്യ തവണ 500 ദിർഹവും രണ്ടാം തവണ 1000 ദിർഹവുമാണ് പിഴ. മൂന്നാം തവണയും നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ ചുമത്തും.ബാൽക്കണിയിലും മേൽകൂരയിലും ഉപയോഗശൂന്യമായ വസ്തുക്കൾ സൂക്ഷിച്ചാൽ

Continue Reading
ലോകത്തെ  അതിസമ്പന്ന നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ദുബായ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
24

ലോകത്തെ അതിസമ്പന്ന നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ദുബായ്

April 10, 2025
0

ലോകത്തെ 20 അതിസമ്പന്ന നഗരങ്ങളുടെ പട്ടികയിൽ ദുബായ് ഇടംപിടിച്ചു. 20 ശതകോടീശ്വരന്മാർ ഉൾപ്പെടെയുള്ള 81,200 കോടീശ്വരന്മാരുടെ സാന്നിധ്യമാണ് പട്ടികയിൽ ഇടംനേടാൻ ദുബായിക്കു കരുത്തായത്. ന്യൂ വേൾഡ് വെൽത്തുമായി സഹകരിച്ച് ഹെൻലി ആൻഡ് പാർട്നേഴ്സ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സമ്പന്ന നഗരങ്ങളുടെ പട്ടികയിൽ 18-ാം സ്ഥാനത്താണ് ദുബായ്. മുൻപുണ്ടായിരുന്ന 21–ാം സ്ഥാനത്തുനിന്നാണ് ദുബായിയുടെ കുതിപ്പ്. സമ്പത്തിന്റെയും സമൃദ്ധിയുടെയും ഇടമെന്ന പദവി ഉറപ്പിക്കുന്ന ദുബായ്, അറബ് നഗരങ്ങളിൽ ഒന്നാമതുമാണ്.10 വർഷത്തിനിടെ, കോടീശ്വരന്മാരുടെ എണ്ണത്തിൽ

Continue Reading