അമേഠിയിൽ മത്സരിക്കാനുണ്ടോ?;രാഹുൽ ഗാന്ധിക്കെതിരെ  വെല്ലുവിളിയുമായി  സ്മൃതി ഇറാനി
Kerala Kerala Mex Kerala mx National
0 min read
51

അമേഠിയിൽ മത്സരിക്കാനുണ്ടോ?;രാഹുൽ ഗാന്ധിക്കെതിരെ വെല്ലുവിളിയുമായി സ്മൃതി ഇറാനി

February 19, 2024
0

രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും വെല്ലുവിളിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുൽ ഗാന്ധി വയനാട്ടിലല്ല, യു.പിയിലെ അമേഠിയിൽനിന്ന് മത്സരിക്കണമെന്നാണ് സ്മൃതി ഇറാനിയുടെ ആവശ്യം. 2019ൽ രാഹുൽ അമേഠിയെ ഉപേക്ഷിച്ചു. ഇപ്പോൾ രാഹുലിനെ അമേഠി കൈയൊഴിഞ്ഞു. ആത്മവിശ്വാസമുണ്ടെങ്കിൽ വീണ്ടും അമേഠിയിൽ മത്സരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഏറെക്കാലം കോൺഗ്രസിന്റെ സ്വന്തമായിരുന്ന അമേഠിയിൽ നിന്നാണ് 2019ൽ തിരഞ്ഞെടുപ്പിലാണ് രാഹുൽ പരാജയപ്പെടുന്നത്. 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി അന്നു വിജയിക്കുന്നത്. 80 ലോക്സഭാ സീറ്റുകളുള്ള യു.പിയിൽ

Continue Reading
ചണ്ഡീഗഢ്‌ മേയർ മനോജ് സോങ്കർ രാജിവെച്ചു
Kerala Kerala Mex Kerala mx National
1 min read
62

ചണ്ഡീഗഢ്‌ മേയർ മനോജ് സോങ്കർ രാജിവെച്ചു

February 19, 2024
0

വെച്ചു. തിരഞ്ഞെടുപ്പിനെതിരേ ആം ആദ്മി പാർട്ടി നൽകിയ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ഞായറാഴ്ച രാത്രി രാജിവെച്ചത്. ജനുവരി 30-ന് നടന്ന തിരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ മുന്നണിയെ പരാജയപ്പെടുത്തിയാണ് സോങ്കർ വിജയിച്ചത്. ബി.ജെ.പി.ക്കു 16 വോട്ടും എ.എ.പി.ക്ക് 12 വോട്ടുമാണ് കിട്ടിയത്. കോൺഗ്രസ്-ആം ആദ്മി പാർട്ടി സഖ്യത്തിന്റെ എട്ട് വോട്ടുകൾ അസാധുവാണെന്ന് വരണാധികാരി പ്രഖ്യാപിക്കുകയായിരുന്നു. പ്രിസൈഡിങ് ഓഫീസർ ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിക്കുന്ന വീഡിയോദൃശ്യങ്ങളും ഇതിനിടെ പുറത്തായി. തുടർന്നാണ് എ.എ.പി.യും കോൺഗ്രസും

Continue Reading
പോഷകഗുളികകളും സി.ഡി.എസ്.സി.ഒ.യുടെ പരിധിയിലേക്ക്
Kerala Kerala Mex Kerala mx National
0 min read
50

പോഷകഗുളികകളും സി.ഡി.എസ്.സി.ഒ.യുടെ പരിധിയിലേക്ക്

February 19, 2024
0

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ.) പരിധിയിലുള്ള പോഷകഗുളികകളെയും (ന്യൂട്രാസ്യൂട്ടിക്കൽസ്) സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ്‌ കൺട്രോൾ ഓർഗനൈസേഷനു (സി.ഡി.എസ്.സി.ഒ.) കീഴിൽ കൊണ്ടുവരുന്നത് പരിശോധിക്കാൻ പ്രത്യേക സമിതി രൂപവത്കരിച്ച് കേന്ദ്രസർക്കാർ. ആയുഷ് മന്ത്രാലയം സെക്രട്ടറി, ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയ സെക്രട്ടറി, ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് സെക്രട്ടറി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങൾ. ഭക്ഷ്യോത്പന്നങ്ങളിൽനിന്ന് തയ്യാറാക്കുന്ന പോഷകഗുളികളാണ് ന്യൂട്രാസ്യൂട്ടിക്കൽസ്. ഈ വിഭാഗത്തിലുള്ള

Continue Reading
ജഡ്‌ജിയുടെ ചേംബറിൽ ലൈംഗിക ചൂഷണത്തിനിരയായെന്ന ആരോപണവുമായി  യുവതി
Kerala Kerala Mex Kerala mx National
1 min read
55

ജഡ്‌ജിയുടെ ചേംബറിൽ ലൈംഗിക ചൂഷണത്തിനിരയായെന്ന ആരോപണവുമായി യുവതി

February 19, 2024
0

 ജഡ്‌ജിയുടെ ചേംബറിൽ ലൈംഗിക ചൂഷണത്തിനിരയായെന്ന ആരോപണവുമായി ബലാത്സംഗത്തെ അതിജീവിച്ച യുവതി. ത്രിപുരയിലെ കമാൽപുർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ ചേംബറിലാണ് സംഭവം. നേരത്തേ ബലാത്സംഗത്തിനിരയായ സംഭവത്തിൽ മൊഴി രേഖപ്പെടുത്താൻ ഈമാസം 16-നാണ് അതിജീവിത ജഡ്ജിയുടെ ചേംബറിലെത്തിയത്. മൊഴി നൽകുന്നതിനിടെ ജഡ്‌ജി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ തടവിയെന്നും പുറത്തേക്കോടിയ താൻ ഭർത്താവിനെയും അഭിഭാഷകരെയും അറിയിക്കുകയുമായിരുന്നെന്നും പരാതിയിൽ പറയുന്നു.

Continue Reading
കസ്റ്റംസ് അറസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച മാർഗരേഖ പുതുക്കി കേന്ദ്രം
Kerala Kerala Mex Kerala mx National
0 min read
56

കസ്റ്റംസ് അറസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച മാർഗരേഖ പുതുക്കി കേന്ദ്രം

February 19, 2024
0

കള്ളക്കടത്ത്, വാണിജ്യത്തട്ടിപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട അറസ്റ്റുകൾ കസ്റ്റംസ് ഓഫീസർമാർ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച മാർഗരേഖ പുതുക്കി. അറസ്റ്റുനടന്നാൽ 24 മണിക്കൂറിനകം കസ്റ്റംസ് സോണിലെ ചീഫ് കമ്മിഷണറോ ഡയറക്ടർ ജനറലോ റിപ്പോർട്ട് ഫയൽചെയ്യണമെന്ന് ഫീൽഡ് ഓഫീസർമാർക്കയച്ച നിർദേശത്തിൽ കേന്ദ്ര പരോക്ഷനികുതി, കസ്റ്റംസ് ബോർഡ് വ്യക്തമാക്കി. അറസ്റ്റിലായ വ്യക്തി ഏത് രാജ്യക്കാരനാണെന്നതും കുറ്റകൃത്യത്തിന്റെ വിശദാംശങ്ങളും റിപ്പോർട്ടിലുണ്ടാകണം. പിടിച്ചെടുത്ത സാധനങ്ങളുടെ അളവും വിപണിമൂല്യവും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.

Continue Reading
ഹൊസൂരിന് സമീപം കാട്ടാന ആക്രമണത്തിൽ രണ്ടുസ്ത്രീകൾ മരിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
53

ഹൊസൂരിന് സമീപം കാട്ടാന ആക്രമണത്തിൽ രണ്ടുസ്ത്രീകൾ മരിച്ചു

February 19, 2024
0

 കൃഷ്ണഗിരി ജില്ലയിൽ ഹൊസൂരിനുസമീപം രണ്ടിടത്തായി കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുസ്ത്രീകൾ മരിച്ചു. ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം.കൃഷ്ണഗിരിയിലെ തേൻകണിക്കോട്ടൈ അണ്ണിയാളം ഗ്രാമത്തിലെ അനന്തന്റെ ഭാര്യ വസന്തമ്മാൾ(33), താച്ചപ്പള്ളി ഗ്രാമത്തിലെ വെങ്കിടേഷിന്റെ ഭാര്യ അശ്വന്തമ്മ (45) എന്നിവരാണ് മരിച്ചത്. ജോലികഴിഞ്ഞ് വീട്ടിലേക്കുപോകുമ്പോഴാണ് ഇരുവരെയും കാട്ടാന ആക്രമിച്ചത്. കർണാടക വനാതിർത്തിയിൽനിന്ന് ഹൊഗനക്കൽ വഴി കൃഷ്ണഗിരിയിലെ ഗ്രാമത്തിലെത്തിയ ആനയാണ് സ്ത്രീകളെ കൊന്നതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ ഹൊസൂരിനുസമീപം ദേശീയപാത ഉപരോധിച്ചു.

Continue Reading
തമിഴ്‌നാട്ടിൽ പാർട്ടിപരിപാടികളിൽ തമിഴ് തായ് വാഴ്‌ത്ത്‌ നിർബന്ധമാക്കാൻ ഡി.എം.കെ
Kerala Kerala Mex Kerala mx National
0 min read
31

തമിഴ്‌നാട്ടിൽ പാർട്ടിപരിപാടികളിൽ തമിഴ് തായ് വാഴ്‌ത്ത്‌ നിർബന്ധമാക്കാൻ ഡി.എം.കെ

February 19, 2024
0

പാർട്ടി നടത്തുന്ന പരിപാടികൾ തമിഴ്നാടിന്റെ സംസ്ഥാനഗീതമായ തമിഴ് തായ് വാഴ്ത്ത് പാടി ആരംഭിക്കാൻ നടപടിയുമായി ഡി.എം.കെ.നിലവിൽ സർക്കാർപരിപാടികൾ തുടങ്ങുന്നത് തമിഴ് തായ് വാഴ്ത്തോടെയാണ്. ഇത് പാർട്ടിയോഗങ്ങൾക്കും ബാധകമാക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചത് ഡി.എം.കെ. യുവജനവിഭാഗം സെക്രട്ടറിയും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിനാണ്. നിർദേശം നടപ്പാക്കാൻ അണികളോട് ആവശ്യപ്പെടുകയുംചെയ്തു. ഗവർണർ ആർ.എൻ. രവിയുമായുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായുള്ള നിയമസഭാ സമ്മേളനം കഴിഞ്ഞദിവസം തുടങ്ങിയത് തമിഴ് തായ് വാഴ്ത്തോടെയായിരുന്നു. യോഗം അവസാനിച്ചപ്പോൾ

Continue Reading
രാജ്യത്ത്   വിമാന സർവീസുകൾ വൈകുന്നത് കൂടിവരുന്നു
Kerala Kerala Mex Kerala mx National
1 min read
46

രാജ്യത്ത് വിമാന സർവീസുകൾ വൈകുന്നത് കൂടിവരുന്നു

February 19, 2024
0

രാജ്യത്ത് വിവിധ കാരണങ്ങളാൽ വിമാന സർവീസുകൾ വൈകുന്നത് കൂടിവരുന്നു. 2023-ൽ 28.54 ശതമാനം സർവീസുകളും വൈകി. 2022-ൽ 18.15 ശതമാനവും 2021-ൽ 16.38 ശതമാനവുമാണ് വൈകിയത്. സാങ്കേതിക കാരണങ്ങളാൽ വിമാനങ്ങൾ റദ്ദാക്കുന്നതും കൂടിവരുകയാണെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പാർലമെന്റിൽ നൽകിയ കണക്കിൽ പറയുന്നു. കഴിഞ്ഞവർഷം 2,109 സർവീസുകൾ സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കി. 2022-ൽ 1174-ഉം 2021-ൽ 931-ഉം സർവീസുകളാണ് ഇക്കാരണത്താൽ റദ്ദാക്കിയത്. 2023-ൽ ആകെ വൈകിയത് 92,275 സർവീസുകളാണെങ്കിൽ

Continue Reading
ദേവഗൗഡ ആശുപത്രി വിട്ടു
Kerala Kerala Mex Kerala mx National
0 min read
39

ദേവഗൗഡ ആശുപത്രി വിട്ടു

February 19, 2024
0

ശ്വസനസംബന്ധമായ അസുഖത്തെത്തുടർന്ന് നാലുദിവസം ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ ഞായറാഴ്ച വൈകീട്ട് ആശുപത്രി വിട്ടു. ദേവഗൗഡ ആരോഗ്യവാനാണെന്ന് മണിപ്പാൽ ആശുപത്രിയിലെ എച്ച്.ഒ.ഡി. ഡോ. സത്യനാരായണ പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് ദേവഗൗഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ അണുബാധയുണ്ടായിരുന്നുവെന്നും ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും മരുമകൻ ഡോ. സി.എൻ. മഞ്ജുനാഥ് പറഞ്ഞു.

Continue Reading
ഛത്തീസ്ഗഢ് സായുധസേനാ കമാൻഡറെ മാവോവാദികൾ വെട്ടിക്കൊന്നു
Kerala Kerala Mex Kerala mx National
0 min read
37

ഛത്തീസ്ഗഢ് സായുധസേനാ കമാൻഡറെ മാവോവാദികൾ വെട്ടിക്കൊന്നു

February 19, 2024
0

 ഛത്തീസ്ഗഢ് സായുധസേനാ (സി.എ.എഫ്.) കമാൻഡറെ മാവോവാദികൾ വെട്ടിക്കൊന്നു. കമാൻഡർ ടിജാവു റാം ബുവാരിയയാണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ബിജാപുർ ജില്ലയിലെ കുത്രു പോലീസ് സ്റ്റേഷൻ പരിധിയിലെ ചന്തയിലാണ് സംഭവം. മാവോവാദിസാന്നിധ്യമുള്ള ഇവിടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന സി.എ.എഫ്. കമ്പനിയുടെ കമാൻഡറായിരുന്നു ടിജാവു. സംഘമായെത്തിയ മാവോവാദികൾ ടിജാവുവിനെ മഴു ഉപയോഗിച്ച് വെട്ടുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട അക്രമികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Continue Reading