Your Image Description Your Image Description

ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പി​ക്സ് ചാ​മ്പ്യ​ൻ നീ​ര​ജ് ചോ​പ്ര ഇത്തവണയും പങ്കെടുക്കും. ഡയമണ്ട് ലീഗ് പോരാട്ടങ്ങളിലെ മൂന്നാംവേദിയായ ദോഹയില്‍ മെയ് 16നാണ് കായിക താരങ്ങള്‍ മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും ഡയമണ്ട് ലീഗില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ആവേശം പകര്‍ന്ന താരം ഇത്തവണയും മത്സരിക്കുമെന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം സീ​സ​ണി​ലാ​ണ് നീ​ര​ജ് ദോ​ഹ​യി​ൽ മത്സരിക്കാനെത്തു​ന്ന​ത്. നീ​ര​ജി​ന്റെ പു​തി​യ സീസണിന് തു​ട​ക്കം കൂ​ടി​യാ​വും ഖ​ത്ത​റി​ലെ മത്സരം.

കഴിഞ്ഞ വർഷം ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗി​ൽ നേരിയ വ്യത്യാസത്തിലാണ് നീരജിന് സ്വര്‍ണം നഷ്ടമായത്. നീ​ര​ജ് വെ​ള്ളി​ നേ​ടി​യ​പ്പോൾ ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്റെ ജാ​കു​ബ് വാ​ഡ്ലെ​ഷിനായിരുന്നു സ്വ​ർ​ണം. 2023 ല്‍ നീരജ് സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ പാരിസ് ഒളിമ്പിക്സില്‍ സ്വർണം നഷ്ടമായ നീരജ് ലോകചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണം നിലനിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്. ലോക അ​ത്‍ല​റ്റി​ക്സ് ചാമ്പ്യന്‍ഷിപ്പ് ഈ വര്‍ഷം നടക്കുന്നതിനാല്‍ മികച്ച താരങ്ങളെല്ലാം ഖത്തറിലെത്തിയേക്കും. സീ​സ​ണി​ലെ ഡ​യ​മ​ണ്ട് ലീ​ഗി​ന്റെ മൂ​ന്നാ​മ​ത് മീ​റ്റാ​ണ് ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന​ത്. നാ​ല് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലാ​യി 15 ഇ​വ​ന്റു​ക​ളാ​ണ് ഡ​മ​യ​ണ്ട് ലീ​ഗി​നു​ള്ള​ത്. ഏ​പ്രി​ൽ 26ന് ​സി​യാ​മെ​നി​ൽ ആ​രം​ഭി​ച്ച് ആ​ഗ​സ്റ്റ് 27-28 ദി​വ​സ​ങ്ങ​ളി​ൽ സൂ​റി​ച്ചി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ലോ​ടെ​യാ​ണ് ഡ​യ​മ​ണ്ട് ലീ​ഗി​ന് അ​വ​സാ​നം കു​റി​ക്കു​ക.

Leave a Reply

Your email address will not be published. Required fields are marked *