Kerala Kerala Mex Kerala mx National
1 min read
73

ജമ്മുകശ്മീരിൽ 30,500 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി

February 19, 2024
0

ജമ്മുകശ്മീരിൽ 30,500 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാഭ്യാസം, റെയിൽവേ, വ്യോമയാനം, റോഡ് മേഖലകളിലുൾപ്പടെ വിവിധ വികസ പദ്ധതികൾക്കാണ് നാളെ(ഫെബ്രുവരി 20) ജമ്മുവിലെത്തുന്ന പ്രധാനമന്ത്രി തുടക്കമിടുന്നത്. ‘വിക്ഷിത് ഭാരത്, വിക്ഷിത് ജമ്മു’ പരിപാടിയുടെ ഭാഗമായി ജമ്മു കശ്മീരിൽ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട 1,500 ഓളം സർക്കാർ ജീവനക്കാർക്കുള്ള നിയമന കത്തുകളും അദ്ദേഹം വിതരണം ചെയ്യും. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി നരേന്ദ്രമോദി സംവദിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ)

Continue Reading
ഏത് ദുരന്തങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് ഇന്ന് ഭാരതത്തിനുണ്ടെന്ന്  അമിത് ഷാ
Kerala Kerala Mex Kerala mx National
1 min read
36

ഏത് ദുരന്തങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് ഇന്ന് ഭാരതത്തിനുണ്ടെന്ന് അമിത് ഷാ

February 19, 2024
0

ഏത് ദുരന്തങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് ഇന്ന് ഭാരതത്തിനുണ്ടെന്ന് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം ഭാരതത്തിന് ശക്തി പകർന്നുവെന്നും മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ വികസിപ്പിച്ചത് രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചെന്നും അമിത് ഷാ വ്യക്തമാക്കി. ‘പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ബഹുമുഖ ദുരന്ത നിവാരണ പദ്ധതി അവതരിപ്പിച്ചു. ഈ കാഴ്ചപ്പാടിന് കീഴിൽ, മോദി സർക്കാർ ദ്രുത പ്രതികരണ സേനയെ ശക്തമാക്കുകയും ജാഗ്രതയോടെയുള്ള മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ

Continue Reading
ജമ്മു കശ്മീരിലടക്കം പുതിയ ആറ് എയിംസുകൾ രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National
1 min read
47

ജമ്മു കശ്മീരിലടക്കം പുതിയ ആറ് എയിംസുകൾ രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി

February 19, 2024
0

ജമ്മു കശ്മീരിലടക്കം പുതിയ ആറ് എയിംസുകൾ രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീരിലെ സാംബയിലും ഉത്തർപ്രദേശിലെ റായ്ബറേലിയിലും ഉൾപ്പെടെയാണ് ആറ് പുതിയ എയിംസുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. നാളെ (ഫ്രെബുവരി 20) ജമ്മുകശ്മീരിലെത്തുന്ന പ്രധാനമന്ത്രി സാംബ ജില്ലയിലെ എയിംസ് ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 25-ന് ഗുജറാത്തിലെ രാജ്‌കോട്ടിൽ നടക്കുന്ന പരിപാടിയിൽ രാജ്‌കോട്ട്, മംഗളഗിരി, ബതിന്ഡ, റായ്ബറേലി, കല്യാണി എന്നിവിടങ്ങളിലെ അഞ്ച് ആശുപത്രികൾ നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. 2019 ഫെബ്രുവരിയിലാണ്

Continue Reading
വിദ്യാർത്ഥികൾക്കൊപ്പം സഹ അദ്ധ്യാപികയേയും പീഡനത്തിനിരയാക്കി മദ്രസ അദ്ധ്യാപകൻ
Kerala Kerala Mex Kerala mx National
0 min read
44

വിദ്യാർത്ഥികൾക്കൊപ്പം സഹ അദ്ധ്യാപികയേയും പീഡനത്തിനിരയാക്കി മദ്രസ അദ്ധ്യാപകൻ

February 19, 2024
0

വിദ്യാർത്ഥികൾക്കൊപ്പം സഹ അദ്ധ്യാപികയേയും പീഡനത്തിനിരയാക്കി മദ്രസ അദ്ധ്യാപകൻ. ബീഹാറിലെ പൂർണിയ ജില്ലയിലെ മിഫ്തൗൽ ഉലൂം മദ്രസ അദ്ധ്യാപകൻ മുഹമ്മദ് തഹ്‌സീനെതിരെയാണ് പരാതി . മുഹമ്മദ് തഹ്‌സീൻ വിദ്യാർത്ഥിനികളെ മദ്രസയിലെ മുറിയിൽ കൊണ്ടുപോയി മസാജ് ചെയ്യിക്കാറുണ്ടായിരുന്നു. മദ്രസ മേധാവിയും മൗലവി മുഹമ്മദ് തഹ്‌സീനെ പിന്തുണക്കുകയാണ്. തെഹ്‌സീനും പ്രധാന പുരോഹിതനും ബന്ധുക്കളാണെന്നും പറയപ്പെടുന്നു. മദ്രസയിലെ വനിതാ പാചകക്കാരിയും തഹ്സീൻ പീഡിപ്പിച്ചതായി പരാതിപ്പെട്ടിട്ടുണ്ട് . ഗ്രാമത്തിലെ താമസക്കാരും തഹ്‌സീനെതിരെ ശബ്ദം ഉയർത്തിയിട്ടുണ്ട്. മദ്രസയിൽ പഠിപ്പിക്കുന്ന

Continue Reading
യുപിയിൽ ഒരു വയസുകാരിയെ പീഡനത്തിനിരയാക്കിയ 50 കാരന്റെ വീടിന് നേരെ ബുൾഡോസർ നടപടി
Kerala Kerala Mex Kerala mx National
0 min read
25

യുപിയിൽ ഒരു വയസുകാരിയെ പീഡനത്തിനിരയാക്കിയ 50 കാരന്റെ വീടിന് നേരെ ബുൾഡോസർ നടപടി

February 19, 2024
0

യുപിയിൽ ഒരു വയസുകാരിയെ പീഡനത്തിനിരയാക്കിയ 50 കാരൻ ഭോണ്ടു റഹ്മാന്റെ വീടിന് നേരെ ബുൾഡോസർ നടപടിയുണ്ടാകുമെന്ന് സൂചന . ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിലാണ് സംഭവം . ക്രൂര പീഡനത്തിനിരയായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. റഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തു. കേസ് വേഗത്തിലാക്കുമെന്നും പോലീസ് അറിയിച്ചു. കുഞ്ഞിന്റെ അമ്മയെയും ഇയാൾ ഉപദ്രവിക്കുകയും മർദിക്കുകയും ചെയ്തു. ബഹ്‌റൈച്ചിലെ നൻപാറ സ്വദേശിനിയായ യുവതിയുടെ മകളാണ് പീഡനത്തിനിരയായത് . കൈക്കുഞ്ഞുമായി കടുക് പാടത്തേയ്‌ക്ക് പോയിരുന്നതായി പെൺകുട്ടിയുടെ

Continue Reading
കടമെടുപ്പ്: ഹർജി പിന്‍വലിച്ചാല്‍ 11,731 കോടി രൂപ കടമെടുക്കാമെന്ന് കേന്ദ്രം
Kerala Kerala Mex Kerala mx National
1 min read
43

കടമെടുപ്പ്: ഹർജി പിന്‍വലിച്ചാല്‍ 11,731 കോടി രൂപ കടമെടുക്കാമെന്ന് കേന്ദ്രം

February 19, 2024
0

വായ്പാ പരിധി തർക്കത്തിൽ കേസും ചർച്ചയും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്ന് കേരളം നൽകിയ കേസിൽ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കേരളം ഹരജി പിന്‍വലിച്ചാല്‍ 11,731 കോടി രൂപ കടമെടുക്കാന്‍ അനുവാദം നൽകുമെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ, അടിയ​ന്തരമായി 26,226 കോടി രൂപ വേണമെന്നും ഹരജിയുമായി മുന്നോട്ടുപോകുന്നുവെന്നും കേരളം അറിയിച്ചു. 2023-24 സാമ്പത്തിക വര്‍ഷം കേരളത്തിനു കടമെടുക്കാനുള്ള പരിധി 32,423 കോടി രൂപയാണ്. ഹരജി ഫയല്‍ ചെയ്യുന്നതിനു മുമ്പുതന്നെ 32,230 കോടി രൂപ

Continue Reading
റമദാൻ; അൽഅഖ്സയിൽ മുസ്‍ലിംകളെ വിലക്കണ​മെന്ന് ഇസ്രായേൽ മന്ത്രി
Kerala Kerala Mex Kerala mx World
1 min read
124

റമദാൻ; അൽഅഖ്സയിൽ മുസ്‍ലിംകളെ വിലക്കണ​മെന്ന് ഇസ്രായേൽ മന്ത്രി

February 19, 2024
0

വിശുദ്ധ ​കേന്ദ്രമായ മസ്ജിദുൽ അഖ്സ സ്ഥിതി ചെയ്യുന്ന അൽ അഖ്സ കോമ്പൗണ്ടിൽ (ടെംപിൾ മൗണ്ട്) ഫലസ്തീനി മുസ്‍ലിംകളെ പ്രവേശിക്കാൻ അനുവദിക്കരുതെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ഇറ്റാമർ ബെൻ ഗ്വിർ. ‘ഫലസ്തീൻ അതോറിറ്റിയിൽ നിന്നുള്ള താമസക്കാരെ ഒരു കാരണവശാലും ഇസ്രായേലിലേക്ക് പ്രവേശിക്കാൻ നാം അനുവദിക്കരുത്. റിസ്ക് എടുക്കാൻ കഴിയില്ല. ഗസ്സയിൽ നമ്മുടെ സ്ത്രീകളും കുട്ടികളും ബന്ദികളായിരിക്കെ, ടെംപിൾ മൗണ്ടിൽ ഹമാസിനെ വിജയമാഘോഷിക്കാൻ അനുവദിക്കരുത്’ -ബെൻ ഗ്വിർ എക്സിൽ

Continue Reading
യു.കെയിലെ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം പൂർണമായി നിരോധിക്കാനൊരുങ്ങി അധികൃതർ
Kerala Kerala Mex Kerala mx World
1 min read
132

യു.കെയിലെ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം പൂർണമായി നിരോധിക്കാനൊരുങ്ങി അധികൃതർ

February 19, 2024
0

യു.കെയിലെ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം പൂർണമായി നിരോധിക്കാനൊരുങ്ങി അധികൃതർ. ക്ലാസ്മുറികളിൽ കുട്ടികളുടെ സ്വഭാവം മെച്ചപ്പെടുത്താനും പഠനത്തിലേക്ക് ശ്രദ്ധതിരിച്ചുവിടാനുമാണിതെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. ”കുട്ടികൾക്ക് അറിഞ്ഞു വളരാനുള്ള ഇടമാണ് സ്കൂളുകൾ. ക്ലാസ്മുറികളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് കുട്ടികളുടെ ശ്രദ്ധമാറിപ്പോകാൻ കാരണമാകുന്നു. അത് കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യം. ഇതിലൂടെ ഞങ്ങളുടെ കഠിനാധ്വാനികളായ അധ്യാപകർക്ക് നന്നായി പഠിപ്പിക്കാനുമുള്ള അവസരമൊരുക്കുകയും ചെയ്യാം.​”- എന്നാണ് മൊബൈൽ നിരോധനം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ പറയുന്നത്.

Continue Reading
ഹൃദയാഘാതം;സൗദിയിൽ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
48

ഹൃദയാഘാതം;സൗദിയിൽ പ്രവാസി മലയാളി മരിച്ചു

February 19, 2024
0

തൃശൂർ വാടനാപ്പള്ളി ഇത്തിക്കുന്നത്ത് കുഞ്ഞിമോ​െൻറ മകൻ ഷാജി (47) ഹൃദയാഘാതം മൂലം അസീർ പ്രവിശ്യയിലെ തരീബിൽ മരിച്ചു. അബഹയിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ റിയാദ് റൂട്ടിലുള്ള തരീബിലെ ഒരു ബൂഫിയയിൽ അഞ്ചു വർഷമായി ജോലി ചെയ്യുകയായിരുന്നു. നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് വന്നിട്ട് 10 മാസമായി. നെഞ്ച് വേദനയെ തുടർന്ന് മദ്ദ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: റസിയ. മക്കൾ: മുഹ്സിന, അൻസിൽ. മൃതദേഹം തരീബിൽ ഖബറടക്കും.

Continue Reading
ഇലക്ടറൽ ബോണ്ട് നിരോധിച്ചതിനെ പരിഹസിച്ച് പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National
1 min read
50

ഇലക്ടറൽ ബോണ്ട് നിരോധിച്ചതിനെ പരിഹസിച്ച് പ്രധാനമന്ത്രി

February 19, 2024
0

ഇലക്ടറൽ ബോണ്ട് ഭരണഘടന വിരുദ്ധമാണെന്ന സുപ്രീംകോടതി വിധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാലത്താണ് ​കുചേലനിൽ നിന്ന് അവിൽപൊതി സ്വീകരിക്കുന്നതെങ്കിൽ ശ്രീകൃഷ്ണനും അഴിമതിക്കാരനാകുമായിരുന്നു എന്നായിരുന്നു മോദിയുടെ പരിഹാസം. അവിൽ സ്വീകരിക്കുന്നത് വിഡിയോ എടുത്ത് ആരെങ്കിലും പൊതുതാൽപര്യ ഹരജി നൽകും. കോടതി അത് അഴിമതിയെന്ന് വിധിക്കുകയും ചെയ്യും.-പ്രധാനമന്ത്രി പറഞ്ഞു. യു.പിയിൽ 10 ലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടിക്കിടെയാണ് ഇലക്ടറൽ ബോണ്ടിനെതിരെ പ്രധാനമന്ത്രിയുടെ പരോക്ഷ പരിഹാസം.

Continue Reading