Your Image Description Your Image Description

അനധികൃത ടാക്സി സർവീസ് നടത്തുന്നവർക്ക് എതിരെ നടപടി കടുപ്പിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). 2024ൽ നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച് സമാന്തര ടാക്സി സേവനം നടത്തിയ 225 വാഹനങ്ങൾ പിടിച്ചെടുത്തു. ദുബായ് എയർപോർട്ട് കേന്ദ്രീകരിച്ച് അനധികൃത ടാക്സി സേവനം നടത്തിയ 90 വാഹനങ്ങൾ കണ്ടുകെട്ടി.

ജബൽഅലിയിൽ നിന്ന് 49 വാഹനങ്ങളും ശേഷിച്ചവ വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് പിടികൂടിയത്. ദുബായ് പൊലീസ്, എയർപോർട്ട് സെക്യൂരിറ്റി ആൻഡ് എമിറേറ്റ്സ് പാർക്കിങ് എന്നിവയുടെ സഹകരണത്തോടെയാണ് നിയമലംഘരെ പിടികൂടിയത്. നിയമം ലംഘിച്ച കമ്പനികൾക്ക് 50,000 ദിർഹവും വ്യക്തികൾക്ക് 30,000 ദിർഹവും പിഴ ചുമത്തി.

 

Leave a Reply

Your email address will not be published. Required fields are marked *