സ്വദേശികൾക്കും പ്രവാസികൾക്കും പുതിയ ഡ്രൈവിം​ഗ് ലൈസൻസ് നിയമം അവതരിപ്പിച്ച് കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

സ്വദേശികൾക്കും പ്രവാസികൾക്കും പുതിയ ഡ്രൈവിം​ഗ് ലൈസൻസ് നിയമം അവതരിപ്പിച്ച് കുവൈത്ത്

March 24, 2025
0

സ്വദേശികൾക്കും പ്രവാസികൾക്കും പുതിയ ഡ്രൈവിം​ഗ് ലൈസൻസ് നിയമം അവതരിപ്പിച്ച് കുവൈത്ത്. കുവൈത്ത് പൗരന്മാർക്കും ജിസിസി പൗരന്മാർക്കും 15 വർഷത്തെ ഡ്രൈവിംഗ് ലൈസൻസും പ്രവാസികൾക്ക് 5 വർഷത്തെ ഡ്രൈവിംഗ് ലൈസൻസും പുതിയതായി അനുവദിച്ചു. സ്വകാര്യ ഡ്രൈവിം​ഗ് ലൈസൻസ്: ഏഴ് യാത്രക്കാരിൽ കൂടാത്ത സ്വകാര്യ കാറുകൾ, രണ്ട് ടണ്ണിൽ കൂടാത്ത ലോഡ് കപ്പാസിറ്റിയുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ, ടാക്സികൾ എന്നിവ ഓടിക്കുന്നതിനാണ് ഈ ലൈസൻസ് നൽകുന്നത്. കുവൈത്തികൾക്കും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ

Continue Reading
ഹജ്ജ് സീസൺ;ഭക്ഷ്യ വിഷബാധ ബോധവത്കരണത്തിന് തുടക്കമായി
Kerala Kerala Mex Kerala mx Pravasi Top News
0 min read
37

ഹജ്ജ് സീസൺ;ഭക്ഷ്യ വിഷബാധ ബോധവത്കരണത്തിന് തുടക്കമായി

March 24, 2025
0

ഹജ്ജ് സീസണ് മുന്നോടിയായി തയ്യാറെടുപ്പുകൾ നടത്തി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. തീർത്ഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനങ്ങൾക്കും പദ്ധതികൾക്കുമാണ് തുടക്കമായത്. മിന ആശുപത്രിയിലെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്‌മെന്റ് സെന്ററിൽ പ്രവർത്തനം ഇതുമായി ബന്ധപ്പെട്ട് വികസിപ്പിച്ചിട്ടുണ്ട്. ഗവൺമെന്റ് ഏജൻസികളുടെ ഏകോപനം ശക്തമാക്കുന്ന പ്രവർത്തനങ്ങൾക്കും തുടക്കമായി. ഭക്ഷ്യ വിഷബാധ അവബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ബോധവത്കരണ പരിപാടികൾ മക്കയിലടക്കം നടന്നു വരുന്നുണ്ട്. ഭക്ഷ്യ വിഷബാധ കേസുകളിൽ

Continue Reading
ഖത്തറിൽ  കരുതൽ ജല ശേഖരം മൂന്നിരട്ടി വർധിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

ഖത്തറിൽ കരുതൽ ജല ശേഖരം മൂന്നിരട്ടി വർധിച്ചു

March 24, 2025
0

ഖത്തറിലെ കരുതൽ ജല ശേഖരം മൂന്നിരട്ടി വർധിച്ചതായി ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ. 2417 മില്യൺ ഗാലനാണ് ഖത്തറിലെ ജല സംഭരണ ശേഷി. 2010 ൽ 1.3 ദിവസത്തേക്ക് ഉപയോഗത്തിനുള്ള കുടിവെള്ളം സംഭരിക്കാനുള്ള സൗകര്യം മാത്രമാണ് രാജ്യത്ത് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷത്തോടെ 5.2 ദിവസത്തേക്കുള്ള വെള്ളം സംഭരിച്ചുവെക്കാൻ ശേഷി ഉയർത്തിയതായി കഹ്‌റാമയുടെ വാർഷിക റിപ്പോർട്ട് പറയുന്നു. ശുദ്ധീകരിച്ച കടൽവെള്ളമാണ് രാജ്യത്തിന്റെ പ്രധാന സ്രോതസ്, പ്രതിദിനം 538 മില്യൺ ഇംപീരിയൽ

Continue Reading
ആഗോള എക്കണോമിക് ഫ്രീഡം ഇൻഡക്‌സിൽ ഖത്തറിന് മുന്നേറ്റം
Kerala Kerala Mex Kerala mx Pravasi Top News
0 min read
40

ആഗോള എക്കണോമിക് ഫ്രീഡം ഇൻഡക്‌സിൽ ഖത്തറിന് മുന്നേറ്റം

March 24, 2025
0

ആഗോള എക്കണോമിക് ഫ്രീഡം ഇൻഡക്‌സിൽ ഖത്തറിന് മുന്നേറ്റം. അമേരിക്കയ്ക്ക് തൊട്ടുപിന്നിൽ 27ാ സ്ഥാനമാണ് ഖത്തർ സ്വന്തമാക്കിയത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെറിറ്റേജ് ഫൗണ്ടേഷനാണ് ലോകരാജ്യങ്ങളിലെ സാമ്പത്തിക സ്വാതന്ത്ര്യം അടിസ്ഥാനമാക്കി റാങ്കിങ് തയ്യാറാക്കിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.4 പോയിന്റ് കുതിപ്പോടെ 70.2പോയിന്റാണ് ഖത്തറിന് നൽകിയിരിക്കുന്നത്. അമേരിക്കയ്ക്കും ഇതേ പോയിന്റാണ് ലഭിച്ചത്. ആഗോള തലത്തിൽ 27ാം സ്ഥാനവും മേഖലയിൽ രണ്ടാം സ്ഥാനവും ഖത്തറിനുണ്ട്. 23ാമതുള്ള യുഎഇയാണ് മേഖലയിൽ മുന്നിൽ. നികുതി ഭാരം,

Continue Reading
റമദാൻ അവസാന പത്തിൽ ഒരാൾ ഒരു ഉംറ മാത്രം ചെയ്താൽ മതിയെന്ന് ഹജ്ജ് ഉംറ മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

റമദാൻ അവസാന പത്തിൽ ഒരാൾ ഒരു ഉംറ മാത്രം ചെയ്താൽ മതിയെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

March 24, 2025
0

റമദാനിലെ അവസാന പത്തിൽ ഒരാൾ ഒരു ഉംറ മാത്രം ചെയ്താൽ മതിയെന്ന് സൗദിയിലെ ഹജ്ജ് ഉംറ മന്ത്രാലയം. വർധിച്ച തിരക്ക് പരിഗണിച്ച് എല്ലാവർക്കും അവസരം ലഭിക്കാനാണ് നിർദേശം. അവസാന പത്തിലെ പുണ്യം തേടി ലക്ഷങ്ങളാണ് ഹറമിലേക്ക് ഒഴുകിയെത്തുന്നത്. 31 ലക്ഷത്തിലേറെ വിശ്വാസികളാണ് കഴിഞ്ഞ ദിവസം വിവിധ നമസ്‌കാരങ്ങളിൽ പങ്കെടുക്കാൻ ഹറമിലെത്തിയത്. മുൻകൂട്ടി പെർമിറ്റ് എടുത്തവർക്ക് മാത്രമാണ് ഉംറക്ക് അനുമതി ലഭിക്കുക. പെർമിറ്റ് ലഭിച്ചവർ നിശ്ചിത സമയത്ത് തന്നെ എത്തണമെന്നും മന്ത്രാലയം

Continue Reading
മുസന്ദം വിമാനത്താവളത്തിന് അന്തിമ രൂപരേഖയായി ;ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കും
Kerala Kerala Mex Kerala mx Pravasi Top News
0 min read
37

മുസന്ദം വിമാനത്താവളത്തിന് അന്തിമ രൂപരേഖയായി ;ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കും

March 24, 2025
0

ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ പുതിയ വിമാനത്താവളത്തിന് അന്തിമ രൂപരേഖയായി. ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് മുസന്ദം ഗവർണർ സയ്യിദ് ഇബ്റാഹിം ബിൻ സഊദ് അൽ ബുസൈദി പറഞ്ഞു. 2028 രണ്ടാം പാദത്തോടെ വിമാനത്താവളത്തിന്റെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഗവർണറേറ്റിന്റെ വികസന പദ്ധതികളെ കുറിച്ച് വിശദീകരിക്കവെയാണ് മുസന്ദം ഗവർണർ സയ്യിദ് ഇബ്റാഹിം ബിൻ സഊദ് അൽ ബുസൈദി വിമാനത്താവളവുമായി ബന്ധപ്പെട്ട വിവരങ്ങളും പങ്കുവച്ചത്. 2028 രണ്ടാം പാദത്തോടെ വിമാനത്താവളത്തിന്റെ നിർമാണം പൂർത്തിയാക്കും.

Continue Reading
വെള്ളം  പാഴാക്കിയാൽ രണ്ട് ലക്ഷം വരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി സൗദി
Kerala Kerala Mex Kerala mx Pravasi Top News
0 min read
36

വെള്ളം പാഴാക്കിയാൽ രണ്ട് ലക്ഷം വരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി സൗദി

March 24, 2025
0

വെള്ളം പാഴാക്കിയാൽ രണ്ട് ലക്ഷം വരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി സൗദി.അഞ്ചു പ്രധാന മേഖലകളിലെ അലക്ഷ്യമായ ജല ഉപയോഗത്തിനാണ് പിഴ ഈടാക്കുക. നഗരം, കാർഷികം, വ്യാവസായം, സേവനം, പൊതുവിപുലീകരണം എന്നീ മേഖലകളാണിവ. കാര്യക്ഷമതയില്ലാത്ത പ്ലമ്പിങ് ഉപകരണങ്ങൾ ഉപയോഗിച്ചാൽ ലഭിക്കുക 10,000 റിയാൽ പിഴയായിരിക്കും. ചോർച്ചയുള്ള ജല സംഭരണികൾ ശ്രദ്ധയിൽ പെട്ടാൽ 50,000 റിയാൽ വരെ പിഴ ഒടുക്കണം. അനുയോജ്യമല്ലാത്ത ജലസേചന സംവിധാനം അല്ലെങ്കിൽ സംവിധാനത്തിന്റെ ചോർച്ച എന്നിവക്ക് പിഴ ലഭിക്കുക

Continue Reading
ദുബായിൽ പുതിയ പാലം തുറന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

ദുബായിൽ പുതിയ പാലം തുറന്നു

March 24, 2025
0

ദുബൈ നഗരത്തിൽ പുതിയ പാലം തുറന്ന് റോഡ് ഗതാഗത അതോറിറ്റി. ഇൻഫിനിറ്റി ബ്രിഡ്ജിനെ ശൈഖ് റാഷിദ് റോഡിലേക്ക് ബന്ധിപ്പിക്കുന്ന പാലമാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. അൽ ഷിൻദഗ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമാണ് പുതിയ പാലം. ഇൻഫിനിറ്റി ബ്രിഡ്ജിൽ നിന്ന് അൽ മിന സ്ട്രീറ്റ് വഴി ശൈഖ് റാഷിദ് റോഡിലേക്കും ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് ഇന്റർസെക്ഷനിലേക്കുമുള്ള പാലമാണ് ഞായറാഴ്ച തുറന്നു കൊടുത്തത്. 1.2 കിലോമീറ്റർ നീളമുള്ള മൂന്നു

Continue Reading
യുഎഇയിൽ പുതിയ സാംസ്‌കാരിക കേന്ദ്രം നിർമിക്കാൻ ഇന്ത്യ
Kerala Kerala Mex Kerala mx Pravasi Top News
1 min read
67

യുഎഇയിൽ പുതിയ സാംസ്‌കാരിക കേന്ദ്രം നിർമിക്കാൻ ഇന്ത്യ

March 23, 2025
0

യുഎഇയിൽ പുതിയ സാംസ്‌കാരിക കേന്ദ്രം നിർമിക്കാൻ ഇന്ത്യ. ഇന്ത്യ ഹൗസ് എന്ന പേരിലാകും കേന്ദ്രം അറിയപ്പെടുക. കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗമാണ് വിഷയത്തിൽ തീരുമാനം കൈക്കൊണ്ടത്. യുഎഇ വിദേശകാര്യ സഹമന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കഅബി, ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് ഡയറക്ടർ ജനറൽ കെ. നന്ദിനി സിംഗ്ല എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്, സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടത്. കല, വിദ്യാഭ്യാസം,

Continue Reading
ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
38

ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു

March 23, 2025
0

ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു.ഫുജൈറയിലെ അല്‍ മസല്ലത്ത് ബീച്ച് സ്ട്രീറ്റില്‍ വെച്ച് ഒരു സ്ത്രീ ഓടിച്ച വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികന്‍ മരിച്ചത്. സ്വദേശിയായ ഇമാറാത്തി പൗരനാണ് അപകടത്തില്‍ മരിച്ചത്. അപകടത്തെ തുടര്‍ന്നുള്ള നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിനായി കേസ് ട്രാഫിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും ഫുജൈറ പൊലിസ് അറിയിച്ചു. മൂന്നു പേരുടെ ജീവന്‍ അപഹരിച്ച അപകടം സംഭവിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നത്തെ ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്.

Continue Reading