Your Image Description Your Image Description

ദുബൈ നഗരത്തിൽ പുതിയ പാലം തുറന്ന് റോഡ് ഗതാഗത അതോറിറ്റി. ഇൻഫിനിറ്റി ബ്രിഡ്ജിനെ ശൈഖ് റാഷിദ് റോഡിലേക്ക് ബന്ധിപ്പിക്കുന്ന പാലമാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. അൽ ഷിൻദഗ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമാണ് പുതിയ പാലം.

ഇൻഫിനിറ്റി ബ്രിഡ്ജിൽ നിന്ന് അൽ മിന സ്ട്രീറ്റ് വഴി ശൈഖ് റാഷിദ് റോഡിലേക്കും ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് ഇന്റർസെക്ഷനിലേക്കുമുള്ള പാലമാണ് ഞായറാഴ്ച തുറന്നു കൊടുത്തത്. 1.2 കിലോമീറ്റർ നീളമുള്ള മൂന്നു വരിപ്പാലത്തിലൂടെ മണിക്കൂറിൽ 4800 വാഹനങ്ങൾക്ക് യാത്ര ചെയ്യാനാകും.

അൽ ഷിൻദഗ ഇടനാഴി വികസന പദ്ധതിയുടെ നാലാംഘട്ടത്തിലെ പ്രധാന പാലമാണിത്. പാലത്തിനൊപ്പം ശൈഖ് റാഷിദ് റോഡിലും അൽ മിന സ്ട്രീറ്റിലും രണ്ട് കാൽനടപ്പാലങ്ങളുടെ നിർമാണം കൂടി വൈകാതെ പൂർത്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *