Your Image Description Your Image Description

ഹജ്ജ് സീസണ് മുന്നോടിയായി തയ്യാറെടുപ്പുകൾ നടത്തി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. തീർത്ഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനങ്ങൾക്കും പദ്ധതികൾക്കുമാണ് തുടക്കമായത്. മിന ആശുപത്രിയിലെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്‌മെന്റ് സെന്ററിൽ പ്രവർത്തനം ഇതുമായി ബന്ധപ്പെട്ട് വികസിപ്പിച്ചിട്ടുണ്ട്.

ഗവൺമെന്റ് ഏജൻസികളുടെ ഏകോപനം ശക്തമാക്കുന്ന പ്രവർത്തനങ്ങൾക്കും തുടക്കമായി. ഭക്ഷ്യ വിഷബാധ അവബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ബോധവത്കരണ പരിപാടികൾ മക്കയിലടക്കം നടന്നു വരുന്നുണ്ട്. ഭക്ഷ്യ വിഷബാധ കേസുകളിൽ വേഗത്തിലുള്ള പരിഹാര പദ്ധതികളും നടപ്പിലാക്കി. അടിയന്തര സാഹചര്യങ്ങളിൽ പെട്ടെന്നുള്ള പ്രതികരണത്തിനായുള്ള ഏകോപന പ്രവർത്തനങ്ങൾ തുടരുകയാണ്. ആരോഗ്യകരമായ ഭക്ഷണം തീർത്ഥാടകർക്കെത്തിക്കുക, മലിനീകരണവും, ഭക്ഷണം വെറുതെ കളയുന്നത് തടയുക എന്നിവക്കായുള്ള പ്രവർത്തനങ്ങളും ഊർജ്ജിതപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *