Your Image Description Your Image Description

സ്വദേശികൾക്കും പ്രവാസികൾക്കും പുതിയ ഡ്രൈവിം​ഗ് ലൈസൻസ് നിയമം അവതരിപ്പിച്ച് കുവൈത്ത്. കുവൈത്ത് പൗരന്മാർക്കും ജിസിസി പൗരന്മാർക്കും 15 വർഷത്തെ ഡ്രൈവിംഗ് ലൈസൻസും പ്രവാസികൾക്ക് 5 വർഷത്തെ ഡ്രൈവിംഗ് ലൈസൻസും പുതിയതായി അനുവദിച്ചു.

സ്വകാര്യ ഡ്രൈവിം​ഗ് ലൈസൻസ്:

ഏഴ് യാത്രക്കാരിൽ കൂടാത്ത സ്വകാര്യ കാറുകൾ, രണ്ട് ടണ്ണിൽ കൂടാത്ത ലോഡ് കപ്പാസിറ്റിയുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ, ടാക്സികൾ എന്നിവ ഓടിക്കുന്നതിനാണ് ഈ ലൈസൻസ് നൽകുന്നത്. കുവൈത്തികൾക്കും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാർക്കും ഇത് 15 വർഷത്തേക്ക് സാധുതയുള്ളതാണ്. പ്രവാസികൾക്ക് ഇത് അഞ്ച് വർഷത്തേക്ക് സാധുതയുള്ളതാണ്, അതേസമയം സ്റ്റേറ്റ്‌ലെസ് റെസിഡന്റുകൾക്ക് (ബിദൂനികൾ), ഇത് അവരുടെ റിവ്യൂ കാർഡിന്റെ കാലാവധി വരെ സാധുതയുള്ളതാണ്.

ജനറൽ ഡ്രൈവിം​ഗ് ലൈസൻസ്:

25 ൽ കൂടുതൽ യാത്രക്കാരുള്ള പാസഞ്ചർ ട്രാൻസ്പോർട്ട് വാഹനങ്ങൾ, പൊതുഗതാഗത വാഹനങ്ങൾ, എട്ട് ടണ്ണിൽ കൂടുതൽ ലോഡ് കപ്പാസിറ്റിയുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ, ലോക്കോമോട്ടീവുകൾ, ട്രെയിലറുകൾ, സെമി ട്രെയിലറുകൾ, അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾ, വാഹന ഡ്രൈവിംഗ് പഠിപ്പിക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്കാണ് ഇത് ബാധകമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *