Your Image Description Your Image Description

ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു.ഫുജൈറയിലെ അല്‍ മസല്ലത്ത് ബീച്ച് സ്ട്രീറ്റില്‍ വെച്ച് ഒരു സ്ത്രീ ഓടിച്ച വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികന്‍ മരിച്ചത്. സ്വദേശിയായ ഇമാറാത്തി
പൗരനാണ് അപകടത്തില്‍ മരിച്ചത്.

അപകടത്തെ തുടര്‍ന്നുള്ള നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിനായി കേസ് ട്രാഫിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും ഫുജൈറ പൊലിസ് അറിയിച്ചു. മൂന്നു പേരുടെ ജീവന്‍ അപഹരിച്ച അപകടം സംഭവിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നത്തെ ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്.

മാര്‍ച്ച് 17 തിങ്കളാഴ്ച വാദി അല്‍ ഹെലോയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരേ കുടുംബത്തിലെ മൂന്ന് ഇമാറാത്തി യുവാക്കള്‍ മരിച്ചിരുന്നു. അമിതവേഗം മൂലമുണ്ടായ അപകടത്തില്‍ വാഹനം പലതവണ മറിഞ്ഞ് തീപിടിക്കുകയായിരുന്നു. 15 നും 18 നും ഇടയില്‍ പ്രായമുള്ള രണ്ട് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൂന്നാമത്തെയാള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *