Your Image Description Your Image Description

വെള്ളം പാഴാക്കിയാൽ രണ്ട് ലക്ഷം വരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി സൗദി.അഞ്ചു പ്രധാന മേഖലകളിലെ അലക്ഷ്യമായ ജല ഉപയോഗത്തിനാണ് പിഴ ഈടാക്കുക. നഗരം, കാർഷികം, വ്യാവസായം, സേവനം, പൊതുവിപുലീകരണം എന്നീ മേഖലകളാണിവ.

കാര്യക്ഷമതയില്ലാത്ത പ്ലമ്പിങ് ഉപകരണങ്ങൾ ഉപയോഗിച്ചാൽ ലഭിക്കുക 10,000 റിയാൽ പിഴയായിരിക്കും. ചോർച്ചയുള്ള ജല സംഭരണികൾ ശ്രദ്ധയിൽ പെട്ടാൽ 50,000 റിയാൽ വരെ പിഴ ഒടുക്കണം. അനുയോജ്യമല്ലാത്ത ജലസേചന സംവിധാനം അല്ലെങ്കിൽ സംവിധാനത്തിന്റെ ചോർച്ച എന്നിവക്ക് പിഴ ലഭിക്കുക 10,000 റിയാലായിരിക്കും. പൊതു ജനങ്ങൾ ഉപയോഗിക്കുന്ന ജല സ്രോതസ്സുകളിൽ ബോധവത്കരണ നോട്ടീസുകൾ പതിക്കാത്തവർക്കെതിരെയും നടപടി ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *